Autophagy ക്യാന്‍സര്‍ മാറ്റുമോ?

Message:

ജപ്പാനിലെ കോശങ്ങളുടെ ശാസ്ത്രജ്ഞനായ(Cell Biologist) Yoshinori Ohsumi യ്ക്ക് വൈദ്യശാസ്ത്രത്തിൽ നോബൽ സമ്മാനം കിട്ടി എന്നാണു പ്രസ്തുത മെസ്സേജ്‌. അദ്ദേഹം ക്യാൻസറിനു ചികിത്സ കണ്ടെത്തി എന്നും പറയുന്നുണ്ട്‌.

മെസേജിൽ പറയുന്നത്‌, അദ്ദേഹത്തിന്റെ കണ്ടുപിടുത്തം, 10-12 മണിക്കൂറോളം സമയം ഭക്ഷണം കഴിക്കാതിരുന്നാൽ ശരീരത്തിനു ഊർജ്ജം കിട്ടാതെ അവസാനം ക്യാൻസർ കോശങ്ങളെ സെല്ലുലാർ ലെവെലിൽ ഭക്ഷ്യയോഗ്യമാക്കപ്പെടും എന്നാണ്.മാത്രമല്ല, ഈ മെസ്സേജിൽ പറയുന്നത്‌, ക്യാൻസർ കോശങ്ങളെ ഈ രീതിയിൽ നശിപ്പിക്കാൻ വർഷത്തിൽ പരമാവധി 20 ദിവസം നൊയമ്പ്‌ നോറ്റണം എന്നാണ്.

 

is it true?  HOAX

സത്യം എന്തെന്നാൽ യോഷിനോറി ഒഹ്സുമിക്ക് നോബൽ സമ്മാനം ലഭിച്ചത്‌ Autophagy എന്ന കോശപ്രവർത്തനം വിവരിച്ചതിനായിരുന്നു.
Autophagy എന്നാൽ കോശങ്ങളുടെ ഒരു സ്വഭാവം ആണ്. കോശങ്ങൾക്ക്‌ ആവശ്യത്തിനു ഊർജ്ജം കിട്ടാതെ വരുമ്പോൾ, കോശങ്ങൾ അവയുടെ intercellular (കോശങ്ങളുടെ അകത്തുള്ള) ഭാഗങ്ങൾ ഭക്ഷിക്കാൻ തുടങ്ങും.അതായത്‌ കോശങ്ങളുടെ അകത്തുള്ള ഭാഗങ്ങൾ ആണ് കോശങ്ങൾ recycle ചെയ്യുന്നത്‌. ഇതു വഴി ക്യാൻസറിനു കാരണമാകുന്ന ഘടകങ്ങളെ Autophagy നശിപ്പിക്കുന്നു.

https://www.nature.com/collections/xcrrrjbbyy

ഇതിനു മറ്റൊരു വശം കൂടിയുണ്ട്‌.

അനിയന്ത്രിതവും കാര്യകാരണസഹിതവുമല്ലാത്ത കോശവളർച്ചയാണല്ലൊ അർബുദം അഥവാ ക്യാൻസർ. ക്യാൻസർ വരാതിരിക്കാനും കോശങ്ങളുടെ ഉള്ളിൽ തന്നെ ഒരു തരം പ്രോട്ടീൻ ഉണ്ട്‌ (TRF3). Autophagy യിൽ കോശത്തിനകത്തെ ഭാഗങ്ങൾ ഭക്ഷിക്കപ്പെടുമ്പോൾ ഈ പ്രോട്ടീനും ഭക്ഷിക്കപ്പെടുന്നു. അതോടെ കോശത്തിനു ക്യാൻസർ തടയാൻ ഉള്ള കഴിവും നഷ്ടപ്പെടുന്നു. Autophagy എന്ന കോശപ്രവർത്തനത്തിന്റെ ഇരുണ്ട വശമാണിത്.

https://www.ed.ac.uk/igmm/news-and-events/news-2017/dark-side-of-autophagy-cancer

ഈ Autophagy മത-നോയമ്പുമായി കൂട്ടികുഴയ്ക്കുന്നതിനു മുൻപ്‌ ഒരു കാര്യം കൂടി…

Autophagy, ഭക്ഷണലഭ്യത കുറയുമ്പോൾ ആണ് തുടങ്ങുക. ജലം ശരീരത്തിനു അത്യാവശ്യം ആണ്. അതിനാൽ ജലം ഒഴിവാക്കിയുള്ള നോയമ്പുകൾ ശരീരത്തിനു തീർത്തും ദോഷകരം ആണ്.

https://www.nature.com/articles/1601899

പ്രത്യേകിച്ചും സൂര്യന്റെ പ്രഭാവം കൂടുതലുള്ള രാജ്യങ്ങളിൽ. മതനോയമ്പിനെ ശാസ്ത്രീയവത്കരിക്കാനുള്ള തത്രപ്പാടിൽ ഷെയർ ചെയ്യപ്പെടുന്ന മെസേജുകളിൽ നിന്നും ഇത്തരം യഥാർത്ഥ വസ്തുതകൾ വിഴുങ്ങിപ്പോകുന്നു.