HOAX: 5G മൊബൈൽ നെറ്റവർക്ക്‌ പക്ഷികളെ കൊല്ലുന്നു

Message:

5G മൊബൈൽ നെറ്റവർക്ക്‌ പക്ഷികളെ കൂട്ടമായി കൊല്ലുന്നു എന്നാണു ഈ വ്യാജ വാർത്ത.
പക്ഷി മരണങ്ങൾ നടന്നത്‌ നെതർലേണ്ടിൽ 5G പരീക്ഷിച്ചപ്പൊൾ ആണെന്നും വ്യാജ വാർത്തയിൽ കൊടുത്തിട്ടുണ്ട്‌.
എന്താണു ഇതിന്റെ സത്യാവസ്ഥ?

 

is it true?  HOAX

5G എന്നത പുതിയ ഒരു മൊബൈൽ നെറ്റവർക്ക്‌ ആണു. ഇത്‌ ഇന്നത്തെ 4G നെറ്റ്‌വർക്കിനേക്കാൾ പല മടങ്ങ്‌ ഇന്റർനെറ്റ്‌ വേഗത വാഗ്ദാനം ചെയ്യുന്നു. (300 Mbps).

5G ഒരോ റ്റവറിലും ഇന്നത്തേക്കാൾ അധികം കണക്ഷനുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു.

ഇങ്ങനെ അനവധി ഗുണങ്ങൾ ഉണ്ട്‌ 5Gക്ക്‌ 4Gയെക്കാൾ

ഇന്ന് England, Scotland, USA, Japan എന്നീ രാജ്യങ്ങളിൽ ചില നഗരങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ 5G ഇറക്കുന്നുണ്ട്‌. എന്നാൾ ദക്ഷിണ കൊറിയ ഡിസംബർ 1, 2018ൽ വാണിജ്യാടിസ്ഥാനത്തിൽ 5G ഇറക്കി കഴിഞ്ഞു.
(https://www.koreatimes.co.kr/www/tech/2018/11/129_259642.html)

5G ലോകത്ത് മറ്റു രാജ്യങ്ങളിൽ 2020 ആകുംബൊൾ പ്രാബല്യത്തി വരാൻ ആണു സാധ്യത. അപ്പൊഴേക്കും 5G mobile handsets വിപണിയിൽ ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

അപ്പൊൾ ഈ പക്ഷിമരണം?

ഈ വ്യാജ വാർത്ത ആദ്യം ഇറക്കിയത്‌ ജോൺ കുൾസ്‌ എന്ന ഒരു conspiracyക്കാരൻ ആണു. മൊബൈൽ റ്റവർ വഴി മനുഷ്യരുടെ മനസ്സിലൊട്ട്‌ നേരിട്ട്‌ സംസാരിക്കാം, മനുഷ്യരെ രോഗികൾ ആക്കാം, ക്യാൻസർ വരുത്താം, എന്തിനു അധികം, പ്രത്യുൽപ്പദനം തടയാം എന്ന് വരെ തട്ടിവിടുന്ന ആൾ ആണു ഈ ജോൺ കുൾസ്‌.

മൊബൈൽ റ്റവർ മാത്രം അല്ലാ, WiFi, Cellphones, Smart Meters എന്തിനു, അടുക്കളയിലെ microwave over വരെ ജോണിന്റെ കാഴ്‌ച്ചപ്പാടിൽ പ്രശ്നം ആണു.

Netherlandsൽ എന്താണു അപ്പൊൾ സംഭവിച്ചത്‌?
Netherlands 5G പരീക്ഷിച്ചത്‌ ജൂൺ 28, 2018ൽ ആണു.
(https://www.telecompaper.com/news/huawei-demos-live-5g-network-in-netherlands–1250567)
പക്ഷികൾ മരിച്ചത്‌ ഒക്റ്റോബർ 19 മുതൽ നവംബർ 3നും ഇടയിൽ ആണു. അതായത്‌ പക്ഷികൾ മരിക്കുംബൊൾ 5G പരീക്ഷണം ഇല്ലായിരിന്നു.
(https://www.denhaag.nl/nl/in-de-stad/nieuws/huygenspark-temporary-ban-on-dogs-.htm)

അപ്പൊൾ പിന്നെ പക്ഷികളെ കൊന്നത്‌ എന്താകും? വിഷബധ? രോഗങ്ങൾ? എന്താണെന്ന് കൃത്യമായി അറിയില്ലാ. പക്ഷെ പക്ഷികൾ ഇങ്ങനെ കൂട്ടത്തോടെ മരിക്കുന്നത്‌ ഇത ആദ്യമായിട്ടല്ലാ.

1970ൽ ഇത്‌ പോലെ സംഭവിച്ചിട്ടുണ്ട്‌ Wisconsin, അമേരിക്കയിൽ. പ്രകൃതിയിൽ തന്നെ പല പല കാരണങ്ങൾ കൊണ്ട്‌ ഇത സഭവിക്കാം. പക്ഷെ 5G കാരണം ഇതുവരെ ഇത്തരം സംഭവങ്ങൾ നടന്നിട്ടില്ലാ.