നാസയുടെ മഴമേഘം ഉണ്ടാക്കുന്ന എഞ്ചിൻ.

Message:

Whatsappൽ പ്രചരിക്കുന്ന വീഡിയോയിലെ ഒരു ദൃശ്യമാണിത്‌.
നാസ മേഘങ്ങൾ സൃഷ്ടിച്ച്‌ മഴ പെയ്യിക്കാൻ ഉണ്ടാക്കിയ എഞ്ചിൻ ആണു ഇതെന്നും, ഈ യന്ത്രം ഇന്ത്യയിൽ അത്യാവശ്യം ആണെന്നും ആണ് വീഡിയോയുടെ ഒപ്പം ഉള്ള സന്ദേശം.

 

is it true?  Partial HOAX

യഥാർത്ഥത്തിൽ, ഇത്‌ നാസ അവരുടെ റോക്കറ്റ്‌ എഞ്ചിൻ പരീക്ഷിക്കുന്ന വീഡിയോ ആണ്. Jeremy Clarkson എന്ന ലോക പ്രശസ്ത TV അവതാരകൻ അവതരിപ്പിച്ച ഒരു BBC TV programൽ നിന്നുള്ളതാണ്.

ബഹിരാകാശത്തിലേക്ക് പേടകങ്ങളും മനുഷ്യരേയും എത്തിക്കുവാൻ കെൽപ്പുള്ള വൻ എഞ്ചിനുകൾ ആണ് ഇവ.

ഇവയ്ക്ക്‌ സാധാരണ ഇന്ധനങ്ങൾ കൊണ്ട്‌ പ്രവർത്തിക്കുക സാധ്യമല്ല. അതുകൊണ്ട്‌, ഈ എഞ്ചിനിൽ ശീതീകരിച്ച ഓക്സിജനും ഹൈഡ്രജനും ആണ് പ്രവർത്തിപ്പിക്കുവാനായി ഉപയോഗിക്കുന്നത്‌. ഇവ രണ്ടും ദ്രാവക രൂപത്തിൽ ആണ് റോക്കറ്റിന്റെ ടാങ്കിൽ ശേഖരിച്ചു വെച്ചിരിക്കുന്നത്‌.

ഹൈഡ്രജൻ കത്തിക്കുവാനും, ഓക്സിജൻ കത്തുന്നതിനു സഹായിക്കുവാനും വേണ്ടിയാണ് ഉപയോഹിക്കുന്നത്‌. ബഹിരാകാശത്ത്‌ വായു ഇല്ലാത്തതു മൂലം ഈ രണ്ടു ദ്രാവകങ്ങൾക്കും ഇതരസഹായങ്ങൾ ഇല്ലാതെ തന്നെ കത്തുവാൻ സാധിക്കുന്നു.

ഈ രണ്ടു ശീതീകരിച്ച ദ്രാവകങ്ങൾ ഒന്നിച്ച്‌ കത്തുമ്പോൾ ഓക്സിജനും ഹൈഡ്രജനും ചേർന്ന് ജലം ഉണ്ടാകുന്നു.
പക്ഷെ, റോക്കറ്റിന്റെ എഞ്ചിൻ പ്രവർത്തിക്കുമ്പോൾ ആ അഗ്നിയിൽ ഈ ജലം നീരാവിയാകുന്നു.

ഈ നീരാവിയാണ് മുകളിലെ വീഡിയോയിൽ നമ്മൾ കാണുന്ന മേഘം. ആകാശത്തുള്ള, മഴയ്ക്കു കാരണമായ അതേ മേഘം തന്നെയാണു ഇതും.

അതായത്‌, നാസ, മേഘങ്ങൾ ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ഈ റോക്കറ്റ്‌ എഞ്ചിൻ പ്രവർത്തിപ്പിച്ചത്‌, മറിച്ച്‌ മേഘങ്ങൾ ഒരു ഉപോത്പന്നം ( byproduct )മാത്രം ആണിവിടെ.

ആകാശത്ത് ഉണ്ടാകുന്ന മേഘം സൂര്യതാപം കൊണ്ട്‌ സ്വയം ഉണ്ടാകുന്നതാണെങ്കിൽ, ഈ റോക്കറ്റ്‌ ഉണ്ടാക്കുന്ന മേഘം വൻ ചിലവേറിയതാണ്.

ഒരു സിലിണ്ടർ ഓക്സിജൻ ഒരാശുപത്രിയിൽ ലഭിക്കുവാൻ നല്ല വില കൊടുക്കേണ്ടിവരും. അതുപോലെ വെൽഡിംഗ്‌ പണിക്ക്‌ ഉപയോഗിക്കുന്ന ഹൈഡ്രജനും, ഇത്പോലെ നല്ല വില കൊടുക്കണം.
അപ്പോൾ സ്വാഭാവികമായി ഒരു റോക്കറ്റ്‌ എഞ്ചിൻ പ്രവർത്തിച്ച്‌ മേഘങ്ങൾ ഉണ്ടാക്കുവാൻ വൻ ചിലവ് തന്നാണ്.
മാത്രമല്ല, ആ റോക്കറ്റ്‌ എഞ്ചിനു കോടിക്കണക്കിനു ഡോളർ വിലയും ഉണ്ട്.

ഇത്ര ചിലവേറിയ ഒരു പ്രവൃത്തി വഴി മഴപെയ്യിക്കുന്നത്‌ ഒരു ദേശത്തിനും ശാശ്വതമല്ല.

ദുബായിലും മറ്റു പ്രദേശങ്ങളിലും cloud seeding വഴി കൃത്രിമ മഴ പെയ്യിക്കാറുണ്ട്‌. പക്ഷെ, അത്‌ ആകാശത്ത്‌ വീമാനം വഴി മഴ പെയ്യിക്കാൻ മേഘങ്ങളിൽ
Silver Iodide പോലെയുള്ള chemicals ഉപയോഗിച്ചാണ്.