ഹോക്സ്‌: ഭൂമിയുടെ കറക്കം നിൽക്കുന്നു

ഹോക്സ്‌: ഭൂമിയുടെ കറക്കം നിൽക്കുന്നു

ഹോക്സ്‌: ഭൂമിയുടെ കറക്കം നിൽക്കുന്നു

Message:

ഭൂമി കറങ്ങുന്ന വേഗത നാലു വർഷം ആയി കുറഞ്ഞു വന്ന് അത്‌ ഈ വർഷം December 13നു ഭൂമിയെ പരിപൂർണ്ണമായും നിൽക്കും എന്ന് പറഞ്ഞ്‌ ഇറങ്ങിയ ഒരു ഫേക്ക്‌ ന്യൂസ്‌ ആണു ഇത്‌.

 

is it true?  HOAX

ഭൂമി ഇന്ന് അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്ന വേഗത ഏക്ദേശം 460 മീറ്റർ ഒരു സെക്കന്റിൽ എന്ന കണക്കിൽ ആണു.
കഴിഞ്ഞ നാലു വർഷം എന്നല്ലാ, അനേക ലക്ഷം വർഷങ്ങൾ ആയി ഇതേ വേഗതയിൽ ആണു ഭൂമി കറങ്ങുന്നത്

പിന്നെ എന്താണു ഈ ഭൂമിയുടെ കറക്കത്തിലെ വേഗതയിൽ വന്നിട്ടുള്ള കുറവ്‌?

ഇന്ന് atomic clocks കൊണ്ട്‌ കൃത്യമായി ദിവസത്തിന്റെ ദൈർഘ്യം അളക്കാം. ഭൂമിയുടെ കറക്കം കുറയുന്നത്‌ ദിവസങ്ങളുടെ ദൈർഘ്യം കൂട്ടുമല്ലോ?

ഈ atomic clock കൊണ്ട്‌ അളവിൽ
കുറവ്‌ വരുന്നുണ്ട്‌. അതായത്‌ നൂറു വർഷം കൂടുംബൊൾ 1.7 മില്ലിസെക്കന്റ്‌ കൂടുതൽ സമയം എടുക്കും ഒരോ കറക്കത്തിനു.

ഭൂമിയുടെ ഒരു കറക്കത്തിനു ഇന്ന് 24 മണിക്കൂർ എടുക്കുന്നു.

ഈ കണക്ക്‌ അനുസരിച്ച്‌ ഭൂമിയുടെ കറക്കത്തിൽ ഒരു മുഴുവൻ സെക്കന്റിന്റെ കുറവു വരുത്തണമെങ്കിൽ 58800 വർഷത്തിനു മുകളിൽ സമയം എടുക്കും.

ഭൂമി ഇന്ന് അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്ന വേഗത ഏകദേശം 460 മീറ്റർ ഒരു സെക്കന്റിൽ എന്ന കണക്കിൽ ആണ് അപ്പോൾ പിന്നെ Dec 13?
അന്നും 24 മണിക്കൂർ സമയം എടുക്കും ഭൂമി കറങ്ങുവാൻ.

അന്നും ഇത്തരം ഫേക്ക്‌ മെസ്സേജുകൾ ഇറങ്ങും

References: https://www.scientificamerican.com/article/how-fast-is-the-earth-mov/