വീട് ആടിയാതല്ല, നമുക്ക് തോന്നിയതാണ്.

വീട് ആടിയാതല്ല, നമുക്ക് തോന്നിയതാണ്.

വീട് ആടിയാതല്ല, നമുക്ക് തോന്നിയതാണ്.

Message:

whatsapp ൽ നിർദക്ഷിണ്യം നിറഞ്ഞാടിയ വീഡിയോ ക്ലിപ് ആണ് പറവൂർ സ്വദേശി മോഹനൻറെ വീട്ടിലെ വീട് അദ്ദേഹം ടെറസിൽ നിന്നു മരത്തിൽ സപ്പോര്ട് ചെയ്തു തള്ളുമ്പോൾ വീട് ആടുന്നത് ആയി തോന്നുന്ന വാർത്ത. മുഖ്യധാരാ ചാനലുകളിൽ ഇതൊരു വിഭവം തന്നെ ആയിരുന്നു.

മൈനിങ്, ജിയോളജി department നെ കൊണ്ട് അന്വേഷിക്കും എന്നു ചാനൽ അവതാരക പറയുന്നുണ്ടായിരുന്നു. കൂടി നിന്നവരിൽ ആരോ ആ മരം മുറിച്ചു കളയൂ എന്നും പറയുന്നുണ്ടായിരുന്നു.

പക്ഷെ, വീട് ആടിയോ?

 

is it true?  HOAX

വീഡിയോ കാണുന്ന ആൾക്ക് ആടുന്നതായി അനുഭവപ്പെട്ടുന്നു. എന്താവും കാരണം?

നമ്മുടെ ഇന്ദ്രിയങ്ങൾ സംവേദനങ്ങളോട് പ്രതികരിക്കുന്ന വിധം പലരീതിയിൽ ആണ് . ഒരു വസ്തു ചലിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത് പ്രധാനമായും കാഴ്ചയുടെ അടിസ്ഥാനത്തിൽ ആണ്. നമ്മൾ ആധാരമാക്കിയിരിക്കുന്ന ഒരു പശ്ചാത്തലത്തെ(ബാക്ക്ഗ്രൗണ്ട്) അപേക്ഷിച്ചു അതിന് സ്ഥാനാന്തരം സംഭവിക്കുമ്പോൾ മാത്രമാണ് നമുക്ക് പ്രസ്തുത വസ്തു ചലിക്കുന്നതായി അനുഭവപ്പെടുക.
അങ്ങനെ അല്ലാത്ത ഒരു ചലനവും ബാഹ്യ ഉപകരണ സഹായം ഇല്ലാതെ നിരീക്ഷണം ചെയ്യുക സാധ്യമല്ല. ഉദാഹരണത്തിന് ഒരേ ദിശയിൽ സമാന്തരമായി നീങ്ങുന്ന വാഹനം നോക്കിയാൽ അതു ചലിക്കുന്നതായി നമുക്ക് തോന്നുകയെ ഇല്ല. ഇവിടെ നമ്മുടെ ‘ഫ്രെയിം ഓഫ്‌ റഫറൻസ്’ നമ്മോടൊപ്പം സഞ്ചരിക്കുന്ന വണ്ടി ആണ്. ലിഫ്റ്റിൽ നമ്മൾ യാത്ര ചെയ്യുമ്പോൾ ലിഫ്റ്റ് ചലിക്കുന്നുണ്ടോ എന്നറിയാൻ ഉള്ള ഫ്രെയിം ഓഫ്‌ റഫറൻസ് ഇല്ല. എന്നു വെച്ചു ലിഫ്റ്റ് ചലിക്കുന്നില്ല എന്നാണോ?

ഭൂമി കറങ്ങുന്നത് പോലും നമുക്ക് അനുഭവപ്പെടാത്തത് വളരെ കൃത്യമായി കാണാവുന്ന ഒരു ആപേക്ഷിക ആധാരം ഇല്ലാത്തത് കൊണ്ടാണ്(സൂര്യൻ, ചന്ദ്രൻ ഒക്കെ ഉണ്ട്. ദൂരം പരിഗണിക്കുമ്പോൾ സാധാരണക്കാരന് ഭാവന ചെയ്തെടുക്കാൻ പറ്റില്ല,എന്നാലും ഒരു വണ്ടിയിൽ പോകുമ്പോൾ കാഴ്ചകൾ മിന്നിമറിയുന്ന പോലെ ഭൂമി കറങ്ങുന്നത് അറിയാൻ അടുത്തൊന്നും വേറെ ഭൗമേതര വസ്തുക്കൾ ഇല്ല).

ഇവിടെ മോഹനൻ എന്നയാൾ മരത്തിൽ തള്ളുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്നത് മുന്നിലുള്ള മരവും, അതിന്റെ ചില്ലകളും, ബാക്കി ആകാശവും , പുറകു വശത്തു വീടും. മരം വളരെ പതിയെ ഏതാണ്ട് ഒരേ വേഗതയിൽ ദോലനം(oscilation) ചെയ്യുന്നു.

ഇനി പറയുന്ന ഒന്നിലധികം ഘടകങ്ങൾ ആണ്
ശ്രദ്ധിക്കേണ്ടത്

1)ഈ മരം രണ്ടായി വിഭജിക്കുന്ന ഇംഗ്ലീഷ് അക്ഷരം V പോലുള്ള (ചിത്രത്തിൽ മാർക് ചെയ്തിട്ടുണ്ട്)വിടവിലൂടെ നമ്മൾ വീടിനെ കാണുന്നു . വീഡിയോ കാണുമ്പോൾ സ്‌ക്രീനിൽ ആ വിടവ് മറയുന്ന രീതിയിൽ ഒരു പേപ്പർ കഷ്ണം വെച്ചു നോക്കൂ. നേരത്തെ കണ്ട അത്ര ’രൂക്ഷതയിൽ’ വീട് ’ആടുന്നില്ല’.

2)പിന്നെ മരത്തിന്റെ ചില്ലകളും, ഇലകളും വീടിന് മുകളിലൂടെ പന്തലിച്ചിട്ടുമുണ്ട്. സ്വാഭാവികമായും മരം അനങ്ങുമ്പോൾ ചില്ലകളും ഇലകളും ചെറുതായും താളത്തിലും ആടും. ആ ആട്ടം നമുക്ക് വേർതിരിച്ചു എടുക്കാൻ കഴിയുന്നില്ല, കാരണം എല്ലാ ഭാഗവും ഒരേ വേഗതയിൽ ഒരേ ദിശയിലേക്ക് ആടുന്നതിനോടൊപ്പം ബാക്ഗ്രൗണ്ടിൽ നിശ്ചലമായ ആകാശവും കൂടി ആവുമ്പോൾ ആശയക്കുഴപ്പം ആയി. കണ്ണിത്തിരി കഷ്ടപ്പെടും.

3)ഇതൊരു നിർണ്ണയക ഘടകം ആണ്, വീടിനെ തള്ളുന്ന ആൾ ഒരു വശത്തേക്ക് ആണ് തള്ളുന്നത് എങ്കിലും ടെറസിൽ നിന്നു മരത്തിൽ പിടിക്കുമ്പോൾ അയാളുടെ പൊസിഷൻ കാരണം മരം അയാൾക്ക് വിപരീത ദിശയിൽ ചെറുതായി ആടും. സ്വഭാവികമായുള്ള സ്പ്രിങ് ആക്ഷൻ കാരണം മരം വശത്തോട്ട് മാത്രമല്ല തള്ളുന്ന വ്യക്തിക്ക് എതിരെ പതിയെ പോവുകയും , അതേപോലെ തന്നെ അതേ താളത്തിൽ അയാളുടെ ഭാഗത്തേക്ക് നീങ്ങുകയും ചെയ്യും. (കവുങ്ങിൽ കയറി ടെറസിൽ കാലു വെച്ചു കയറുന്നവർക്ക് ഇതു വ്യക്തമാകും).

ഈ പറഞ്ഞിരിക്കുന്ന മൊത്തം ക്രമീകരണത്തെ നമ്മൾ ഒരു വലിയ ഒബ്ജക്റ്റ് ആയും, വീടിനെ വേറെയും കാണുന്നു. അതുകൊണ്ട് ചലിക്കുന്ന ഭാഗങ്ങൾ കൃത്യമായി തരിച്ചറിയൻ കഴിയാതെ ചലിക്കുന്ന വസ്തുവിന് ആപേക്ഷികമായി നമ്മൾ വീടിനെ വീക്ഷിക്കുന്നു. അപ്പോൾ വീട് ചലിക്കുന്നത് ആയി തോന്നുന്നു.
തന്നേയുമല്ല അതു തള്ളിയ മോഹനൻ എന്ന വ്യക്തിക്ക് മരം ശരീരത്തിൽ ഏൽപ്പിക്കുന്ന ’ഇലാസ്റ്റിക് ചലനവും പ്രതിപ്രവർത്തനവും കാരണം ’ വീടാണ് ചലിക്കുന്നത് എന്ന ഒരു തോന്നൽ ജനിപ്പിക്കുന്നു. അതു വീട് അടുന്നു എന്ന നിരീക്ഷണത്തിന് ബലമേകി.
‎ഇതു മനസിലാകുന്നില്ല എങ്കിൽ ഇനി പറയുന്നത് ആലോചിക്കൂ, നമ്മുടെ മുമ്പിൽ ഉയർന്നു നിൽക്കുന്ന പടുകൂറ്റൻ പരസ്യബോർഡ് , അതിന്റെ മുഴുവൻ വലിപ്പവും നമ്മുടെ കണ്ണിന്റെ പരിധിക്ക് അപ്പുറം വലുതാണ് എന്നു കരുതുന്നു. ഈ ബോർഡിന്റെ പിറകിൽ ആയി ഒരു വലിയ ടവർ ഉണ്ടെന്ന് കൂട്ടികോളൂ, ടവറിന്റെ മുകളറ്റം മാത്രമേ നമുക്ക് കാണാൻ കഴിയുന്നുള്ളൂ, ബാക്കിയെല്ലാം ബോർഡ് മറച്ചിട്ടുണ്ട്. ഇനി ശക്തമായ കാറ്റ് അടിച്ചു ബോർഡ് ഇളകാൻ തുടങ്ങിയൽ നമുക്ക് ബോർഡ് ആടുന്നത് ആയല്ല, മറിച്ചു ടവർ ഇളകുന്നത് ആയാണ് ഫീൽ ചെയ്യുക. ഇവിടെ ബോര്ഡിന്റെ വലിപ്പം ആണ് നമ്മുടെ സ്വാഭാവിക കാഴ്ചയെ മായാ കാഴ്ച ആക്കിയതെങ്കിൽ നമ്മുടെ കേസിൽ മുകളിൽ പറഞ്ഞ എല്ലാ ഘടകങ്ങളും ഒരുമിച്ചാണ് അങ്ങനെ ഒരു സാഹചര്യം ഒരുക്കിയത്.

അതിന്റെ ബലതന്ത്രം പറയുകയാണെങ്കിൽ , മോഹനൻ കൊടുക്കുന്നത് ഒരു ബാഹ്യ ബലം അല്ല. വീടിന്റെ മുകളിൽ കയറി അയാൾ വീട് തള്ളുന്നു. ആന്തരിക ബലം തന്നെയാണ് കൊടുക്കുന്നത്(ചിത്രത്തിൽ ബ്ലൂ മാർക്). ഇനി മരത്തിന് സപ്പോര്ട് ചെയ്തിട്ട് അതുവഴി കിട്ടുന്ന ഒരു ബാഹ്യ ബലം വീടിന് അയാൾ കൊടുക്കുന്നു എന്നു പരിഗണിച്ചാൽ തന്നെയും അയാൾ വീടിനെ തള്ളുമ്പോൾ മരത്തിൽ തൂങ്ങി വീടിനെ വശത്തേക്ക് തള്ളണം. അഥവാ ന്യൂട്ടന്റെ ചലന നിയമം പറഞ്ഞത് ചലിക്കുന്ന വസ്തുവിനെ പിടിച്ചു നിർത്താനോ, നിശ്ചലമായ വസ്തുവിനെ ചലിപ്പിക്കാനോ അസന്തുലിതമായ ബാഹ്യബലം വേണം എന്നാണ്. അല്ലാതിടത്തോളം കാലം അതിന് ഒരു മാറ്റം ഉണ്ടാക്കുക സാധ്യതമല്ല.
അപ്പോൾ രണ്ടു ഓപ്‌ഷൻ മാത്രമേ പ്രായോഗികം ആവൂ

1)മരത്തിൽ മാത്രം തൂങ്ങി നിന്ന് വീട് തള്ളുക
2)മരത്തിന് അഭിമുഖത്തിൽ ടെറസിൽ നിന്ന് കൊണ്ട് മരത്തിനെ തള്ളുക.

ഇത്‌ രണ്ടും ഇവിടെ സംഭവിച്ചിട്ടില്ല. പകരം ടെറസിൽ നിൽക്കുന്ന മോഹനൻ എന്ന വ്യക്തിയുടെ ബലം മരത്തിന് ലഭിച്ചു, മരം ചലിച്ചു.

മേൽ വിവരിച്ച ഒപ്റ്റിക്കൽ ഇല്ലുഷൻ കാരണം വീട് ‘ആടി’, ചാനൽകാർ ഉദര നിമിത്തം കാണിച്ചു, whatsapp കാർ പണിതുടങ്ങി. അത്രമാത്രം