Home


qtq80-yDgfN6

ഞങ്ങളുടെ ലക്ഷ്യം.

സാങ്കേതികവിദ്യയുടെ സമൂഹ വ്യാപനത്തിലൂടെ പലതരം വ്യാജവാർത്തകളും അവകാശവാദങ്ങളും അന്ധവിശ്വാസ- പരോപകാര കിംവദന്തികളുമൊക്കെയായി ധാരാളം അസംബന്ധങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വ്യാജവിവരങ്ങളുടെ ഇരയാകുന്നതോ ഒരു പറ്റം നിഷ്കളങ്കരായ വെറും സാധാരണക്കാരും.

വസ്തുതാ വിരുദ്ധമായ സന്ദേശങ്ങളുടെ ഈ തെറ്റായ വ്യാപനം ഉണ്ടാക്കുന്ന ആഘാതം, പണം,ആരോഗ്യം എന്നിവയിൽ തുടങ്ങി എന്തിന് സാധാരണക്കാരന്റെ‌ ജീവൻ  അപഹരിക്കപ്പെടുന്നതിൽ വരെ എത്തി നിൽക്കുന്നു. ഇങ്ങനെ ഇന്റെർനെറ്റെന്ന  സാങ്കേതിക പ്രതിഭാസത്തിൽ നിന്ന് കിട്ടുന്ന ഏതൊരു വിവരവും കണ്ണുമടചു വിഴുങ്ങി, അവയുടെ ഇരകളാക്കപ്പെട്ടവർ നമുക്കു ചുറ്റും ഇന്ന് അനവധിയാണ്.

വിവരങ്ങളെ വസ്തുതാപരമായി അരിച്ചെടുത്ത് ശരിയായവയെ മാത്രം പ്രചരിപ്പിക്കാനും അതുവഴി തെറ്റായവയെ തിരിച്ചറിയാനും ഒപ്പം സമൂഹമധ്യത്തിൽ തുറന്നു കാട്ടാനും സാധാരണക്കാരെ ശേഷിയുള്ളവരാക്കുക എന്നതാണ് ഈ വെബ്സൈറ്റിന്റെ സുപ്രധാന ലക്ഷ്യം.

തെറ്റായ സന്ദേശങ്ങൾക്കെതിരെ ആശയപരമായി പടപൊരുതാനുള്ള ശാസ്ത്രീയമനോഭാവം കൊടുത്ത് വെബ്സൈറ്റിന്റെ ഓരോ ഉപഭോക്താവിനെയും സജ്ജരാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

Media

Hoax Buster

Whatsapp, Facebook, YouTube, News Channels എന്നിവയില്‍ നിന്ന് കിട്ടുന്ന സന്ദേശങ്ങളെ കീറിമുറിച്ച്, ഉദ്ദേശ്യവും അതിനു പിന്നിലെ യഥാർത്ഥ വസ്തുതയും ഇവിടെ കണ്ടെത്തി ശരിയായ വിവരം പങ്കുവെയ്ക്കുവാൻ ശ്രമിക്കുന്നു.

Learn More

qtq80-oDcVu9

Articles

പരിണാമം മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള വിഷയങ്ങൾ ലളിതമായ ഭാഷയില്‍ ഇവ്ടെ വായിക്കാം.

Learn More