വെള്ളം നിർമിച്ചു ജലക്ഷാമം പരിഹരിക്കാൻ പറ്റുമോ?
ശാസ്ത്രം വളരെയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിൽ മനുഷ്യൻ കുടിവെള്ളം നിർമ്മിക്കുന്നുണ്ടോ? ഹൈഡ്രജനും ഓക്സിജനും മാത്രം മതി എന്നിരിക്കെ മനുഷ്യരാശി ജലലഭ്യതയുടെ കാര്യത്തിൽ ഇങ്ങനെ ഒരു മാർഗം അവലംബിക്കുന്നുണ്ടോ? എന്തു ചോദ്യം എന്നായിരിക്കും ചിലരൊക്കെ ചിന്തിക്കുന്നത്. ഈ ആധുനിക കാലഘട്ടത്തിലും നമ്മൾ വെള്ളം വ്യാവസായികമായി ഉണ്ടാക്കുന്നില്ല. ചിലപ്പോ ലാബിൽ ഒക്കെ ഒരു ഹോബി എന്ന നിലക്ക് ചെയ്യുന്നുണ്ടാകും. പക്ഷെ നമ്മൾ വെള്ളം നിർമികാറില്ല എന്നതാണ് വാസ്തവം. എന്തൊക്കെ ആവും കാരണം? 1)സാങ്കേതിക പരമായുള്ള ബുദ്ധിമുട്ട്. 2)സാമ്പത്തികപരമായും പരിസ്ഥികപരമായുമുള്ള വെല്ലുവിളികൾ…