Hoax: smart meter

Hoax: smart meter

HOAX: Smart Meter

Message:

Smart Meter എന്നാല്‍ എന്തോ വലിയ ഭികര സാധനം ആണെന്ന പോലെ കുറേ ഫേക്ക് മെസ്സേജുകള്‍ Facebook, whatsapp എന്നീ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

is it true?  HOAX

വാദം1:

ഉദാഹരണത്തിന് തിരുവോണത്തിനും ക്രിസ്മസ്, ന്യു ഇയർ പോലുള്ള ദിവസം മൊബൈൽ SMS ന് അധികം ചാർജ് മൊബൈൽ ദാതാക്കൾ ഈടാക്കുന്നില്ലേ അതുപോലെ. വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള “പീക് ടൈമിൽ ” ഉപയോഗിക്കുന്ന വൈദ്യുത ചാർജിന് രണ്ട് ഇരട്ടിയിലധികം തുക വരും.

മറുപടി: KSEB industrial purpose ൽ മൂന്നു ഘട്ടങ്ങളിൽ ആയി ഇപ്പോഴും ബിൽ ചെയ്യുന്നുണ്ട്. വൈകുന്നേരം 6 മുതൽ 10 വരെ കൂടിയ നിരക്ക്. രാത്രി 10 മുതൽ രാവിലെ ആറു വരെ ഏറ്റവും കുറഞ്ഞ നിരക്ക്. ആറുമുതൽ വൈകുന്നേരം 6 വരെ ആദ്യരണ്ടു ഷിഫ്റ്റിന്റെയും നടുവിലുള്ള നിരക്ക്. ഇതു മൂന്നും കൂട്ടിയാണ് ബിൽ തീരുമാനിക്കുന്ന തു. ഇതു നമ്മടെ വീട്ടവശ്യത്തിനു ഉള്ള ബില്ലിംഗ് അല്ല. ഇനി വീട്ടവശ്യത്തിനു അങ്ങനെ ചെയ്യണം എന്നുണ്ടെങ്കിൽ kseb ക്കു സ്മാർട് മീറ്റർ ഒന്നും വേണ്ട. നമ്മുടെ ഇലക്ട്രോണിക് മീറ്ററിൽ സെറ്റ് ചെയ്തു E1,E2,E3 എന്നീ ഷിഫ്റ്റുകൾ സെറ്റ് ചെയ്യാം.അഥവാ നമ്മുടെ ഇപ്പോഴുള്ള മീറ്ററിൽ തന്നെ ആ സംവിധാനം ഉണ്ട്. അപ്പോപിന്നെ ഇതിനാണ് സ്മാർട് മീറ്റർ ഇതിനുവേണ്ടി ആണ് എന്ന വാദം പൊളിഞ്ഞു
///////
വാദം2:

അപ്പോൾ രണ്ട് മാസം കൊണ്ട് ഒറ്റയടിക്ക് കറണ്ട് ചാർജ് ഇരട്ടിയായി എന്ന് സാരം.

മറുപടി:മുകളിൽ പറഞ്ഞ മൂന്നു ഘട്ടങ്ങളിൽ ബില്ലിന് പറയുന്ന പേരാണ് Time on Demand അഥവാ ToD. ഇതു സപ്പ്ലൈ_ഡിമാൻഡ് സിദ്ധാന്തവുമായി ചേർന്നു പോകുന്നത് ആണ്. നമ്മുടെ നാട്ടിൽ ഇങ്ങനെ ബില്ലിംഗ് വരാൻ നമ്മൾ പ്രോത്സാഹിപ്പിക്കണം. കാരണം രാത്രിയാണ് നമ്മുടെ മതിലായ മതിലും, tv ആയ tv എല്ലാം ആക്റ്റീവ് ആയി നിൽക്കുന്നത് . അപ്പോൾ കേരളത്തിലെ വൈദ്യുതി ഡിമാൻഡ് പരിഹരിക്കാൻ ജൻറേറ്ററുകൾ അധികം പ്രവർത്തിക്കേണ്ടി വരും. ഇതു ഡാമിലെ ജലസംഭരണത്തെ കുറക്കും എന്നു പറയേണ്ടല്ലോ. അല്ലെങ്കിലും വേനല്കാലമായൽ ഇവിടെ ഡാമിലെ കറന്റ അല്ല നമുക്ക് കിട്ടുന്നത്. നഅങ്ങനെ നോക്കുമ്പോ നമ്മൾ ഉത്തരേന്ത്യയിൽ ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചു കാര്ബണ് ഡൈ ഓക്സൈഡ് അന്തരീക്ഷതിലേക്കു തള്ളി നിര്മിച്ചെടുത്ത വൈദ്യുതിയിൽ ഇതെല്ലാം തുടരും. എന്നിട്ടു ഗ്ലോബൽ വാമിങ്, എന്തൊരു ചൂട് എന്നൊക്കെ പറഞ്ഞു ആത്മഗതം ചെയ്യും. പാവം ഉത്തരേന്ത്യക്കാർ ചുമച്ചു തുപ്പുന്നത് മിച്ചം. അതും ഇങ്ങു സുഖ ലോലുപതയിൽ കഴിയുന്ന നമ്മുടെ മതിലും, വീട്ടിലെ അലങ്കാര ബൾബും കത്തിക്കാൻ. നമുക്ക് ac യിൽ സുഖിച്ചുറങ്ങാൻ. ToD ബില്ലിംഗ് വന്നാൽ പീക്ക് ടൈമിലെ വൈദ്യുതിയുടെ ഉപയോഗം കുറച്ചെങ്കിലും കടിഞ്ഞാണ് ഇടാം.ഉത്സവ സമയത്തും ഇങ്ങനെ supply-demand പരിഗണിക്കാം.അതും പൊളിഞ്ഞു
//////////

വാദം 3:

ഇപ്പോൾ 2000/- ബിൽ ഉപയോഗിക്കുന്നവർക്ക് 4000 അടയ്ക്കേണ്ടി വരും. KSEB ക്ക് ലാഭം 2000 രൂപ.
മറുപടി:അതെന്തു കണക്കാണ്?ബില്ലിന്റെ സ്കെയിൽ ഒന്നും പറയാതെ ചുമ്മ അതങ്ങു ഇരട്ടിയാക്കി അത്രേയുള്ളൂ. വെറുതെ ആളുകളെ പേടിപ്പിക്കണം
///////
വാദം4:

സ്മാർട്ട് മീറ്റർ ഒരു pre paid മീറ്റർ ആണ്. ഉപഭോഗം നടത്തേണ്ട വൈദ്യുത ചാർജ് ആദ്യമേ തന്നെ KSEB അക്കൗണ്ടിൽ അടയ്ക്കണം. അത്രയും തുക ക്രഡിറ്റ് ആകുന്ന സ്മാർട്ട് മീറ്ററിൽ കൂടി അത്രയും വൈദ്യുതി മാത്രമേ നമുക്ക് ഉപയോഗിക്കാനാവൂ. അടച്ച പണം തീർന്ന് കഴിയുമ്പോൾ രാത്രി ആയാലും ശരി പിന്നെ വീട്ടിൽ കറണ്ട് കാണില്ല പിന്നീട് കാശ് അടയ്ക്കും വരെ.

മറുപടി: എമർജൻസി ക്രെഡിറ് എന്നൊരു സംവിധാനം നിലവിൽ ഇത്തരം സ്മാർട് മീറ്ററിൽ ഉണ്ട്. ബാലൻസ് തീർന്നാലും അടുത്ത പ്രീപെയ്ഡ് ഫില്ലിങിന് സമയം ഉണ്ട്. വൈദ്യുതി ക്രെഡിറ്റ് ആയി ഉപയോഗിക്കാം. അതും പൊളിഞ്ഞു
/////////
വാദം5:

ബിൽ അടയ്ക്കാത്തവരുടെ ഫ്യൂസ് ഊരാൻ KSEB ക്ക് ഇനി മുതൽ പോകേണ്ട. ആ രണ്ടു മാസത്തെ കേരള ജനതയുടെ പണം അഡ്വാൻസായി KSEB ക്ക് സ്വന്തമായി എന്ന മറ്റൊരു ലാഭം.

മറുപടി: ഒരു സ്ഥാപനം കോസ്റ്റ് ബെനഫിറ്റ് ഉണ്ടാക്കുന്നതു അവരുടെ മിടുക്കാണ്. വെറുതെ ഫ്യൂസ് ഊരാൻ പറഞ്ഞു വിട്ടു അവർക്ക് ശമ്പളം കൊടുക്കുന്ന പാഴ്ച്ചെലവ് മാനേജ് ചെയ്യൻ പറ്റുന്നത് ഒരു നേട്ടമാണ്. അതിൽ നിന്ന് സേവ് ചെയ്യുന്ന പണം പൊതുജനമായ നമ്മുടേത് കൂടിയാണ്. സമൂഹ്യബോധമില്ലാത്തവർ ബില് അടക്കാത്തത് കൊണ്ടു പൊതുജനങ്ങളുടെ പണത്തിൽ നിന്നു ഫ്യൂസ് ഊരാൻ ശമ്പളം കൊടുക്കുന്നത് ഒഴിവായെങ്കിൽ അതൊരു വലിയ സംഗതി ആണ്. അതും പൊളിഞ്ഞല്ലോ
*‎
/////

വാദം6

സ്മാർട്ട് മീറ്റർ വഴി KSEB ക്കുണ്ടാകുന്ന മറ്റൊരു ലാഭമാണ് മീറ്റർ റീഡർമാരെ വേണ്ട എന്നത്. നമ്മുടെ വീട്ടിലെ Service വയറിന്റെയോ, post, Stay കമ്പി , തുടങ്ങിയവയുടെയോ മറ്റോ കാര്യങ്ങളും, കറണ്ട് സംബന്ധമായ പ്രശ്നങ്ങളും, ബിൽ സംശയങ്ങളും, വീട്ടിൽ KSEB യുടെ പ്രതിനിധി ആയി എത്തുന്ന മീറ്റർ റീഡറോട് നേരിട്ട് പറഞ്ഞ് എളുപ്പം കാര്യം സാധിക്കാമായിരുന്നത് സ്മാർട്ട് മീറ്ററിന്റെ വരവോടെ ഇല്ലാതാകും. ബില്ലിന്റെ കാര്യവും സംശയങ്ങളും ഇനി ആരോട് പോയി ചോദിക്കും.

മറുപടി: അതിനു kseb കസ്റ്റമർ കെയർ സംവിധാനം ഉണ്ടല്ലോ, ഫോണ് വിളിച്ചും ഓഫീസിൽ പോയിട്ടും അന്വേഷിക്കാമല്ലോ. അല്ലെങ്കിലും ഇതുപോലെയുള്ള പരാതികൾക്കും സംശയ നിവാരണത്തിനും രണ്ടു മാസത്തിൽ ഒരിക്കൽ വരുന്ന മീറ്റർ റീഡറേ കാത്തു നിൽക്കണോ??ആ വാദവും തേഞ്ഞു

///////
വാദം7

സ്മാർട്ട് മീറ്ററിലെ വിവരങ്ങൾ വിതരണ സറ്റേഷനിലെ ബിൽ സെക്ഷനിൽ എത്തിക്കുന്നത് സിഗ്നലുകൾ അയിട്ടാണ്. ഓരോ വീടും ഒരു ട്രാൻസ്മിഷൻ സെന്റർ ആകും. സ്മാർട്ട് മീറ്ററിൽ നിന്നും ഉണ്ടാക്കുന്ന വികിരണം (റേഡിയേഷൻ) മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഉണ്ടാകുന്ന ഹാനി എത്ര വലുതാണ് എന്ന് KSEB ഇതുവരെ പഠനം നടത്തിയിട്ടില്ല. “പക്ഷേ പഠനം നടത്തിയ USA , ജർമ്മനി, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിൽ സമാർട്ട് മീറ്റർ മാറ്റി സാദാ മീറ്റർ ഇപ്പോൾ ഉപയോഗിക്കുന്നു” നമ്മുടെ വീടുകളിലെ കുഞ്ഞുങ്ങളെയും, ഗർഭിണികളെയും, മററു ജീവികളെയും ഇതിന്റെ റേഡിയേഷനിൽ നിന്നും നമ്മൾ തടയണം.

മറുപടി:ഇതാണ് റേഡിയേഷൻ ഫോബിയ.പിന്നെ കമ്മ്യൂണിക്കേഷനു Kseb ഏതു രീതിയാണ് ഉപയോഗിക്കാൻ പോകുന്നത് എന്നറിയില്ല. ഏതായാലും അതൊരു wireless ട്രാൻസ്മിഷൻ ആവനാണ് സാധ്യത. അങ്ങനെ ഒരു സ്റ്റേഷനിലേക്ക് അല്ലെങ്കിൽ ഒരു കേന്ദ്രീകൃത സർവറിലേക്ക് വിവരങ്ങൾ എത്തിക്കാൻ ഒരു സാധാരണ മൊബൈൽ ഫോണിന്റെ റേഡിയേഷൻ മതിയാകും. അതു നിങ്ങളുടെ വീട്ടിൽ കത്തുന്ന led ലമ്പിനേക്കാൾ എത്രയോ റേഡിയേഷൻ കുറഞ്ഞതാണ്. വൈദ്യുത കാന്തികതരംഗങ്ങളെ കുറിച്ചു അടിസ്ഥാന വിവരം ഇല്ലാത്തത് ആണ് ഇങ്ങനെയൊക്കെ പറയാൻ കാരണം. പിന്നെ മുകളിൽ പറഞ്ഞ UK യിലൊക്കെ സ്മാർട് റീഡർ സംവിധാനമാണ് നിലവിൽ ഉള്ളത്. വെറുതെ ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഇതൊക്കെ ഊഹിച്ചു കാച്ചുന്നതാണ് . പൊളിഞ്ഞല്ലോ

/////////
വാദം8
വികസിത രാജ്യങ്ങളിൽ സ്മാർട്ട് മീറ്ററിന് കടിഞ്ഞാണിടാൻ മറ്റൊരു കാര്യം കൂടി ഉണ്ട്. ചെറിയ ഇടമിന്നലോ, വൈദ്യുത വ്യതിയാനമോ വന്നാൽ സ്മാർട്ട് മീറ്റർ പൊട്ടിത്തെറിക്കും, ചാർജ് കൂടി മൊബൈൽ പൊട്ടിത്തെറിക്കുന്നതിനേക്കാൾ അതി ഭീകരമായി. ഈ ബോംബ് കേരളത്തിലെ വീടുകളിൽ നമുക്ക് വേണ്ടേ വേണ്ട.

മറുപടി: ഇടിമിന്നലിൽ ബാക്കി എല്ലാ വൈദ്യുത സംവിധാനവും എന്ന പോലെ സ്മാർട്ട് മീറ്ററും അപകടമാണ്. കാരണം ഇലക്ട്രിക്കൽ ശൃംഖലയുടെ ഭാഗമായതിനാൽ സമീപത്തു എവിടെയെങ്കിലും ലൈനിൽ മിന്നൽ strike ചെയ്താൽ അത് വീട്ടിൽ അപകടം സംഭവിക്കാൻ കാരണമായേക്കാം. അല്ലാതെ സ്മാർട് മീറ്ററിന് പ്രത്യേക സ്ഫോടന ശേഷി ഒന്നുമില്ല. ആ വാദവും തീർന്നല്ലോ.

/////////
വാദം9:
സ്മാർട്ട് മീറ്റർ ഏറ്റവും കൃത്യതയാർന്ന ഉപകരണമാണ്. ചെറിയ എർത്ത് ലീക്കേജ് പോലും നമ്മുടെ വൈദ്യുത ഉപഭോഗമായി കണക്കാക്കി ആ തുക നമ്മുടെ ബില്ലിൽ കൂട്ടും. അത് നമുക്ക് നഷ്ടവും KSEB ക്ക് ലാഭവും ഉണ്ടാക്കും.

മറുപടി:ഇന്ന് ഉപയോഗിക്കുന്ന മീറ്ററും ഇങ്ങനെ വൈദ്യുത ഉപയോഗം രേഖപ്പെടുത്തും.ഏർത് leakage ഉണ്ടായാൽ. പിന്നെ അവനവന്റെ വീട്ടിലെ ഏർത് leakage അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടത് അവനവൻ തന്നെയാണ്. അതിൽ വീഴ്ച പറ്റിയാൽ ചിലപോ പണം നഷ്ടം ഉണ്ടായേക്കാം. ഇനിഉപഭോക്താവിന്റെ പ്രശ്നം കൊണ്ടല്ല അധികൃതരുടെ ഉത്തരവാദിത്തം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നു തോന്നിയാൽ consumer കോടതിയെ സമീപിക്കാം. അല്ലാതെ വീട്ടിലെ ഏർത് ലീക് പൊതു ഊർജ്ജനഷ്ടമായി കണക്കാക്കേണ്ട ആവശ്യം ഇല്ല. അതും തീർന്നല്ലോ

/////////
വാദം10:

5 വർഷത്തിനപ്പുറം ഒരു നിർമ്മാണ കമ്പനിയും ഈ ഉപകരണത്തിന് ഗ്യാരണ്ടി നൽകുന്നില്ല. 5000 രൂപ വരും ഒരെണ്ണത്തിന്. ഒരു കോടി ഉപഭോക്താക്കൾക്ക് 5000 കോടി ചിലവ് വരും 5 വർഷം കഴിയുമ്പോൾ വീണ്ടും മീറ്റർ മാറ്റാൻ 5000 കോടി കേരളത്തിന് ചിലവ് വഹിക്കേണ്ട വെള്ളാനയാണ് ഈ നശിച്ച സ്മാർട്ട് മീറ്റർ. നമ്മൾ എന്തിന് നമ്മുടെ കൈയ്യിലെ പണം മുടക്കി KSEB ക്ക് വൻ ലാഭം ഉണ്ടാക്കി കൊടുക്കണം. സ്മാർട്ട് മീറ്റർ വാങ്ങാൻ നമ്മളും അതിന് കമ്മീഷൻ തട്ടാൻ KSEB ഉന്നതരും. അങ്ങനെ മലയാളികളെ പറ്റിച്ച് ആരും കാശടിക്കണ്ട.

മറുപടി: നിലവ്‌ലെ vendor ആരെന്നുപോലും തീരുമാനിച്ചിട്ടില്ല. അതൊക്കെ പോട്ടെ ഒരു കോടിയിൽ പരം മീറ്ററുകൾ മോണിറ്റർ ചെയ്തു ബില് അടപ്പിക്കേണ്ട അതിസാഹസികത മുഴുവൻ ഒഴിവായിക്കിട്ടും. കൃത്യമായി പണവും കിട്ടും . അതുവെച്ചു നോക്കുമ്പോൾ മീറ്ററിന്റെ ചിലവ് നോക്കുന്നതിൽ ഒരർത്തവുമില്ല. തന്നേയുമല്ല ഇപ്പോഴുള്ള ബില്ലിംഗ് നു ഉപയോഗിക്കുന്ന മീറ്ററിനെക്കാൾ ചെറിയ തുക വ്യത്യാസം മാത്രമേ ഇതിനുള്ളൂ.ആ വാദവും തീർന്നു

///////
വാദം11.

സ്മാർട്ട് മീറ്റർ കേരളത്തിലെ ഉപഭോക്താക്കൾക്ക് വളരെ ഉപയോഗമാണ് എന്നതിന് KSEB പറയുന്ന ഏക നേട്ടം വൈദ്യുത ഉപഭോഗം എത്രയായി എന്ന് അപ്പപ്പോൾ മൊബൈൽ വഴി അറിയാം എന്നതാണ്. വീട്ടിലെ വൈദ്യുത ഉപഭോഗം അറിയാൻ വീട്ടിലെ കറണ്ട് മീറ്ററിൽ പോയി നമ്മൾ നോക്കിക്കോളാം. അതിനു ഇങ്ങനെ ഇരട്ടി കാശ് ചിലവാക്കാൻ നമ്മൾ തയ്യാറല്ല.

മറുപടി: അതിന്റെ എല്ലാ മേന്മയും ഈ മെസ്സേജ്വെച്ചു നോക്കുകയാണേൽ ആളുകളെ തെറ്റിദ്ധരിപ്പിച്ചു കൂമ്പടച്ചിട്ടുണ്ട്. ഏറ്റവും വലിയ മേന്മ മീറ്റർ reading കൃത്യവും, ഫലവത്തായ രീതിയിലും നടക്കും എന്നതാണ്. അതുവഴി ചോർന്നു പോകുന്ന പണം കൃത്യമായി kseb ക്കു ലഭിക്കും.പിന്നെ മൊബൈൽ വഴി മീറ്റർ reading അറിയുന്നത് മാത്രമാണ് ഇതിന്റെ മേന്മ എന്നു പറയുന്നതിൽ എന്തടിസ്ഥാനം?ഇനി ഒരു വാദത്തിനു അതങ്ങു സമ്മതിച്ചാൽ എത്ര പേർക്കറിയാം മീറ്റർ reading എടുക്കുന്നത്? പൊളിഞ്ഞല്ലോ
////////
വാദം12

Disadvantages of Smart meter,
problems of Smart meter എന്നിങ്ങനെ google, youtube മുതലായവയിൽ Search ചെയ്തു നോക്കു, ആധികാരികത തിരിച്ചറിയു…

മറുപടി: advantages of smart electricity meter over conventional meter എന്നു സെർച്ച് ചെയ്താൽ തീരുന്ന വാദമേ ഇതിനുള്ളൂ.😂🤣
////////

വാദം13:
കേരളത്തിലെ വീടുകളെ ഇരുട്ടിലേക്കും, മാറാരോഗത്തിലേക്കും തള്ളി വിടുന്ന ഈ സ്മാർട്ട് മീറ്റർ നമുക്ക് വേണ്ട. പൈസ കൊടുത്ത് നമ്മളെ കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ ആകും ഇത് വാങ്ങുന്നത്. നമുക്ക് രണ്ട് മാസത്തിൽ ഒരിക്കൽ വരുന്ന ആ പഴയ മീറ്റർ റീഡർ മതി.

മറുപടി: ഇവിടെയാണ് ദുരൂഹത. ആർക്കൊക്കെയോ ഭയമുണ്ട്,അതായത് വലിയ ഉപഭോക്താക്കൾക്ക് ഇതിനെതിരെ ഒരു വിരുദ്ധ വികാരം ഉണ്ടാക്കണം. രോഗം ,കാൻസർ, ബോംബ് എന്നൊക്കെയുള്ള ഭീതി പ്രയോഗങ്ങൾ ഈ മെസ്സേജിൽ ഉപയോഗിച്ചതിന്റെ സരള യുക്തിയാണതു.പഴയ മീറ്റർ മതി പോലു
///

വാദം 14:
പരീക്ഷണ അടിസ്ഥാനത്തിൽ കുറച്ച് വീടുകളിൽ മാത്രം ആദ്യം സ്മാർട്ട് മീറ്റർ വയ്ക്കുമ്പോൾ Peak time charge, Prepaid advance payment മുതലായവ ഒന്നും തുടക്കത്തിൽ കാണില്ല. കേരളത്തിൽ പരക്കെ മീറ്റർ വയ്ക്കുമ്പോൾ KSEB നമ്മുടെ പോക്കറ്റടി തുടങ്ങും. ആയതിനാൽ ഒരു സ്മാർട്ട് മീറ്റർ പോലും കേരളത്തിൽ വയ്ക്കാൻ നാം അനുവദിക്കരുത്.

മറുപടി:ഇതെന്തിനാണു പരീക്ഷണം പോലും ഇങ്ങനെ പ്രതിരോധിക്കാൻ നിൽക്കുന്നത്. അങ്ങനെ kseb ചൂഷണം ചെയ്താൽ ഈ നാട്ടിൽ അതിനു പരിഹരിക്കാൻ നിയമ, രാഷ്ട്രീയ, ഭരണ സംവിധാനമുണ്ട്
*‎
//////
വാദം 15:
ദയവായി ഇത് എല്ലാരിലേക്കും വേഗം ഷെയർ ചെയ്യു, നമ്മുടെ വീടുകളെ കുരുതിക്കളം ആക്കാതിരിക്കൂ..

മറുപടി:എന്തു കുരുതിക്കളമെന്നാണ്?വികസിത രാജ്യങ്ങളിൽ ഒക്കെ ഇതു പ്രാബല്യത്തിൽ ഉണ്ട്. അവിടെയൊന്നും ഒരു കുരുതിക്കളവും നടന്നിട്ടില്ല

Courtesy : Toto ChanKseb സ്മാർട് മീറ്ററിന്റെ whatsapp തള്ളലുകൾ തുടരുമ്പോൾ മറുകുറിയായി ഉപയോഗിക്കാൻ ഒരു ഐറ്റം.
സ്റ്റാറുകൾ അവഗണിച്ചേക്കു, whatsapil കറുപ്പിക്കാൻ ആണ്.

വിവിധ വികസിത രാജ്യങ്ങളിലും ഈ പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കിയതാണ് .

കേരളത്തില്‍ ഇത് ആദ്യമായി കൊണ്ട് വരുന്നതിലുള്ള ആശങ്കകള്‍ മാത്രമാണ് ഈ HOAXനു പിന്നില്‍