Gas Cylinder Explosion

Gas Cylinder Explosion

സിലിണ്ടർ പൊട്ടിത്തെറിക്കുമോ?

Message:

”ചൂട് കാലാവസ്ഥയായതിനാൽ LPG സിലിണ്ടർ ചൂടായി ഒരു ബോംബ് പോലെ പൊട്ടിത്തെറിക്കുമെന്നു ”ചില ’ശാസ്ത്ര പണ്ഡിതന്മാർ ’ തള്ളുന്നുണ്ട്.അതും ലൈഫ് guardന്‍റെ പേരും വെച്ചു.എന്തിനാണ് ഈ അസംഭവ്യങ്ങൾ പറഞ്ഞു ആളുകളെ പാനിക് ആക്കുന്നത്.

 

is it true?  HOAX

ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ് എന്നതിന്റെ ചുരുക്കെഴുത്താണ് LPG .
LPG സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നൊക്കെ വായിച്ചാൽ ആകെ ഒരു വിറയലാണ്.
അതിനു മാത്രം ഒരു തേങ്ങയും ഇല്ല.
ചൂടുകാലത്തു സിലിണ്ടർ ചൂടാകും.

നല്ല രീതിയിൽ ചൂടായാൽ സിലിണ്ടറിന് അകത്തെ വാതക (ദ്രവ വാതക സമ്മിശ്രം )താപനില ഉയരും.ഇത് സിലിണ്ടറിനു ഒരു ചുക്കും ചെയ്യില്ല.ഒരു കാറിന്റെ ടയർ(ട്യൂബ്) ഊതി വീർപ്പിച്ചു ബലൂണ് പൊട്ടിക്കുന്ന പോലെ പൊട്ടിക്കാൻ പറ്റുമോ ?
അത് തന്നെയാണ് സിലിണ്ടറിന്റെ സ്ഥിതിയും.

പഠിക്കേണ്ട സമയത്തു പഠിക്കാതെ ഇപ്പൊ WhatsApp കിട്ടിയപ്പോ ’പഠിച്ചു ചിന്തിച്ചു കൂട്ടുന്ന ’ മഹാ മണ്ടത്തരങ്ങൾ.

ഇനി സിലിണ്ടർ പൊട്ടിക്കണോ ?ഇത്തിരി പാടാണ്.അത്രയും സ്ട്രെങ്ത് ഉണ്ട് ആ ലോഹക്കൂട്ടിനു.
അഞ്ചാറു പ്രാവശ്യം ഷൂട്ട് ചെയ്താൽ ലീക് ആവും. എന്നാലും സ്ഫോടനം നടക്കില്ല .
കാരണം സിലിണ്ടറിന്റെ ഉള്ളിലേക്ക് തീ പിടിക്കില്ല. അതിൽ LPG യെ ഉള്ളൂ. അതിനെ കത്തിക്കാൻ oxygen ഇല്ല.
അങ്ങനെ ഓക്സിജൻ ഉണ്ടായിരുന്നെങ്കിൽ ,നമ്മുടെ അമ്മമാരെല്ലാം രാവിലത്തെ കട്ടൻ വെക്കുമ്പോൾ പൊട്ടിത്തെറിച്ചേനെ.

ബോംബുമായി LPG ക്കു ഒരു സാദൃശ്യവുമില്ല. ബോംബിലെ ,അല്ലെങ്കിൽ വെടിക്കെട്ടിലെ മരുന്നിനു(രാസവസ്‌തു ) തീ പിടിക്കാൻ ബാഹ്യസമ്പർക്കം വേണ്ട.
ഓക്സിജൻ അതിൽ തന്നെ കാണും (ലളിതമായി പറഞ്ഞത് ).ഒരു പടക്കം പൊട്ടിക്കുമ്പോൾ നമ്മൾ തീ കൊടുക്കും.തീ ഉള്ളിൽ പോയി രാസപ്രവർത്തനം നടന്നു സ്ഫോടനമാവും.
പക്ഷെ ഗ്യാസിന് നമ്മൾ തീ കൊടുത്താൽ അത് വായുവുമായി സമ്പർക്കം ഉള്ളിടത്തെ ജ്വലനത്തിനു വിധേയമാകുന്നുള്ളൂ.

സിലിണ്ടറിന് ഒരു പ്രഷർ വാൽവ് ഉണ്ട്.ക്രമാതീതമായി പ്രഷർ കൂടിയാൽ (വൻതോതിൽ ചൂടായാൽ ഇങ്ങനെ സംഭവിക്കും,സൂര്യ പ്രകാശത്തിൽ അല്ല.
തീയിലോ മറ്റോ ചൂടാക്കിയാൽ )പ്രഷർ വാൽവ് വഴി വാതകം പുറത്തേക്കു പോകും.
സിലിണ്ടറിനകത്തെ പ്രഷർ കുറയും.
മാത്രമല്ല പുറത്തേക്കു വരുന്ന വാതകം ഉന്നത മർദ്ദത്തിൽ റിലീസ് ചെയ്യപ്പെടുന്നതിനാൽ കിക്കിടിലം തണുപ്പാകും അവിടെ.
സിലിണ്ടർ തണുക്കും.
എങ്ങാനും തീ വന്നാൽ പന്തം കത്തുന്നത് പോലെ കത്തുമെന്നല്ലാതെ തൃശൂർ പൂരമൊന്നും നടക്കില്ല.മനസ് വെച്ചാൽ സിലിണ്ടറിന് വലിയ ക്ഷതം ഏൽപ്പിച്ചാൽ പൊട്ടിക്കാം.
അതൊന്നും സൂര്യന്റെ ചൂട് കൊണ്ടോ 9mm ബുള്ളറ്റ് കൊണ്ടോ നടക്കില്ല.
ഫ്ലാറ്റിന്റെ മുകളിൽ പോയി റോഡിലെറിഞ്ഞാൽ ഒരു കൈ നോക്കാം.

അപ്പൊ LPG അത്ര നിഷ്കളങ്കനാണോ ?എവിടെയാ അപകടം.
ഒരു അടച്ചിട്ട റൂമിലോ ,ഇടുങ്ങിയ സ്ഥലത്തോ വെച്ച് LPG ലീക് ആയാൽ അത് അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. ചെറിയ തീപ്പൊരി കിട്ടിയാൽ ആ വായു യൂപം മൊത്തം ഒരു ചെറിയ നിമിഷം കൊണ്ട് സ്ഫോടനത്തോടെ കത്തിയമരും.കൊല്ലം കരുനാഗപ്പള്ളി ടാങ്കർ ദുരന്തം ഇത്തരത്തിൽ ആയിരുന്നു

ഇത്ര മാത്രം ഓർമിക്കുക.

Lpg യിൽ ലീക് തിരിച്ചറിയാൻ Ethyl Mercaptan എന്ന രാസവസ്തു ചേർക്കുന്നുണ്ട് .ഗ്യാസിന്റെ ഗന്ധം ഇതിന്റേതാണ്. ഇത് ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് പ്രതിവിധി ചെയ്യുക
.
ട്യൂബിലാണ് ലീകെങ്കിൽ ഉടനടി അഴിച്ചുമാറ്റുക.ഇനി സിലിണ്ടറിൻറെ വെല്ഡിങ്ങിലോ മറ്റോ (സാധ്യത കുറവാണു )ചോർച്ചയെങ്കിൽ തുറസ്സായ സ്ഥലത്തേക്ക് അത് നീക്കം ചെയ്തു ഫയർ സർവീസ് വിളിക്കുക.

കുട്ടികൾക്ക് stove ,അനുബന്ധ ഉപകരണങ്ങൾ കൊടുക്കാതിരിക്കുക.സിലിണ്ടർ നല്ല വായു സഞ്ചാരമുള്ളിടത് വെക്കുക.ചോർച്ച ഉണ്ടായാലും ,ചോർന്ന വാതകം അന്തരീക്ഷ വായുവിൽ പരന്നു ’നേർത്തുപോകും ’

സിലിണ്ടർ ഫോബിയ കുറഞ്ഞെന്നു വിശ്വസിക്കുന്നു.