റേഡിയേഷനും ഭയവും

റേഡിയേഷനും ഭയവും

Radiation എന്ന് കേട്ടാല്‍ ഏവർക്കും ഭയമാണ്.റേഡിയേഷനെന്ന Buzzword ഉപയോഗിച്ചു കൊണ്ട് സാധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന ഭീതിവ്യാപാരത്തെ  ഉറ്റു നോക്കലാണ് ഈ

Radiation hazard symbol sign of radhaz threat alert icon, black yellow triangle signage text isolated
Radiation Hazard

പോസ്റ്റിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്.

റേഡിയേഷനുമായുള്ള ഇടപെഴകൽ മനുഷ്യനും പ്രകൃതിയ്ക്കും ദോഷകരം എന്ന രീതിയിലാണ് മാധ്യമങ്ങൾ വഴിയും മറ്റുമായി ഒരു പൊതുധാരണ ഉണ്ടാക്കി വെച്ചിട്ടുള്ളത്. ഇതെത്രത്തോളം സത്യമാണ്?

 

ഒരു ദിനത്തിന്റെ തുടക്കം മുതൽ നോക്കിയാൽ നമ്മൾ നിരന്തരമായി വിധേയപ്പെട്ടിരിക്കുന്ന സൂര്യപ്രകാശം, ഇന്ന് ഞൊടിയിടയിൽ ഉപയോഗപ്പെടുത്താൻ പറ്റുന്ന രീതിയിലേക്ക് മാറിയ ഇലെക്ട്രിക് ബൾബ്-ട്യൂബുകളിൽ നിന്നുമായുള്ള പ്രകാശം, ഒഴിച്ചുകൂടാനാകാത്ത നമ്മുടെ മൊബൈൽ ഫോൺ , wifi router, എന്തിനു നമ്മള്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന Microwave Oven എന്നിങ്ങനെ നിത്യജീവിതത്തിൽ പലരീതിയിൽ, പലതരത്തിലുള്ള radiations മായിട്ടാണ് നമ്മൾ ബന്ധപ്പെട്ടിരിക്കുന്നത്.

 

Radiation എന്ന് സാധാരണയായി വിളിക്കുന്നത്‌ പ്രകൃതിയിലുള്ള രണ്ടു തരം വികിരണങ്ങളെയാണ്.

Electromagnetic Radiation & Nuclear Radiation.

Electrical & Magnetic തരംഗങ്ങളുടെ ഒരു സംയോജിത പ്രതിഭാസമാണ് Electromagnetic Radiation. E.M തരംഗങ്ങൾക്കു കാരണമാകുന്ന, ദ്വന്ദസ്വഭാവം(Wave-Particle Dual Nature) കാണിക്കുന്ന മൗലിക കണമാണ് ഫോട്ടോൺ. ഈ തരംഗങ്ങളുടെ Oscillation ന്റെ (മുൻപോട്ടും പിന്നിലോട്ടും ഉള്ള നീക്കം) വേഗത കൂടുമ്പോൾ അവയുടെ ഊർജ്ജവും കൂടുന്നു.

മെല്ലെ oscillate ചെയ്യുന്ന Radiowaves തൊട്ട്‌‌ നമുക്ക്‌ കാണാൻ സഹായിക്കുന്ന ദൃശ്യപ്രകാശവും, അതും കടന്ന് വളരെയധികം ശക്തമായ gamma rays ഉം വരെ ഈ ഗണത്തിൽ പെടും.ഈ വികിരണങ്ങളെയെല്ലാം അവയുടെ ആവൃത്തിയുടെ (Frequency

ElectroMagnetic Radiation

of Oscillation) അല്ലെങ്കിൽ തരംഗദൈർഘ്യത്തിന്റെ(Wavelength) അടിസ്ഥാനത്തിൽ ചേർത്ത് വെച്ചു ചിത്രീകരിക്കുന്നതിനെയാണ് Electromagnetic Spectrum എന്നു പറയുന്നത്.നഗ്നനേത്രങ്ങൾ കൊണ്ടു നമ്മൾ മനുഷ്യർക്ക് പ്രാപ്യമായിട്ടുള്ളതാണ് ഇതിൽ ദൃശ്യപ്രകാശം.

വെയിൽ കൊള്ളുമ്പോൾ നമ്മൾ ഈ റേഡിയേഷനു തന്നെയാണ് വിധേയമാകുന്നത്.റേഡിയോ വഴി അയക്കുന്ന സന്ദേശം, മൊബൈൽ ടവറിൽ നിന്നുള്ള തരംഗങ്ങൾ, മൊബൈലിന്റെ സ്ക്രീനിൽ തെളിയുന്ന പ്രകാശം ഇവയെല്ലാം തന്നെ electromagnetic radiations നെ ആധുനിക യുഗത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഉദാഹരണങ്ങളാണ്.

 

എന്നാൽ Nuclear Radiations പൂർണ്ണമായും വ്യത്യസ്തമായ പ്രക്രിയയുടെ ഫലമാണ്. Atomsന്റെ ഉള്ളിൽ nucleus ഉണ്ട്‌. അതിൽ protons and neutrons ഉണ്ടെന്ന് അറിയാമല്ലൊ. ഇവയ്ക്ക് പോസിറ്റിവ്‌ ചാർജ്ജാണുള്ളത്. രണ്ടു പോസിറ്റിവ്‌ ചാർജുകൾക്ക് ഒന്നിച്ച് അടുത്തു വരാൻ സാധിക്കില്ല. എന്നാൽ, strong nuclear force ഇവയെ ഒന്നിച്ചു നിർത്തുന്നു.

Nuclear Radiation

ചില വലിയ nucleusകളിൽ ഇവയെ ഒന്നിച്ചു നിർത്താൻ സാധിക്കില്ല. അപ്പോൾ energy അല്ലെങ്കിൽ positron/neutron ആറ്റം പുറന്തള്ളുന്നു. അങ്ങനെ ആ atom stable ആകുന്നു. ഈ രീതിയിൽ പുറന്തള്ളപ്പെടുന്ന Energy/Matter നെ ആണ് നമ്മൾ Nuclear Radiation എന്ന് വിളിക്കുന്നത്. ഈ Nuclear Radiation ഒരു നിശിചിതയളവിൽ കൂടുതൽ ശക്തമാണെങ്കിൽ അവ‌ ചുറ്റുമുള്ള atomsൽ നിന്നും electrons നെ തെറിപ്പിക്കാനുള്ള ശേഷിയും കൈവരിക്കുന്നു . ഇങ്ങനെയുള്ള റേഡിയേഷൻസിനെയാണ് Ionising Radiation എന്ന് പറയുന്നത്‌.

നമ്മുടെ DNAയിൽ ഈ Ionising Radiation പതിച്ചാൽ  ജനിതക ഘടനയെത്തന്നെ മാറ്റം വരുത്താൻ അവയ്ക്ക് സാധിക്കുന്നു, മിക്കപ്പൊഴും പ്രതികൂലമായിട്ട്‌.

എല്ലാ Nuclear Radiationsനെയും Ionising Radiations ആയി കരുതാം. എന്നാൽ Electromagnetic Radiation ന്റെ കാര്യത്തിൽ വളരെയധികം ആവൃത്തി (Frequency of Oscillation) ഉള്ള വികിരണങ്ങൾ മാത്രമാണ് Ionising ആയിട്ടുള്ളത്(High energy waves – Ultraviolet, X-Rays & Gamma Rays).

അല്പം കൂടി വ്യക്തമാക്കിയാൽ, mobile phone ൽ നിന്നുള്ള സെല്ലുലാർ റേഡിയേഷൻസ്, Microwave Oven ൽ നിന്നുള്ള microwaves എന്നിവയൊന്നും യഥാർത്ഥത്തിൽ പ്രശ്നക്കാർ അല്ല. ഇവയൊന്നും Ionizing Radiation അല്ല എന്നുള്ളതു തന്നെ കാരണം.

മനുഷ്യനും മറ്റു ജീവജാലങ്ങളും നമ്മുടെ ഭൂമിയിൽ പരിണമിച്ചുണ്ടായി വന്നവരായതിനാൽ തന്നെ ചെറിയ തോതിലുള്ള ionising radiations നെതിരെ ഒക്കെ ശരീരത്തിനു സ്വയം പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്.

എന്നാൽ കുറച്ച്‌ സമയത്തിനുള്ളിൽ വളരെ അധികം ionising radiation ലഭിച്ചാൽ നമ്മുടെ ശരീരത്തിനു അത്‌ repair ചെയ്യാവുന്നതിലുമപ്പുറമാകും. ഇതിനെ acute exposure എന്നാണു വിളിക്കുക.

Radiation അളക്കുന്ന യുണിറ്റാണ് SIEVERTS. മനുഷ്യന് തുടർച്ചയായി 2 Sieverts radiation കിട്ടിയാല്‍  വൈകാതെ മരണം സംഭവിച്ചിരിക്കും.പക്ഷെ പ്രകൃതിയില്‍ ചെറിയ അളവില്‍ നമ്മളോരോരുത്തരും ionizing radiation നു വിധേയരാകുന്നുണ്ട്. ഉദാഹരണത്തിന്, നമ്മള്‍ കഴിക്കുന്ന നേന്ത്രപ്പഴത്തില്‍ നല്ലയളവില്‍ പൊട്ടാസ്യം ഉണ്ട്. ഈ പോട്ടാസ്യത്തില്‍ ചിലത് ionizing radiation ആണ്. ഒരു പഴം കഴിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന radiation 0.1 micro sieverts ആണ്

Sievert Human Health Radiation
Sieverts and Human Health

1 Sievert എന്നാൽ 1000 micro sieverts.

നമ്മുടെ ശരീരത്തിലും ഇങ്ങനെ പ്രകൃതിയില്‍ കാണുന്ന പല radiations ഉണ്ട്. ഒരാളുടെ കൂടെ ഒരുമിച്ചു കിടന്നാല്‍ നമുക്ക്  0.05 micro sieverts radiation കിട്ടും. അതുപോലെ സുര്യനില്‍ നിന്ന് , മണ്ണില്‍ നിന്ന്, കല്ലില്‍ നിന്നുമൊക്കെയായി കിട്ടുന്ന radiation നോക്കിയാല്‍ അതിൽ  0.1 – 0.2 micro sieverts radiation കാണും.

 

ഹിരോഷിമയില്‍ നൂക്ലിയാര്‍ ബോംബ് പ്രയോഗിച്ചിട്ട് ഏകദേശം 70 കൊല്ലമായി. ഇന്നും അവിടെ 0.3 micro sieverts radiation ഉണ്ട്.

 

Nuclear Explosion
By Photo courtesy of National Nuclear Security Administration / Nevada Site Office – Public Domain, https://commons.wikimedia.org/w/index.php?curid=190949

ഒരു സാധാ യുറേനിയം ഖനിയില്‍ പോയാല്‍ ഏകദേശം 1.8 micro sieverts radiation കിട്ടും.

Marie Curieയുടെ ലാബില്‍ ഇപ്പോഴും 1.5 micro sieverts radiation ഉണ്ടാകും.

നൂക്ലീയർ ബോംബ് ആദ്യമായി പരീക്ഷിച്ച Trinity എന്ന സ്ഥലത്ത് ഇപ്പോഴും 2.1 micro sieverts radiation ഉണ്ടത്രെ.

ഒരു വിമാനത്തിൽ യാത്ര ചെയ്യുന്ന സമയം, 24,000 അടി ഉയരത്തിലാണെങ്കിൽ 1.0 micro sieverts radiation, 33,000 അടിയില്‍ 2.0 micro sieverts radiation , 40,000  അടിയില്‍ 3.0 micro sieverts എന്നിങ്ങനെയുള്ള അളവിൽ നമ്മളോരോരുത്തരും റേഡിയേഷനു വിധേയമാകുന്നുണ്ട്.

1986 Chernobyl nuclear ദുരന്തത്തിനു ശേഷം ഉക്രൈനിലെ സംഭവം നടന്ന പ്രദേശത്തെ ഭൂമിക്കു മുകളിലുള്ള മണ്ണ് മുഴുവനും നീക്കം ചെയ്തിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ ഇന്നവിടെ  5.0 micro sieverts radiation നെ ഉള്ളു. അതായത് ഒരു X-Ray എടുക്കുന്ന അത്രത്തോളം radiation.അപകടം ഉണ്ടായപ്പോള്‍ അവിടെ തീ അണക്കുവാൻ വന്ന അഗ്നിശമന സേനയുടെ വസ്ത്രം ഭയാനകമായ radiation ഏറ്റതു മൂലം, അവയെല്ലാം Chernobyl ലെ ആശുപത്രിയില്‍ ഒരു മുറിയില്‍ ഉപേക്ഷിച്ചു.ഇന്നവിടെ പോയി നോക്കിയാല്‍  2000 micro sieverts radiation ഉണ്ടാകും. അതായത്, ഒരു വര്‍ഷം കൊണ്ട് നമുക്കു പ്രകൃതിയില്‍ നിന്ന് ലഭിച്ചേക്കാവുന്ന radiation വെറും ഒരു മണിക്കുര്‍ കൊണ്ടു ലഭിക്കുന്നു എന്ന്.

ജപ്പാനിലെ Fukushima യില്‍ അടുത്ത കാലത്താണ് ആണവ അപകടമുണ്ടായത്. ഇന്നും ഇക്കാരണത്താൽ അവിടെ  10 micro sieverts radiation ഉണ്ട്.

Radiation centerല്‍ ജോലിചെയ്യുന്ന  ഒരാള്‍ക്ക് സുരക്ഷിതമായി ഒരു വർഷത്തെ കാലയളവിൽ ലഭിക്കാവുന്നത് 50,000 micro sieverts radiation ആണ്. ഒരു ബഹിരാകാശ പേടകത്തില്‍ ഒരു വർഷം സഞ്ചരിച്ചാൽ കിട്ടുന്നതോ 80,000 micro sieverts radiation ഉം ആണ്.

ഇനി ഇതിലും ഭീതീജനകവും കൂടുതൽ ശ്രദ്ധയർഹിക്കപ്പെടേണ്ടതുമായ ഒരു

Smoking Kills
Smoking Kills

കണക്കുണ്ട്. പുകയിലയില്‍ വളരെ ഉയര്‍ന്ന അളവിലാണ് Radioactive Polonium വും radioactive lead ഉം ഉള്ളത്. ഒരു കൊല്ലം നല്ലതുപോലെ തുടർച്ചയായി പുകവലിക്കുന്ന (Chain Smokers) ആളുകളുടെ ശ്വാസകോശം ഏകദേശം 160,000 micro sieverts റേഡിയേഷനാണ് വിധേയമാകുന്നത്. മറ്റു carcinogens ന്റെയൊപ്പം ഈ radiation കൂടിയാകുമ്പോൾ ശരിരത്തിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

അതിനാൽ ആ പ്രസക്തമായ ആപ്തവാക്യം എന്നും ഓർക്കുക:

‘പുകവലി ആരോഗ്യത്തിനു തീർത്തും ഹാനികരം’.

2 Replies to “റേഡിയേഷനും ഭയവും”

  1. വളരെ നല്ല ലേഖനം. മൊബൈൽ ഫോണ് ഇനി കട്ടിലിന്റെ അടുത്ത് വെച്ച് കിടക്കാമല്ലോ അല്ലേ :).. ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *