Categories
Article Geology History Nature

NEOWISE വാല്‍നക്ഷത്രം

Comet Neowise
Comet Neowise Captured on 19/07/2020 at 23:30 BST over England
©isittrue.science

Comet Neowise എന്ന വാല്‍നക്ഷത്രം (comet) 6800 വർഷം കൂടുമ്പോൾ നമ്മെ സന്ദർശിക്കുന്ന ഒരു ബഹിരാകാശ യാത്രികനാണ്. Neowise Cometന്റെ systematic designation അഥവാ ശാസ്ത്രീയ നാമം C/2020 F3 എന്നാണ്. NEOWISE എന്നത്‌ ആ വാല്‍നക്ഷത്രത്തെ കണ്ടെത്തിയ Wide field Infrared Survey Explorer (WISE) എന്ന NASAയുടെ ബഹിരാകാശ ടെലസ്കോപ്പിന്റെ ടീം ആണ്. 2020 മാർച്ച്‌ രണ്ടാം പകുതിയിൽ ആണു ഇതിനെ കണ്ടെത്തിയത്‌.

ഈ വാല്‍നക്ഷത്രത്തിന് ഏകദേശം 5 കിലോമീറ്റർ ചുറ്റളവുണ്ട്‌. 2020 ജുലൈ 23നു ഭൂമിയുടെ ഏകദേശം 10 കോടി കിലോമീറ്റർ അകലത്തിലൂടെ ഈ വാല്‍നക്ഷത്രം പോകും. അതിനു ശേഷം ഈ വാല്‍നക്ഷത്രം കൂടുതൽ അകന്ന് കൊണ്ടിരിക്കും ഭൂമിയിൽ നിന്ന്. ഇത്രക്കും അകലത്തിൽ ആണെങ്കിലും, ഈ വാല്‍നക്ഷത്രം സൂര്യന്റെ വെളിച്ചം കൊണ്ട്‌ രാത്രിയിൽ തെളിഞ്ഞു കാണാം നമ്മൾക്ക്‌. ഈ വാല്‍നക്ഷത്രം വടക്കന്‍ അര്‍ദ്ധഗോളത്തില്‍ (Northern Hemisphere) വടക്ക്-വടക്കുപടിഞ്ഞാറ് (North-NorthWest) ദിശയിൽ സൂര്യൻ അസ്തമിച്ച്‌ കഴിഞ്ഞ്‌ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ്‌ തെളിഞ്ഞ്‌ വരും.

വാല്‍നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുന്നത്‌ പലതരംവാതകങ്ങളുടെ ഐസും പൊടിയും കൂടിയിട്ടാണു. വാല്‍നക്ഷത്രത്തിന് ആ വാൽ വരാൻ കാരണം, സൂര്യന്റെ താപവും വെളിച്ചവും ഏല്‍ക്കുമ്പോൾ എവയുടെ പുറത്തുള്ള പൊടിയും ഐസുയും സൂര്യന്റെ വെളിച്ചത്തിൽ ഉരുകി തെറിക്കുന്നതാണു. ഇവ എപ്പോഴും സൂര്യന്റെ ഏതിർ ദിശയിൽ ആണു കാണപെടുക. Comet Neowise-ന്റെ വാലിൽ സോഡിയം ഉള്ളതായി കാണപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഈ വാല്‍നക്ഷത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്‌ നമ്മൾക്ക്‌ മനസ്സിലാക്കാൻ സഹായിക്കുന്നു.