Category: Food

വെള്ളം നിർമിച്ചു ജലക്ഷാമം പരിഹരിക്കാൻ പറ്റുമോ?

വെള്ളം നിർമിച്ചു ജലക്ഷാമം പരിഹരിക്കാൻ പറ്റുമോ?

ശാസ്ത്രം വളരെയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിൽ മനുഷ്യൻ കുടിവെള്ളം നിർമ്മിക്കുന്നുണ്ടോ? ഹൈഡ്രജനും ഓക്സിജനും മാത്രം മതി എന്നിരിക്കെ മനുഷ്യരാശി ജലലഭ്യതയുടെ കാര്യത്തിൽ ഇങ്ങനെ ഒരു മാർഗം അവലംബിക്കുന്നുണ്ടോ? എന്തു ചോദ്യം എന്നായിരിക്കും ചിലരൊക്കെ ചിന്തിക്കുന്നത്. ഈ ആധുനിക കാലഘട്ടത്തിലും നമ്മൾ വെള്ളം വ്യാവസായികമായി ഉണ്ടാക്കുന്നില്ല. ചിലപ്പോ ലാബിൽ ഒക്കെ ഒരു ഹോബി എന്ന നിലക്ക് ചെയ്യുന്നുണ്ടാകും. പക്ഷെ നമ്മൾ വെള്ളം നിർമികാറില്ല എന്നതാണ് വാസ്തവം. എന്തൊക്കെ ആവും കാരണം? 1)സാങ്കേതിക പരമായുള്ള ബുദ്ധിമുട്ട്. 2)സാമ്പത്തികപരമായും പരിസ്ഥികപരമായുമുള്ള വെല്ലുവിളികൾ…

Read More Read More

വൈറസ്സും വവ്വാലും.

വൈറസ്സും വവ്വാലും.

സാർസ്‌, ഇബോള, ഹെണ്ട്ര, മാർബ്ബർഗ്ഗ്‌ , നിപ്പ എന്നീ രോഗങ്ങൾ മനുഷ്യരിലേക്ക് പരക്കുവാൻ കാരണം രണ്ടു പ്രത്യേക ജീവികൾ ആണ്. ഒന്ന്‌, രോഗകാരിയായ ‘സൂക്ഷ്മജീവി’ , വൈറസ്സുകൾ.രണ്ടാമത്തേത്, ഈ വൈറസ്സുകളെ പരത്തുന്ന വവ്വാലുകളും. എന്തുകൊണ്ടാണ് വവ്വാലുകൾ മറ്റു ജീവികളെ അപേക്ഷിച്ച്‌ ഏറ്റവുമധികം മാരകമായ വൈറസ്സുകളെ തന്നെ പരത്തുന്നത്‌? കാരണം ഉണ്ട്‌. പക്ഷെ അതു മനസ്സിലാക്കണമെങ്കിൽ ആദ്യം വൈറസ്സുകളെ മനസ്സിലാക്കണം. വൈറസ്സ്‌ ഒരു ഏകകോശ ജീവിയാണോ? വൈറസ്സ്‌ ഒരു പൂർണ്ണകോശം പോലും അല്ല. പോട്ടെ, വൈറസ്സ്‌ ഒരു ജീവിയാണോ?…

Read More Read More

മണ്ണില്ലാതെ പൊന്നു വിളയിക്കാം

മണ്ണില്ലാതെ പൊന്നു വിളയിക്കാം

ഭക്ഷണം ഏതൊരു ജീവിയുടെയും അടിസ്ഥാന ആവശ്യമാണ്. ബുദ്ധിയുള്ള, ബുദ്ധി മാത്രമുള്ള മനുഷ്യൻ അതിനൊരു എളുപ്പവഴി കണ്ടെത്തി – കൃഷി. മനുഷ്യർക്ക് ഭക്ഷ്യയോഗ്യമായ/ഉപയോഗപ്രദമായ സസ്യജാലങ്ങളെ പ്രകൃതിയുടെ സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് മാറ്റിനിർത്തി സംരക്ഷിച്ചു വളർത്തുന്നതിനെ സാമാന്യമായി വിളിക്കുന്നതാണ് കൃഷി. ആ കൃഷിക്ക് കുറഞ്ഞത് 10,000 വർഷങ്ങളുടെ കഥകൾ പറയാനുണ്ടാവും. വിവിധ ഭാഷകളുടെ, സംസ്കാരങ്ങളുടെ, മതങ്ങളുടെ, ബലികളുടെ ഒടുവിൽ സയൻസിന്റെയും കഥകൾ. ഒടുവിലെ സയൻസാണ് ഈ ലേഖനത്തിന്റെ ആധാരം. ഒരുപക്ഷെ മനുഷ്യകുലം ആദ്യമായി അവന്റെ അന്നത്തെ അറിവ് വെച്ച് ഏറ്റവും…

Read More Read More

പ്ലാസ്റ്റിക്ക്‌ പഴങ്ങൾ

പ്ലാസ്റ്റിക്ക്‌ പഴങ്ങൾ

കുറച്ച്‌ നാളുകളായി പ്ലാസ്റ്റിക്ക്‌ വ്യാജ പഴങ്ങൾ എന്ന പേരിൽ videos ഇറങ്ങുന്നു. മിക്കതും പ്ലാസ്റ്റിക്ക്‌ എന്തെന്ന് അറിയാതെയും, പ്ലാസ്റ്റികിനെക്കുറിച്ചുള്ള നമ്മുടെ ഭയത്തെ ദുരുപയോഗപ്പെടുത്തി വീടുകളിൽ വൈറൽ ആക്കുവാനും വേണ്ടിയൊക്കെയാണ് ഇതിറക്കുന്നത്‌. ഏതൊരു ഫലം (fruit) എടുത്താലും അതിന്റെ മാംസളമായ ഭാഗത്തിനു ചുറ്റും ഒരു പുറന്തോട് ഉണ്ടാകും. ഈ പുറന്തോടിനെ exocarp എന്നാണ് പറയുക. ഇതുണ്ടാകുന്നത്‌ മിക്കപ്പോഴും കട്ടിയുള്ള cellulose , paraffin wax എന്നിവ കൊണ്ടാണ്. ഫലത്തിന്റെ അകത്തുള്ള ജലാംശം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഫലങ്ങളുടെ മാതൃസസ്യം ഈ…

Read More Read More

ഉപ്പ്, ജീവന്റെ സത്ത്

ഉപ്പ്, ജീവന്റെ സത്ത്

ഉപ്പ്‌ ജീവന്റെ അവിഭാജ്യഘടകം ആണു. എന്നാൽ ഉപ്പിനെ കുറിച്ച്‌ ഒരു വ്യാജ മെസ്സേജ്‌ ഈ അടുത്ത്‌ whatsappൽ കണ്ടു. താഴെ ആ മെസ്സേജ്‌ കൊടുത്തിട്ടുണ്ട്‌. <HOAX START> X————————————————————————————————–X നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ? പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്‌. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം…

Read More Read More