റേഡിയേഷനും ഭയവും
Radiation എന്ന് കേട്ടാല്‍ ഏവർക്കും ഭയമാണ്.റേഡിയേഷനെന്ന Buzzword ഉപയോഗിച്ചു കൊണ്ട് സാധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന ഭീതിവ്യാപാരത്തെ ഉറ്റു നോക്കലാണ് ഈ പോസ്റ്റിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്. റേഡിയേഷനുമായുള്ള ഇടപെഴകൽ മനുഷ്യനും പ്രകൃതിയ്ക്കും ദോഷകരം എന്ന രീതിയിലാണ് മാധ്യമങ്ങൾ വഴിയും മറ്റുമായി ഒരു പൊതുധാരണ ഉണ്ടാക്കി വെച്ചിട്ടുള്ളത്. ഇതെത്രത്തോളം സത്യമാണ്? ഒരു ദിനത്തിന്റെ തുടക്കം മുതൽ നോക്കിയാൽ നമ്മൾ നിരന്തരമായി വിധേയപ്പെട്ടിരിക്കുന്ന സൂര്യപ്രകാശം, ഇന്ന് ഞൊടിയിടയിൽ ഉപയോഗപ്പെടുത്താൻ പറ്റുന്ന രീതിയിലേക്ക് മാറിയ ഇലെക്ട്രിക് ബൾബ്-ട്യൂബുകളിൽ നിന്നുമായുള്ള പ്രകാശം, ഒഴിച്ചുകൂടാനാകാത്ത…