NEOWISE വാല്‍നക്ഷത്രം
Comet Neowise എന്ന വാല്‍നക്ഷത്രം (comet) 6800 വർഷം കൂടുമ്പോൾ നമ്മെ സന്ദർശിക്കുന്ന ഒരു ബഹിരാകാശ യാത്രികനാണ്
Comet Neowise എന്ന വാല്‍നക്ഷത്രം (comet) 6800 വർഷം കൂടുമ്പോൾ നമ്മെ സന്ദർശിക്കുന്ന ഒരു ബഹിരാകാശ യാത്രികനാണ്
y 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.
Read more about Evolution of Motherhood….
Coronavirus: history and latest updates. കൊറോണ വൈറസ്സ് എന്നത് ഒരു വൈറസ് കുടുംബം ആണു. ഇത് ഒരു RNA വൈറസ്സ് ആണു, അതായത് ഇതിന്റെ ജനിതകംRNA ആണു. കൊറോണ വൈറസ്സുകൾ പൊതുവെ മൃഗങ്ങളിൽ ആണു കണ്ടു വരുന്നത്. ഒരോ തരം കൊറോണ വൈറസ്സും അതാതു മൃഗങ്ങളിൽ ആണു പരിണമിക്കുന്നത്. അവ ആ ജീവികളിൽ അതായത് ആ ഹോസ്റ്റുകളിൽ വലിയ പ്രശനക്കാർ അല്ലാ. ഉദാഹരണത്തിനു മനുഷ്യരിൽ ഉണ്ടാകുന്ന ജലദോഷത്തിനു കാരണം rhinovirus ആണു. ഇത് രോഗിയിൽ (host)…
മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളികൾ പലതരം വരുന്ന മാരക രോഗങ്ങൾ ആണ്. ഈ ശത്രുക്കളെ കീഴ്പ്പെടുത്താൻ നമ്മുടെ ആയുധങ്ങളും പലതാണ്. എന്നാൽ ദീർഘ കാലമായുള്ള ഈ യുദ്ധത്തിൽ ഇതുവരെയും നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കാത്ത മൂന്ന് ശത്രുക്കളെ ഇപ്പോൾ തകർക്കുവാൻ പോകുകയാണ്. ഈ മൂന്ന് ശത്രുക്കളെക്കുറിച്ചും അവയെ നേരിടാനായി നമ്മൾ ആർജ്ജിച്ചെടുത്ത പുതിയ ആയുധങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്… ശത്രു No1: മലേറിയ മരണനിരക്ക് : WHO കണക്ക് പ്രകാരം 2015ൽ 21.2 കോടി ജനങ്ങൾക്ക് മലേറിയ ബാധിച്ചു.…
സാർസ്, ഇബോള, ഹെണ്ട്ര, മാർബ്ബർഗ്ഗ് , നിപ്പ എന്നീ രോഗങ്ങൾ മനുഷ്യരിലേക്ക് പരക്കുവാൻ കാരണം രണ്ടു പ്രത്യേക ജീവികൾ ആണ്. ഒന്ന്, രോഗകാരിയായ ‘സൂക്ഷ്മജീവി’ , വൈറസ്സുകൾ.രണ്ടാമത്തേത്, ഈ വൈറസ്സുകളെ പരത്തുന്ന വവ്വാലുകളും. എന്തുകൊണ്ടാണ് വവ്വാലുകൾ മറ്റു ജീവികളെ അപേക്ഷിച്ച് ഏറ്റവുമധികം മാരകമായ വൈറസ്സുകളെ തന്നെ പരത്തുന്നത്? കാരണം ഉണ്ട്. പക്ഷെ അതു മനസ്സിലാക്കണമെങ്കിൽ ആദ്യം വൈറസ്സുകളെ മനസ്സിലാക്കണം. വൈറസ്സ് ഒരു ഏകകോശ ജീവിയാണോ? വൈറസ്സ് ഒരു പൂർണ്ണകോശം പോലും അല്ല. പോട്ടെ, വൈറസ്സ് ഒരു ജീവിയാണോ?…
ഡൈനോസോറുകളെകുറിച്ച് സർവ്വ സാധാരണമായ ഒരു ചോദ്യം ഉണ്ട്; ഡൈനോസോറുകൾ ഭൂമിയിൽ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്? ഡൈനോസോറുകൾ ഭൂമിയിൽ വളരെയധികം കാലം ജീവിച്ചിരുന്നു. അതുകൊണ്ട് തന്നെ അവയുടെ ചരിത്രം വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഡൈനോസോറുകൾ ഭൂമി വാണിരുന്ന കാലത്തെ മൂന്നായി വിഭജിക്കാം. Late Triassic period : 23 കോടി മുതൽ 20 കോടി വർഷങ്ങൾക്കു മുൻപ് വരെ Jurassic period : 20 കോടി മുതൽ 14.5 കോടി വർഷങ്ങൾക്കു മുൻപ് വരെ Cretaceous period: 14.5കോടി…
കുറച്ച് നാളുകളായി പ്ലാസ്റ്റിക്ക് വ്യാജ പഴങ്ങൾ എന്ന പേരിൽ videos ഇറങ്ങുന്നു. മിക്കതും പ്ലാസ്റ്റിക്ക് എന്തെന്ന് അറിയാതെയും, പ്ലാസ്റ്റികിനെക്കുറിച്ചുള്ള നമ്മുടെ ഭയത്തെ ദുരുപയോഗപ്പെടുത്തി വീടുകളിൽ വൈറൽ ആക്കുവാനും വേണ്ടിയൊക്കെയാണ് ഇതിറക്കുന്നത്. ഏതൊരു ഫലം (fruit) എടുത്താലും അതിന്റെ മാംസളമായ ഭാഗത്തിനു ചുറ്റും ഒരു പുറന്തോട് ഉണ്ടാകും. ഈ പുറന്തോടിനെ exocarp എന്നാണ് പറയുക. ഇതുണ്ടാകുന്നത് മിക്കപ്പോഴും കട്ടിയുള്ള cellulose , paraffin wax എന്നിവ കൊണ്ടാണ്. ഫലത്തിന്റെ അകത്തുള്ള ജലാംശം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഫലങ്ങളുടെ മാതൃസസ്യം ഈ…
ഉപ്പ് ജീവന്റെ അവിഭാജ്യഘടകം ആണു. എന്നാൽ ഉപ്പിനെ കുറിച്ച് ഒരു വ്യാജ മെസ്സേജ് ഈ അടുത്ത് whatsappൽ കണ്ടു. താഴെ ആ മെസ്സേജ് കൊടുത്തിട്ടുണ്ട്. <HOAX START> X————————————————————————————————–X നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ? പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം…
ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത് ഒരു കൗതുകത്തിനല്ല, മറിച്ച് അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്. നമ്മൾ മനുഷ്യർ ആദിമ കാലത്ത് വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട് മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ…
“ ഞാൻ സമ്മതിക്കുന്നു, കണ്ണുകൾ natural selection വഴി പരിണമിച്ചു എന്നത് ഏറ്റവും വലിയ മണ്ടത്തരം ആണെന്ന്…” ചാൾസ് ഡാർവ്വിന്‍റെ ഈ വാക്കുകൾ misquote ചെയ്യാത്ത പരിണാമവിരോധികളായ മതവിശ്വാസികൾ വിരളമാണ്. അവർ ഈ വാചകത്തിൽ വെച്ചു തന്നെ ചുരുക്കുന്നതിൽ ഒരു കാര്യം ഉണ്ട്. Darwin പറഞ്ഞത് പൂർണ്ണരൂപത്തിൽ ഉദ്ധരിച്ചാൽ അവർ ഉദ്ദേശിക്കുന്ന കാര്യം സാധിക്കില്ലാ എന്നതു തന്നെ. “…..ഇത്രയ്ക്കും സങ്കീർണ്ണമായ, കണ്ണുകൾ പോലുള്ള ഒരു അവയവം പ്രകൃതി നിർദ്ധാരണം വഴി ഉണ്ടാകുന്നത് മനുഷ്യഭാവനക്ക് അതീതമായി തോന്നാം. എങ്കിലും…