ഉപ്പ്, ജീവന്റെ സത്ത്
ഉപ്പ് ജീവന്റെ അവിഭാജ്യഘടകം ആണു. എന്നാൽ ഉപ്പിനെ കുറിച്ച് ഒരു വ്യാജ മെസ്സേജ് ഈ അടുത്ത് whatsappൽ കണ്ടു. താഴെ ആ മെസ്സേജ് കൊടുത്തിട്ടുണ്ട്. <HOAX START> X————————————————————————————————–X നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ? പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം…