ആഫ്രിക്ക പിളരുകയാണോ?

Message:

ആഫ്രിക്ക പിളരുകയാണെന്ന് ഫോട്ടോ സഹിതം ഒരു റിപ്പോർട്ട്‌ പത്രത്തിൽ വന്നിരിന്നു. അതിനെ കുറിച്ച്‌ മെസ്സേജുകൾ പ്രചരിക്കുന്നുമുണ്ട്‌. സത്യമാണോ?

 

is it true?  TRUE

സത്യമാണ്. ആഫ്രിക്ക മാത്രമല്ലാ, ഭൂമിയുടെ വളരെയധികം ഭാഗങ്ങൾ ഈ രീതിയിൽ പിളരുന്നുണ്ട്‌. കാലാകാലങ്ങൾ ആയിട്ട്‌ തന്നെ.

ഭൂമിയുടെ ഉപരിതലം ഒരോരോ വലിയ ഫലകങ്ങൾ കൊണ്ടാണ് ഉണ്ടായിരിക്കുന്നത്‌. ഓരോ ഫലകത്തെയും tectonic plate എന്നാണ് പറയുന്നത്‌. രണ്ടു റ്റെക്റ്റോണിക്ക്‌ പ്ലേറ്റുകൾ പരസ്പരം കൂട്ടിമുട്ടുന്ന സ്ഥലങ്ങളിൽ, ഇവയുടെ ഒരോന്നിന്റെയും നീക്കത്തിന് അനുസൃതമായി മാറ്റങ്ങൾ ഉണ്ടാകാം.
രണ്ടു ഫലകങ്ങൾ പരസ്പരം കൂട്ടിയിടിച്ച്‌ ഒരു ഭാഗം മുകളിലോട്ട്‌ പോകുമ്പോൾ അവിടെ പർവ്വതങ്ങൾ ഉണ്ടാകാം. ഹിമാലയം ഉണ്ടായത് പോലെ.
ഇന്ത്യാരാജ്യം തന്നെ മൊത്തമായും ഒരു വലിയ റ്റെക്റ്റോണിക്ക്‌ ഫലകത്തിനു മുകളിലാണ്. 8 കോടി വർഷങ്ങൾക്ക്‌ മുൻപ്‌, ഇന്ത്യൻ റ്റെക്റ്റോണിക്ക്‌ ഫലകം യുറേഷ്യൻ ഫലകത്തിൽ നിന്നും 6400 കിലോമീറ്റർ അകലെ ആയിരിന്നു. ഇവക്കിടയിൽ (Tethys) റ്റെതിസ്‌ എന്നൊരു കടൽ ഉണ്ടായിരുന്നു. 4 കോടി വർഷങ്ങൾക്ക്‌ മുൻപ്‌ ഇന്ത്യൻ റ്റെക്റ്റോണിക്ക്‌ ഫലകം യുറേഷ്യൻ റ്റെക്റ്റോണിക്ക്‌ ഫലകവുമായി കൂട്ടിയിടിക്കാൻ തുടങ്ങി. കൂടെ റ്റെതിക്സ്‌ കടൽ പിൻവാങ്ങാനും. ഇങ്ങനെ 2 കോടി വർഷങ്ങൾ ആയപ്പൊൾ ഈ കടൽ പൂർണ്ണമായി ഇല്ലാതാവുകയും, കടൽതട്ട്‌ മുകലിലോട്ട്‌ ഉയരുകയും ചെയ്തു. ഇന്നും ഒരോ വർഷവും ഹിമാലയത്തെ 2cm വെച്ച്‌ ഇന്ത്യ ഉയർത്തുന്നുണ്ട്‌. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കടലിനു അടിയിൽ നിന്ന് ഇന്ത്യ ഉയർത്തിയ മഹാപർവ്വതം ആണു ഹിമാലയം.
ref: http://www.pbs.org/wnet/nature/the-himalayas-tectonic-motion-making-the-himalayas/6342/

രണ്ടു റ്റെക്റ്റോണിക്ക്‌ ഫലകങ്ങൾ പരസ്പരം അകലുമ്പോൾ, അവിടെ മുൻപ് പ്രസ്താവിച്ചതിൽ നിന്നും നേരെ തിരിച്ചാണ് പ്രക്രിയ നടക്കുന്നത്. ഇതിൽ വിള്ളൽ ഉള്ള ഭാഗം ഒരു താഴ്‌വരയായി മാറുന്നു.
ഇങ്ങനെ ഭൂമിയുടെ പ്ലേറ്റുകൾ പരസ്പരം അകലുന്നതിന്റെ ഫലമായി ഉണ്ടാകുന്നതിനെ റിഫ്റ്റ് താഴ്വര ( rift valley )എന്ന് പറയും.

North Americaയുടെ റ്റെക്റ്റോണിക്ക്‌ ഫലകം യുറേഷ്യയുടെ ഫലകത്തിൽ നിന്ന് അകന്നു പോകുന്നത്‌ കൊണ്ട്‌ ഇവയുടെ നടുക്കുള്ള Icelandൽ വളരെ വലിയ, നീണ്ട ഒരു റിഫ്റ്റ്‌ താഴ്‌വരയുണ്ട്‌.

ലോകത്ത് പല ഭാഗത്തും ഇത്തരം റിഫ്റ്റ്‌ താഴ്‌വരകൾ ഉണ്ട്‌. കാലപ്പഴക്കം കൊണ്ട്‌ ചിലതിൽ മഴവെള്ളം നിറഞ്ഞ്‌, അവ വളരെ ആഴമുള്ള തടാകങ്ങൾ ആയി മാറിയിട്ടുണ്ട്‌.
ഉദാഹരണത്തിന്, സൈബീരിയയിൽ ഉള്ള ബൈക്കൽ തടാകം ഇങ്ങനെ ഒരു റിഫ്റ്റ്‌ താഴ്‌വരയുടെ ശേഷിപ്പാണ്. ഈ തടാകത്തിനു ഒന്നര കിലോമീറ്ററിൽ അധികം താഴ്ച്ചയുണ്ട്‌. ഇവയുടെ താഴ്ച, യുറേഷ്യൻ ഫലകം ആമുർ ഫലകത്തിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്നതു മൂലം പ്രതിവർഷം 4-5 cm എന്ന കണക്കിൽ കൂടി വരുന്നു.

ref: https://www.nationalgeographic.org/encyclopedia/rift-valley/

ആഫ്രിക്കയുടെ Eastern ഭാഗത്ത്‌ ഇങ്ങനെ ഒരു റ്റെക്റ്റോണിക്ക്‌ ഫലകം അകലുകയാണ്. ഇതിന്റെ ഫലമാണ് നമ്മൾ കണ്ട വാർത്ത. കാലക്രമേണ ഈ താഴ്‌വര വികസിക്കുക തന്നെ ചെയ്യും, ചിലപ്പൊൾ വെള്ളം നിറയാം. ഈ ഭാഗങ്ങൾ ഹരിതനിബിടമാകാം.

ഭൂമിയുടെ മുഖച്ഛായ ഇതുപോലെ പല രീതികളിലായി എന്നും അൽപസ്വല്പമായി മാറിക്കൊണ്ടിരിക്കുന്നു. ഫലകങ്ങളുണ്ടാക്കുന്ന ഇത്തരം മാറ്റങ്ങളൊക്കെയും കാലാകാലങ്ങളായി ഭൂമിയിൽ സ്വാഭാവികമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയ തന്നാണ്. പൊടുന്നനെ ഒരു വാർത്ത കണ്ടു പരിഭ്രമിക്കണ്ട എന്ന് ചുരുക്കം.

Africa tectonic plates

Africa tectonic plates

reference: http://www.bbc.co.uk/news/av/world-africa-43501954/huge-crack-opens-in-kenya-s-rift-valley