ചെമ്മീനും നാരങ്ങാവെള്ളവും പിന്നെ ആർസ്സനിക്കും

Message:

Arsenic വിഷബാധയെറ്റ് ഒരു സ്ത്രീ മരിച്ചു എന്ന വാര്‍ത്ത പരക്കുന്നുണ്ട് whatsappല്‍. വിഷത്തിന്റെ സ്രോതസ്സ് ചെമ്മീന്‍ നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചതാണ് എന്ന തരത്തില്‍ ആണ് മെസ്സേജ്.

 

is it true?  HOAX

ചെമ്മീൻ കഴിച്ച്‌ ഉടനെ തന്നെ നാരങ്ങാവെള്ളം കുടിച്ചു മരിച്ചു എന്ന രീതിയിൽ വാർത്തകളും മെസ്സേജുകളും ധാരാളം വരുന്നുണ്ട്‌. അതിനു പിന്നിലെ സത്യം നോക്കാം.

ആദ്യം ആർസ്സനിക് എന്തെന്ന് നോക്കാം. ഒരു heavy metal element ആണ് ആർസ്സനിക്. പണ്ടുകാലത്ത്‌ തിരിച്ചറിയാൻ കഴിയാത്ത വിഷം ആയിട്ടാണ് ആർസ്സനിക്കിനെ കണ്ടിരുന്നത്‌. ഈ വിഷം അകത്ത്‌ ചെന്നാൽ വയറ്റിളക്കം, കാഴ്ചക്കുറവ്‌, ഹൃദയാഘാതം, കരളിന്റെ പ്രവർത്തനം നിലയ്ക്കുക, തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുക എന്നിവ സംഭവിക്കാം; അതോടെ മരണവും.

ഭൂമിയിൽ സാധാരണയായി, ഭൂഗർഭജലത്തിൽ
വളരെ ചെറിയതോതിൽ ആർസ്സനിക് കണ്ടുവരുന്നു . എന്നാൽ ഒരാൾക്കു മരണം സംഭവിക്കണം എങ്കിൽ 100-300മില്ലിഗ്രാം ആർസ്സനിക് ശരീരത്തിൽ കടക്കണം.

ചെമ്മീനിൽ ആർസ്സനിക്‌ ഉണ്ടോ?
ഇല്ല എന്നാണ് ഉത്തരം. 10 മൈക്രോഗ്രാം ആർസ്സനിക് ആണ് ഒരു കിലോ ചെമ്മീനിൽ ഉള്ളത്‌. അതായത്‌ 100 മില്ലിഗ്രാം ആർസ്സനിക്ക്‌ കിട്ടണം എങ്കിൽ 1 കോടി കിലോഗ്രാം ചെമ്മീൻ കഴിക്കണം ഒരാൾ. അപ്പൊൾ ആർസ്സനിക് ആയിരിക്കില്ല ആളെ കൊല്ലുന്നത്‌.

ഇനി നാരങ്ങയിലെ വൈറ്റമിൻ സി ആർസ്സനിക് ഉണ്ടാക്കുമോ?
സ്കൂളിൽ പഠിച്ച എല്ലാവർക്കും അറിയാം, കെമിക്കൽ റിയാക്ഷൻ എന്നാൽ ഒന്നോ ഒന്നിലധികം കെമിക്കലുകൾ വിഘടിച്ചോ, സംയോജിച്ചോ ആണ് റിസൾട്ടുകൾ ഉണ്ടാകുന്നത്‌.

അതിൽ പുതിയ elements ഒന്നും ഉണ്ടാകുന്നില്ല. ഇത്‌ ന്യൂക്ലിയർ റിയാക്ഷനോ radioactive decay ഒന്നും അല്ലല്ലൊ.

അപ്പൊൾ ചെമ്മീനിൽ നിന്നൊ നാരങ്ങനീരിൽ നിന്നൊ
ആർസ്സനിക്ക്‌ ഉണ്ടാകുന്നു എന്ന് പറയുന്നതിൽ യാതൊരു കഴമ്പും ഇല്ല.

ഇനി മരണം സംഭവിച്ചതോ? ചിലർക്ക്‌ anaphylaxis എന്ന അലർജിയുണ്ടാവുന്ന അവസ്ഥയുണ്ട്‌. പലർക്കും പല ഭക്ഷണ സാധനങ്ങളോടായിരിക്കും അലർജി. ചിലർക്ക്‌ ഗോതമ്പ്‌, പാൽ, കപ്പലണ്ടി, ചെമ്മീൻ, അരി, കൊഞ്ച് എന്നിങ്ങനെ ഏതു ഭക്ഷണ സാധനം കൊണ്ട്‌ അലർജി ഉണ്ടാകാം.

ചില വിദേശ സ്കൂളുകളിൽ കപ്പലണ്ടി നിരോധിച്ചിട്ടുണ്ട്‌. കാരണം അവിടെ അൽപ്പംകൂടി സാധാരണമാണ് ഇത്തരം anaphylaxis അലർജികൾ. ഇതുപോലെ, ചെമ്മീനിനോട്‌ അലർജിയുള്ള ആരെങ്കിലും തക്ക സമയത്ത്‌ അലർജിക്ക്‌ ഇഞ്ചെക്ഷൻ കിട്ടാതെ വന്നാൽ ശ്വസിക്കാൻ ബുദ്ധിമുട്ടൊ, നാക്കും മൂക്കും തടിച്ചു പൊങ്ങുകയോ, ശ്വാസകോശതടസ്സം നേരിട്ട്‌ മരണം പോലും സംഭവിക്കുകയൊ ആവാം.
എന്നാൽ ഇത്തരം സംഭവം വളരെ വിരളമാണ്. ഇത്തരം വാർത്തകൾ നവമാധ്യമങ്ങളിലൂടെ വരുന്നത് കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക.

Shrimp Cilantro എന്ന വിഭവം ഉണ്ടാക്കുന്നത്‌ നാരങ്ങയും ചെമ്മീനും കൊണ്ടാണ്

Reference:

http://pmj.bmj.com/content/79/933/391

https://en.wikipedia.org/wiki/Anaphylaxis

https://www.ncbi.nlm.nih.gov/pubmed/23043844#

https://healthseed.sg/2018/02/15/recipe-cilantro-lime-shrimp-with-zucchini-noodles/