ചൈനയിൽ‌ ഇറങ്ങിയ മേഘം

Message:

ചൈനയിലും റ്റിബറ്റിലും ഉണ്ടാകുന്ന ഒരു പ്രതിഭാസം എന്ന് പേരിൽ ആണു ഈ വീഡിയോ ഇറങ്ങിയിരിക്കുന്നത്‌. അതിന്റെ കൂടെ പ്രചരിക്കുന്ന HOAX message ഇങ്ങനെ…


സിൻജിയാങിലെ മേഘങ്ങൾ നിലത്തു വീണു! ട്രക്ക് ഡ്രൈവർമാർ മുന്നോട്ട് പോകാൻ ഭയപ്പെടുന്നു. (ക്ലൗഡിലെ ജലബാഷ്പം വളരെ വലുതായിരിക്കും). ഇത് സിൻജിയാങിലും ടിബറ്റിലും വളരെ അപൂർവമായ ഒരു പ്രകൃതി പ്രതിഭാസമാണ്. വളരെ അപൂർവ വീഡിയോ!

 

is it true?  Partial HOAX

ശരിക്കും ഇതൊരു sandstorm (Dust-storm) ആണു. മരുഭൂമിയിലും, വളരേ വരണ്ട പ്രദേശങ്ങളിലും വിരളമായി കാണാറുള്ളതാണു ഈ പ്രതിഭാസം.
വളരേ ചൂടുള്ള ദിവസങ്ങളിൽ പെട്ടന്ന് മഴ പെയ്യുംബൊൾ, ഭൂമിയിലെ ചൂട്കാറ്റ്‌ മണ്ണും പൊടിയും കൊണ്ട്‌ ആ മയയുടെ ചുറ്റും പരക്കുന്നു.
ഈ പൊടിക്കാറ്റ്‌ ഭീമകാരം ആയ വലിപ്പം കൈവരിക്കുന്നു.
ഈ വീഡിയോയിൽ എന്തുകൊണ്ട്‌ ഇത്‌ അനങ്ങുന്നില്ലാ എന്ന് ചോദിക്കുന്നവർ ഉണ്ട്‌.
അതിനുത്തരം ലളിതമാണു. ഇത്‌ അനങ്ങുന്നുണ്ട്‌. അതിന്റെ വലിപ്പവും ദൂരവും കാരണം sandstorm അനക്കം,‌ ആ കുറച്ച്‌ ദൈർഖ്യം ഉള്ള വീഡിയോയിൽ നമ്മൾക്ക്‌ മനസ്സിലാക്കാൻ സാധിക്കുന്നില്ലാ എന്നേ ഒള്ളൂ

Video Reference :

https://www.youtube.com/watch?v=kJBsaTVsb3Q

https://www.youtube.com/watch?v=NSzvjdoU8mI