ബക്കറ്റിലെ കൊറിയോലിസ്‌ പ്രഭാവം

Message:

റ്റാൻസാനിയയിലും കെനിയയിലും കാണപ്പെടുന്ന ഒരു പ്രതിഭാസം, എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയാണിത്‌. ഭൂമിയുടെ Equatorന്റെ ഇരു വശങ്ങളിലെ ഭൂപ്രദേശങ്ങളിൽ നിന്നും നിരീക്ഷിച്ചാൽ, വെള്ളം രണ്ടു വ്യത്യസ്ഥ ദിശയിലോട്ടാണു കറങ്ങുക എന്നാണു ഇതിലെ അവകാശവാദം. ചിലർ ഇതിനെ ഭൂമിയുടെ കാന്തികവലയം ഉണ്ടാക്കുന്ന പ്രതിഭാസം എന്നും വിശദീകരിച്ചിരിക്കുന്നു. മറ്റുചിലർ ഇതിനെ കൊറിയോലിസ്‌ പ്രഭാവം എന്ന പേരിലും വിളിച്ചു.

എന്താണു സത്യം?

 

is it true?  HOAX

ഭൂമിയുടെ കാന്തികവലയം, ഒരു ചെറിയ ബക്കറ്റിലെ ജലത്തെ രണ്ടു വശത്തോട്ട്‌ കറക്കുന്നു എന്ന് പറയുന്നത്‌ പരമ വിഡ്ഢിത്തം ആണ്.
എന്നാൽ, കൊറിയോലിസ് പ്രഭാവം എന്താണെന്ന് നോക്കാം.
ഭൂമി കറങ്ങുന്നത്‌ west to east ആണല്ലൊ. ഭൂമിയുടെ equatorനു അടുത്ത്‌ ചെല്ലുന്തോറും കറക്കത്തിന്റെ വേഗത കൂടും, ഭൂമിയുടെ അച്ചുതണ്ടിന്റെ അടുത്ത്‌ കറക്കം കുറവായിരിക്കും.
ഇത്‌ ലളിതമായി മനസ്സിലാക്കാൻ, ഒരു ഫുഡ്ബോൾ എടുത്ത് ഭൂമി കറങ്ങുന്നതു പോലെ വിരൽതുമ്പിൽ കറക്കിയാൽ മതി. പന്തിന്റെ കറക്കത്തിന്റെ വേഗത അതിന്റെ equatorൽ കൂടുതൽ ഉള്ളതായികാണാം. പന്തിൽ വിരൽ മുട്ടുന്ന ഭാഗം താരതമ്യേന പതുക്കെ ആണെന്നും മനസ്സിലാക്കാം.
ഭൂമിക്കു ചുറ്റുമുള്ള വായു ഇതുപോലെ ഭൂമിയുടെ ഒപ്പം കറങ്ങുന്നു. Equatorൽ അതിവേഗത്തിൽ നീങ്ങുന്ന കാറ്റ്‌ ധ്രുവങ്ങളിലേക്ക് നീങ്ങുമ്പോൾ അവിടെയുള്ള, വേഗത കുറഞ്ഞ കാറ്റുമായി ചേരുന്നു. അതുകൊണ്ട്‌ തന്നെ ഉത്തര hemisphereൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റിനും ദക്ഷിണ hemisphereൽ രൂപം കൊള്ളുന്ന ചുലിക്കാറ്റിനും കറക്കങ്ങൾ വ്യത്യസ്ത ദിശയിലോട്ടായിരിക്കും.
ഉത്തര hemisphereൽ ചുഴലിക്കാറ്റ്‌ anti-clockwiseൽ ആയിരിക്കും കറങ്ങുക, വാച്ചിൽ സൂചി കറങ്ങുന്നതിന്റെ എതിർദിശയിൽ.
ദക്ഷിണ hemisphereൽ ചുഴലിക്കാറ്റ്‌ clockwise ആയിരിക്കും കറങ്ങുക. വാച്ചിൽ സൂചി സഞ്ചരിക്കുന്ന ദിശയിൽ.ഈ പ്രതിഭാസത്തെ ആണ് കൊറിയോലിസ് പ്രഭാവം എന്ന് പറയുന്നത്‌.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ, ഒരു കൊച്ചു funnelൽ വെച്ചൊന്നും ഈ പ്രതിഭാസം അളക്കുവാനോ പ്രകടിപ്പിക്കാനോ സാധിക്കില്ല. കാരണങ്ങൾ പലതാണ്.
ഒന്നാമതായി, ഈ പരീക്ഷണം നടക്കുന്നത്‌ ഏതാനും മീറ്ററുകളുടെ വിത്യാസത്തിൽ ആണ്.
ഇനി, ഇവ തമ്മിലുള്ള ദൂരം കൂട്ടുന്നു എന്ന് കരുതുക. അതായത്‌, Australiaയിൽ ഒരു ടോയിലറ്റ്‌ ഫ്ലഷ്‌ പ്രവർത്തിച്ചാൽ അതിലെ വെള്ളം ഏതു ദിശയിലോട്ട്‌ വേണമെങ്കിലും കറങ്ങാം.
അതുപോലെ Englandൽ ഒരു ടോയിലറ്റ്‌ ഫ്ലഷ്‌ പ്രവർത്തിച്ചാൽ അതിലെ വെള്ളവും
ഏതു ദിശയിലോട്ട്‌ വേണമെങ്കിലും കറങ്ങാം.
കാരണം, കൊറിയോലിസ് തികച്ചും നിസാരമായ പ്രഭാവമെ ഇതിനുമേൽ ചെലുത്തുന്നുള്ളൂ.

എന്നാൽ, മേൽപ്പറഞ്ഞ വലിയ ചുഴലിക്കാറ്റിൽ ഇത്‌ കൃത്യമായി പ്രകടമാണ്. ദൈർഘ്യമേറിയ ഫ്ലൈറ്റുകൾ, വൻകരകൾ താണ്ടുന്ന മിസൈലുകൾ എന്നിവയുടെയൊക്കെ ഗതിനിർണ്ണയത്തിൽ കൊറിയോലിസ് പ്രഭാവം കാര്യമായി സ്വാധീനം ചെലുത്തും.

Ref: https://www.nationalgeographic.org/encyclopedia/coriolis-effect/

“The slow rotation of the Earth means the Coriolis effect is not strong enough to be seen in small movements, such as the draining of water in a bathtub. “