വേദമന്ത്രങ്ങൾ കൊണ്ടുള്ള ഗുണങ്ങൾ ശാസ്ത്രം കണ്ടെത്തി.

വേദമന്ത്രങ്ങൾ കൊണ്ടുള്ള ഗുണങ്ങൾ ശാസ്ത്രം കണ്ടെത്തി.

Magic of Veda Mantras

Message:

വേദമന്ത്രം ജപിക്കുന്നതുകൊണ്ട്‌ ഗുണങ്ങൾ ഉണ്ടെന്ന് ശാസ്ത്രീയമായ തെളിവുകള്‍ നിരത്തുന്നതായാണ് അവകാശവാദം.

അതിനു കുറെ സ്ഥാപനങ്ങളുടെ പേരുകളും, അതിൽ പ്രവർത്തിക്കുന്ന ഗവേഷകരുടെ പേരുകളും നൽകിയിരിക്കുന്നു.

 

is it true?  HOAX

ഈ പത്രറിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും യാതൊരു തെളിവും, അടിസ്ഥാനവും ഇല്ലാത്തവയാണ്.
അതിലെ ഒരു വിധം എല്ലാ ആളുകളും കൃഷ്ണാചാര്യ യോഗാ മന്ദിരം, ഹരിദ്വാറിൽ ഉള്ള ആത്മീയ കേന്ദ്രം ആയ ബ്രഹ്മവർച്ചാസ്‌ ഷോധ്‌ സന്താൻ, വിന്യോഗ വേദമന്ത്ര വിഭാഗം എന്നിവരിൽ നിന്നാണ്.
ഇവർ ശാസ്ത്രം എന്ന പേരിൽ അത്മീയതയാണു പറയുന്നത്‌.

ആകെ ശാസ്ത്രീയമായ കാര്യം psycholinguistic ആയി ബന്ധപെട്ടതു മാത്രമാണ്.
അതിൽ മന്ത്രങ്ങളെക്കറിച്ചല്ല പറയുന്നത്‌, മറിച്ച്‌ വാക്കുകളിൽ നിന്ന് എങ്ങനെയാണു മനുഷ്യർ അർത്ഥങ്ങൾ കണ്ടെത്തുന്നത് എന്നതിനെക്കുറിച്ചാണ്.
അതായത്‌, വളർന്നു വരുന്ന പിഞ്ചു കുഞ്ഞുങ്ങൾ എങ്ങനെയാണു വക്കുകൾ പഠിക്കുന്നത്, അതുപോലെ ഭാഷയിലെ ഘടന, വ്യാകരണം എന്നിവ മനുഷ്യർ നിർമ്മിക്കുന്നത്, ഇവയെക്കുറിച്ചും ഈ ശാസ്ത്രം പഠിപ്പിക്കുന്നു.
Psycholinguistics എന്ന ഈ കടിച്ചാൽ പൊട്ടാത്ത വാക്കു കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്തോ വലിയ കാര്യങ്ങൾ ആണു പറയുന്നത്‌ എന്നു തോന്നിപ്പിക്കാനും, യാതൊരു കാര്യവും ഇല്ലാതെ കല്ലിനു ചുറ്റും ഇരുന്ന് ഉരുവിടുന്ന വേദമന്ത്രങ്ങൾ ഗുണങ്ങൾ ഉണ്ട്‌ എന്ന് തോന്നിപ്പിക്കാനുമാണ് ഈ പത്ര റിപ്പൊർട്ട്‌.

മറ്റോരു കാര്യം.

പണ്ടു “ദിവ്യശക്തി” എന്ന വാക്ക്‌ ആയിരിന്നു ഇവരുടെ തുറുപ്പു ചീട്ട്‌. ആളുകൾ അതിലെ തട്ടിപ്പ്‌ മനസ്സിലാക്കാൻ തുടങ്ങിയപ്പൊൾ അവർക്ക്‌ കളം മാറ്റിച്ചവിട്ടേണ്ടി വന്നു.

പിന്നിട്‌ അത്‌ “ശക്തി” ആയി. കേട്ടിട്ടിലല്ലേ ..”ഭയങ്കര ശക്തി ഉള്ള വിഗ്രഹം ആണ്”. എന്ത്‌ ശക്തി എന്നും അതിനെ എങ്ങിനെയാണ്
അളക്കുവാൻ സാധിക്കുന്നത്‌ എന്നും ചോദ്യങ്ങൾ വന്നപ്പൊൾ ആണ് അതിനെ വിട്ടത്‌.

ഈ പുതിയ കാലഘട്ടത്തിൽ ഈ energy ആണു buzz word. അതിനു പിന്നിൽ cosmic energy എന്നൊരു നുണക്കഥ ഉണ്ട്‌. Physics അധികം അറിയാത്ത പാവങ്ങളെ മുതലെടുക്കാൻ ആണ് ഈ ആധുനിക ആത്മിയത energy എന്ന പേരിൽ പറഞ്ഞു പറ്റിക്കുന്നത്‌.