ഇന്ത്യയിൽ മാത്രം വിക്സ്‌ നിരോധിച്ചിട്ടില്ല…

ഇന്ത്യയിൽ മാത്രം വിക്സ്‌ നിരോധിച്ചിട്ടില്ല…

ഇന്ത്യയിൽ മാത്രം വിക്സ്‌ നിരോധിച്ചിട്ടില്ല...

Message:

വിക്സ് വേപ്പോറബ്ബ് വിദേശ രാജ്യങ്ങളിൽ നിരോധിച്ചു എന്നാണ് മെസ്സേജ്. Facebook, Whatsapp എന്നീ സോഷ്യൽ മാധ്യമങ്ങളിൽ ആണ് ഇത് പ്രചരിക്കുന്നത്. വിക്സ് വേപ്പോറബ്ബ് നിരോധിച്ചത് ലോകാരോഗ്യ സംഘടന (WHO) ആണെന്നും, അത് ഇന്ത്യയിൽ മാത്രം ആണ് ഇന്നും വിൽക്കുന്നതെന്നും ഈ മെസ്സേജിൽ പറയുന്നു.

 

is it true?  HOAX

വിക്സ് വേപ്പോറബ്ബിൽ മുഖ്യഘടകം യൂക്കാലിപ്റ്റസ് എണ്ണ, കർപ്പുരം, മെന്തോൾ എന്നിവയാണ്.
ഇവ ശരീരത്തിൽ പുരട്ടുമ്പോൾ അവയ്ക്ക് നമ്മുടെ താപം മനസ്സിലാക്കിപ്പിക്കുന്ന റിസെപ്റ്ററുകൾക്ക് ശരീരം തണുക്കുന്നു എന്ന സന്ദേശം തലച്ചോറിലേയ്ക്ക് കൊടുക്കുന്നു. ഇതാണ് നമ്മൾ അനുഭവിക്കുന്ന ആശ്വാസം. ഇത് വഴി അടഞ്ഞ മൂക്ക് തുറക്കുന്നു, ശ്വാസം വലിക്കുവാൻ എളുപ്പം ആകുന്നു.

എന്നാൽ ഈ വേപ്പൊറബ്ബ്‌ കൊച്ചു കുട്ടികളിൽ ഉപയോഗിക്കാൻ പാടില്ല എന്ന് വിക്സിന്റെ പേക്കേജിൽ തന്നെ മുന്നറിയിപ്പുണ്ട്. രണ്ടു വയസ്സിനു മുകളിൽ ഉള്ള കുട്ടികളിൽ മാത്രമാണ് ഇത് ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
മാത്രമല്ല മുറിവുകൾ, ശരീരത്തിന്റെ അകത്ത് ഒന്നും ഇത് പുരട്ടുവാൻ പാടില്ല.

ഏതൊരു മരുന്നും പോലെ വിക്‌സും ഉപയോഗിക്കേണ്ട രീതിയിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്.

Scientific American magazine ഒരിക്കൽ ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് എഴുതിയിരുന്നു…
ലിങ്ക്: https://blogs.scientificamerican.com/news-blog/warning-vicks-vaporub-bad-for-tots-2009-01-12/

അമേരിക്കയുടെ ഭക്ഷ്യ-മരുന്ന് സുരക്ഷാ വകുപ്പ് (FDA) കൊച്ചു കുട്ടികളിൽ ഈ മരുന്ന് ഉപയോഗിക്കുന്നത് നല്ലതല്ല എന്നു പറഞ്ഞിരുന്നു,
ലിങ്ക്: http://www.nbcnews.com/id/21376717/

വിക്സ് വേപ്പോറബ്ബ് അമേരിക്കയിൽ, യൂറോപ്പിൽ, ഗൾഫ് രാജ്യങ്ങളിൽ എല്ലാ ഇടത്തു നിന്നും നിയമപരമായിട്ടു തന്നെ വാങ്ങുവാൻ പറ്റും .