Categories
Article Evolution History Nature

ജൈവകൃഷിയുടെ തുടക്കം

ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്‌. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത്‌ ഒരു കൗതുകത്തിനല്ല, മറിച്ച്‌ അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്.

നമ്മൾ മനുഷ്യർ ആദിമ കാലത്ത്‌ വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട്‌‌

മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ഒരു ഭക്ഷണ സ്രോതസ്സ് തീരുകയോ, ഇല്ലാതാവുകയോ ചെയ്താൽ മറ്റു മാർഗ്ഗങ്ങൾ വഴി ആ കുറവു നികത്തുവാൻ അവനു സാധിച്ചിരിന്നു. ഈ കഴിവുകൾ ആണു മനുഷ്യനെ Pleistocene എന്ന വൻ ഹിമയുഗം തരണം ചെയ്യാൻ സഹായിച്ചത്‌. ഈ വൻ ഹിമയുഗത്തിന്റെ അവസാനം മഞ്ഞുമലകൾ ഉരുകി ജലരൂപത്തിൽ ഒഴുകാനും തുടങ്ങിയപ്പൊൾ കൂടുതൽ വേട്ടക്കുള്ള അവസരങ്ങളും, ഭക്ഷണസ്രോതസ്സുകളും ആണ് സത്യത്തിൽ മനുഷ്യനു തുറന്നു കിട്ടിയത്‌.

അക്കാലങ്ങളിൽ മനുഷ്യർ ഭക്ഷണം കൂടുതൽ ഉള്ള സ്ഥലങ്ങൾ കണ്ടെത്തുമായിരുന്നു. എന്നിട്ട്‌, അവിടെ താത്കാലികമായി സുരക്ഷിതമായ വാസസ്ഥലം കെട്ടും. മിക്കതും ഗുഹകൾ പോലെയുള്ള അധികം ബാഹ്യശക്തികൾ ഇടപെടാത്ത, കാലാവസ്ഥ ബാധിക്കാത്ത സ്ഥലങ്ങൾ ആയിരിന്നു.

ഇതിന്റെ നേട്ടം ലഭിച്ചത്‌ archaeologistകൾക്ക്‌ ആണ്. ഇവർക്ക്‌ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ലഭിച്ച പാകംചെയ്ത ഭക്ഷണം, ആഹരിച്ച ജീവികളുടെ എല്ലുകൾ, മരിച്ചവരുടെ അടക്കം ചെയ്ത അസ്ഥികൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെ അവരുടെ ജീവിതരീതികളിലേക്ക്‌ വെളിച്ചം നൽകുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്‌.

ഇങ്ങനെ 15000 വർഷത്തോളം പഴക്കമുള്ള, ധാരാളം മൃഗങ്ങളും, ഭക്ഷ്യയോഗ്യമായ ധാന്യങ്ങളും, ഫലങ്ങളും ഒന്നിച്ച്‌ കണ്ടെത്തിയിരുന്ന ആദിമ സംസ്കാരങ്ങളുടെ

Fertile Crescent
Fertile Crescent

ഈറ്റില്ലമായിരുന്നു fertile crescent (ഫെർറ്റൈയിൽ ക്രിസെന്റ്‌) എന്ന ഭൂഭാഗം. ഈജിപ്തിലെ നൈൽ നദീതടം തൊട്ട്‌ ഇസ്രയേൽ വഴി ജോർദ്ദാൻ മുതൽ അങ്ങ്‌

 

ഇറാനിലെ ദക്ഷിണ കടൽതീരം വരെ ആയിരിന്നു ഈ ഫലഭൂയിഷ്ടമായ ഭൂമി വിസ്തൃതമായി കിടന്നിരുന്നത്. അവിടെ അനേകം കാട്ടുവർഗ്ഗങ്ങൾ ആയ ധാന്യങ്ങൾ വളർന്നിരിന്നു. ഇന്നത്തെ ഗോതമ്പിന്റെയും ബാർളിയുടെയും ആദിമരൂപം ഇവിടെയാണ് ഉണ്ടായിരുന്നത്‌.

ഇന്നത്തെ ജോർദ്ദാനിന്റെയും ഇസ്രയേലിന്റെയും ഇടയിൽ വസിച്ചിരുന്ന ഒരു ജനത ഉണ്ടായിരിന്നു. അവരെ ഇന്ന് നറ്റൂഫിയൻസ്‌ എന്നാണു വിളിക്കുന്നത്‌. അവർ ഈ fertile crescentൽ വിളഞ്ഞുനിൽക്കുന്ന ധാന്യങ്ങൾ ശേഖരിച്ചിരിന്നു. അവ മറ്റു ഭക്ഷണത്തോട്‌ കൂടെ നറ്റൂഫിയൻസ്‌ കഴിച്ചിരിന്നു. ഭക്ഷണം സുലഭമായിരുന്നതിനാൽ നറ്റൂഫിയൻസ് ഈ പ്രദേശത്ത്‌ ഉള്ള താമസം സ്ഥിരം ആക്കി. വിളവെടുപ്പ്‌ കാര്യക്ഷമമാക്കുവാൻ ഇവർ

Natufian Sickle
Natufian Sickle

ആദ്യത്തെ അരിവാൾ ഉണ്ടാക്കുവാൻ തുടങ്ങി. എല്ലുകൊണ്ടുള്ള പിടിയും മൂർച്ചയേറിയ കല്ലുകൊണ്ടുള്ള അഗ്രവും ആയിരിന്നു ഈ അരിവാളിനുണ്ടായിരുന്നത്. ഈ പ്രദേശത്ത വളരുന്ന ധാന്യങ്ങൾ വിളവെടുക്കാൻ വലിയ തോതിൽ ഈ അരിവാൾ സഹായിച്ചു. പ്രസ്തുത പ്രദേശത്തു് നിന്ന് കണ്ടെത്തിയ അരിവാളിൽ ഇത്തരം പുല്ലുകളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്‌.

ധാന്യങ്ങളുടെ ഗുണം എന്തെന്നാൽ, അവയിൽ ജലാശം കുറവായത്‌ കൊണ്ട്‌ വളരെ കാലം കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കും എന്നതാണ്. കൊയ്ത്തു കഴിഞ്ഞു കിട്ടിയ ധാന്യങ്ങൾ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത് ഭാവിയിൽ മറ്റു ഭക്ഷ്യസ്രോതസുകൾ കുറയുമ്പോൾ പട്ടിണിയനുഭവിക്കാതെ തന്നെ ജീവിക്കാൻ സഹായിച്ചു. അരിവാളിനു പുറമേ ധാന്യങ്ങൾ പൊടിക്കാൻ വലിയ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഇവർ ഉപയോഗിച്ചു. ഇത്തരം വലിയ കല്ലുകൾ കൊണ്ട്‌

Natufian Crusher
Natufian Crusher

യാത്ര ചെയ്യുക സാധ്യമല്ല. അങ്ങനെ നിശ്ചിതസ്ഥലങ്ങൾ അവർ സ്ഥിരതാമസം ആക്കിതുടങ്ങി. വർഷം മുഴുവനും കഴിക്കാനുള്ള ഭക്ഷണം ഇവർ സൂക്ഷിച്ചു വെച്ച്‌ കൊണ്ട് ഭാവി ഭക്ഷ്യസുരക്ഷിതമാക്കി. ശേഖരിച്ചു വെച്ച ധാന്യങ്ങളെല്ലാം ഇന്നത്തെ പോലൊരു രീതിയിൽ ആയിരുന്നില്ല. അവ പല പല ധാന്യങ്ങളുടെ ഒരു കൂട്ടം ആയിരിന്നു. ഇവ ഒരുമിച്, അരച്ചു പൊടിയാക്കി തീയുടെ മേൽ ചുട്ടെടുത്ത അപ്പങ്ങൾ ആക്കി നട്ടൂഫിയൻസ്‌ കഴിച്ചിരിന്നു. കൂടെ ആ പ്രദേശത്ത് വളർന്നിരുന്ന ഫലങ്ങൾ എല്ലാം ശേഖരിച്ചു അവർ വസിച്ചിരുന്ന പ്രദേശത്ത കൊണ്ട്‌ വന്ന് കഴിച്ചിരിന്നു.

ശേഷം വന്നിരുന്ന ധാന്യങ്ങൾ, ഫലങ്ങളുടെ കായ, വിത്തുകൾ, മൃഗങ്ങളുടെ എല്ലുകൾ, മറ്റു ഭക്ഷണ അവശിഷ്ടത്തോടൊപ്പം അവർ കളഞ്ഞിരിന്നു. ഇവയിൽ മിക്കതും വിത്തുകൾക്കും കായ്കൾക്കും വളരുവാൻ ഉള്ള വളമായി മാറി. ഇങ്ങനെ വളരുന്ന ധാന്യങ്ങൾ നറ്റൂഫിയൻസ്‌ ശ്രദ്ധിച്ചിരിന്നു. എന്നാൽ ഇവർ ഒരിക്കലും മനപ്പൂർവ്വമായി കൃഷി ചെയ്തിരുന്നില്ല. അതിന്റെ ആവശ്യം അവർക്ക്‌ അതുവരെ വന്നിരുന്നില്ലായെന്നുള്ളതു കൊണ്ട് തന്നെ.ആ പ്രദേശത്തെ മനുഷ്യർ ഒരോ കൂട്ടങ്ങൾ ആയിട്ടായിരിന്നു വസിച്ചിരുന്നത്‌. ഒരോ കൂട്ടങ്ങൾ പരസ്പരം കണ്ടുമുട്ടിയപ്പൊൾ ഭക്ഷണവും, ആയുധങ്ങളും, ഉപകരണങ്ങളുമെല്ലാം കൈമാറിയിരിന്നു. പ്രസ്തുത കാലഘട്ടത്തിലേതായി,  ഇപ്പറഞ്ഞ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കണ്ടെത്തിയ ഒരേ രൂപത്തിലുള്ള ആയുധങ്ങളും, ഉപകരണങ്ങളും ആണ് ഈ അനുമാനങ്ങൾക്ക് മുഖ്യതെളിവായിട്ടുള്ളത്.

ഈ സുവർണ്ണ കാലം ഏകദേശം 2500 വർഷം നിലനിന്നു. അതിനുശേഷം ആയിരുന്നു വീണ്ടും ഒരു ഹിമയുഗം വന്നത്‌. ജീവിതം വീണ്ടും ദുർഘടം ആയി. ശക്തമായ തണുപ്പ് വീണ്ടും വന്നതോടെ മണ്ണിൽ ഒന്നും മുളക്കാതെ ആയി. വളർന്നു വന്ന ചെടികൾ നശിക്കുവാനും തുടങ്ങി.

നറ്റൂഫിയൻസ്‌ വീണ്ടും വേട്ടയാടുന്നതിലേക്ക് വഴി മാറി . എന്നാൽ മൃഗങ്ങളും ഭക്ഷണവും കുറഞ്ഞപ്പൊൾ ആ പ്രദേശം വിട്ടുപോകാൻ ഇവർ നിർബന്ധിതരായി. ഈ അവസരത്തിൽ‌ മറ്റൊരു പ്രദേശം വാസയോഗ്യമായി കിട്ടി.

ഹിമയുഗത്തിൽ ഇന്നത്തെ ജോർദ്ദാനിന്റെ അതിർത്തിയിൽ ഉള്ള ഗലീലി (sea of Galilee)

Galilee Map
Galilee Map

എന്ന് തടാകത്തിന്റെ ജലനിരപ്പ്‌ കുറഞ്ഞു വന്നു.തത്ഫലമായി തടാകത്തിന്റെ ചുറ്റുമായി ഭലഭൂയിഷ്ടമായ മണ്ണ് ലഭ്യമാകാൻ അവസരമൊരുങ്ങി. എന്നാൽ ഈ പുതിയ

 

വിളഭൂമി‌ മുൻപ്

‌നറ്റൂഫിയാൻസിനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തം ആയിരിന്നു. ഭൂപ്രകൃതിയും ചെടികളും എല്ലാം തീർത്തും വ്യത്യസ്തം.

ഇനി നടക്കാൻ പോകുന്ന സംഭവം, മനുഷ്യ ചരിത്രത്തിൽ തന്നെ വളരെ വിരളമായ ഒന്നാണ്. മനുഷ്യർ ഇത്രയും നാൾ ചെയ്തതിൽ വെച്ച്‌ ഏറ്റവും വലിയ സാഹസം ആണു അന്നു ആ മനുഷ്യർ എടുത്തത്‌.

മുൻപ്‌ താമസിച്ച സ്ഥ്ലങ്ങളിലെ , കുപ്പയിൽ വീണ വിത്തുകളിൽ നിന്ന് വളർന്നു വന്ന ചെടികൾ നറ്റുഫിയൻസ്‌ ശ്രദ്ധിച്ചു പഠിച്ചതു മൂലം എങ്ങിനെയാണു‌ വിത്തു പാകേണ്ടത്‌‌ എന്ന് അറിയാൻ കഴിഞ്ഞു. മേൽ സൂചിപ്പിച്ച ആ പുതിയ തടാകത്തിന്റെ തീരത്ത്‌ ഭക്ഷണത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന ധാന്യങ്ങളിൽ നിന്നും ഒരു വലിയ പങ്ക്‌ ഈ മനുഷ്യർ ആദ്യമായി മണ്ണിൽ നടുന്നു. തങ്ങൾക്കു ചുറ്റുമുള്ള ഭൂമിയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ മാറ്റുന്നു.

അങ്ങനെ മനുഷ്യർ ആദ്യമായി കൃഷിയിലോട്ട്‌ കടക്കുന്നു.

തടാകത്തിന്റെ കരയിൽ ആ ഭലഭൂയിഷ്ടമായ മണ്ണിൽ കൃഷി അങ്ങനെ വിജയം കൈവരിക്കുന്നു. ഓരോ വിളവെടുപ്പിലും മനുഷ്യർ കൂടുതൽ ധാന്യങ്ങൾ ശേഖരിക്കുന്നു. അതിൽ നിന്നും ഏറ്റവും വലുതും, സ്വാദുള്ളതുമായ ധാന്യങ്ങൾ അടുത്ത കൃഷിക്ക്‌ ഉപയോഗിക്കുന്നു. ഈ പ്രക്രിയ തലമുറകളോളം പിന്തുടർന്ന് പോരുന്നു.

ആയിരം വർഷം മാത്രം നിലനിന്ന ആ ചെറിയ ഹിമയുഗത്തിനു ശേഷം ഭൂമി വീണ്ടും നല്ലകാലത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. പക്ഷെ കൃഷിയുടെ ഗുണങ്ങൾ കൈവരിച്ച ഈ ജനത തിരിച്ച്‌ വേട്ടയാടി നാടുകൾ തോറും കറങ്ങി നടക്കുന്ന ജീവിതരീതിയിലോട്ട്‌ പോകുന്നില്ല. ഒരു സമൃദ്ധമായ വിളവെടുപ്പിൽ നിന്നും കിട്ടുന്ന ധാന്യങ്ങൾ ഒരു കുടുംബത്തെ ഒരു വർഷം മുഴുവനും പോറ്റാനായുള്ള ഭക്ഷണം നൽകി. ഇടക്കു മാത്രം വേട്ടയാടിയാൽ മതിയായിരിന്നു ഈ ജനങ്ങൾക്ക്, ഭക്ഷ്യസുരക്ഷക്ക്‌ പുറമെ വേട്ടയാടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും അങ്ങനെ മോചനം ലഭിച്ചു.

ഭക്ഷണം കൂടിയപ്പൊൾ ജനങ്ങൾക്ക്‌ കൂടുതൽ കുട്ടികളെ നോക്കുവാനും, വലിയ കുടുംബങ്ങൾ നിലനിർത്തുവാനും സാധിച്ചു. മനുഷ്യരുടെ ആയുർദ്ദൈർഘ്യം കൂടിയപ്പോൾ  തലമുറകൾക്ക് ഒന്നിച്ചുള്ള പങ്കാളിതമായ അറിവുകൾ പകർന്നു നൽകുവാൻ സാധിച്ചു. ഇവ മനുഷ്യരുടെ സംസ്കാര വളർച്ചയ്ക്ക്‌ വേദി ഒരുക്കി. ഒരോ തലമുറ കടന്നു പോയപ്പൊൾ ഈ മനുഷ്യർ കൃഷി ചെയ്ത ഗോതമ്പിന്റെയും ബാർളിയുടെയും വലിപ്പം കൂടി വന്നു. ആദ്യമുണ്ടായിരുന്ന കാട്ടുവർഗ്ഗങ്ങളെ അപേക്ഷിച്ച് ഇവയിൽ പ്രകടമായ വ്യത്യാസം കാണാമായിരുന്നു.

ജൈവ കൃഷിയിലൂടെ മനുഷ്യർ ആദ്യമായി സങ്കരയിനം വിത്തുകൾ നിർമ്മിച്ചു, അറിയാതെ ആണെങ്കിലും അതിന്റെ ഫലം ഗുണം ചെയ്തു. അന്ന് ജീവിച്ചു മരിച്ച മനുഷ്യരുടെ അസ്ഥി മണ്ണിൽ നിന്നും ഇന്ന് കിട്ടുമ്പോൾ വേട്ടയാടി ഉണ്ടാകുന്ന പൊട്ടലും ഒടിവിനേക്കാളുമൊക്കെ പാടത്ത്‌ പണിയെടുത്ത്‌ ഉണ്ടായ തേയ്മാനങ്ങൾ ആണു കൂടുതലായും കാണാൻ കഴിയുന്നത്‌.

കൃഷി ഒരു വിജയം ആകുന്നത്‌ ഈ അവസരത്തിൽ മൃഗങ്ങളെ മേയ്ക്കാൻ തുടങ്ങിയപ്പോളാണ്. നായ മനുഷ്യരുടെ കൂടെ കൂടിയിട്ട്‌ അപ്പോഴേക്കും വളരേയധികം കാലം ആയിട്ടുണ്ടായിരിന്നു. എന്നാൽ ഈ കാലത്താണു ആടുകളെ മനുഷ്യർ ആദ്യമായി ഭക്ഷണത്തിനായി മെരുക്കുന്നത്‌. ഇവയ്ക്ക്‌ കൊയ്ത്തു കഴിഞ്ഞു കിട്ടുന്ന ഭക്ഷണം നൽകിയാൽ മതിയായിരുന്നു. ആടുകളുടെ വിസർജ്യം കൃഷിയ്ക്ക് വളരെയധികം ഉപയോഗപ്പെടുകയും ചെയ്തു. ആടുകൾ ഉള്ള കൃഷിയിടങ്ങളുടെ ധാന്യങ്ങൾ ശേഖരിക്കുന്ന അറകളുടെ വലിപ്പം ആടുകൾ ഇല്ലാത്ത കൃഷിയിടങ്ങളുടെ അറകളേക്കാൾ വളരെ ചെറുതായിരിന്നു.

കാലക്രമേണ ഈ ജൈവകൃഷി ലോകത്തെ മിക്ക സംസ്കാരങ്ങളും പഠിച്ചു. അവർ വ്യത്യസ്തങ്ങളായ ചെടികൾ ഇതേ രീതിയിൽ കൃഷി ചെയ്യാൻ തുടങ്ങി.

തലമുറകളോളം ഈ രീതിയിൽ കൃഷി ചെയ്ത ചെടികൾ വന്യമായി വളരുന്ന ചെടികളേക്കാൾ വളരെയധികം വ്യത്യസ്തമായി. ഇന്ന് നമ്മൾ കഴിക്കുന്ന മിക്ക പച്ചക്കറികളുടേയും  യഥാർത്ഥ കാട്ടുരൂപങ്ങൾ കണ്ടാൽ പരസ്പരം തീർത്തും തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ മാറ്റമുണ്ടായതായി കാണാൻ സാധിക്കും.

താഴെ ഉള്ള ഉദാഹരണങ്ങൾ നോക്കൂ…

Wheat Evolution
അന്ന് നറ്റൂഫിയൻസ്‌ കഴിച്ചിരുന്ന ഗോതമ്പിൽ നിന്നും നമ്മൾ ഇന്ന് കഴിക്കുന്ന ഗോതമ്പി ലേക്കെത്താൻ അനേകം വർഷങ്ങൾ എടുത്തു
Banana Evolution
വാഴപ്പഴം പഴയ രൂപവും ഇന്നത്തെ രൂപവും
Carrot Evolution
പ്രകൃതിയിൽ വളരുന്ന carrot ഇടത്ത്‌.
മനുഷ്യർ കൃഷിയിലൂടെ വികസിപ്പിച്ചെടുത്ത carrot വലത്ത്‌.
Corn Evolution
പെറുവിൽ പ്രകൃതിയിൽ ഉണ്ടായിരുന്ന പുരാതന ചോളം മനുഷ്യർ കൃഷിയിലൂടെ ഇന്നത്തെ രൂപമാക്കി.
Vegetable Evolution
Cabbage തൊട്ട്‌ Cauliflower വരെ ഉണ്ടായത്‌ ഈ കാട്ടുചെടിയിൽ നിന്നാണ്. ആ ചെടിയുടെ വിവിധ ഭാഗങ്ങൾ മാത്രം ശ്രദ്ധിച്ച്‌ കൃത്രിമമായി ഉണ്ടാക്കിയ വിവിധ ചെടികൾ ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകം ആയി.

ഇന്ന് നമ്മൾ കൃത്യമായി ഏതൊക്കെ വിളകൾക്ക് ഏതെല്ലാം ഗുണങ്ങൾ എങ്ങിനെയെല്ലാം വേണമെന്ന് നിശ്ചയിക്കുന്നു. അതിനുള്ള ശാസ്ത്രജ്ഞാനം മനുഷ്യൻ നേടിക്കഴിഞ്ഞു.

സർവ്വതിനും തുടക്കം കുറിച്ചത്‌ ജോർദ്ദാനിലെ തടാകത്തിന്റെ കരയിൽ നിന്നും അന്ന് നമ്മുടെ പൂർവ്വികർ ചെയ്യാൻ മുതിർന്ന ആ വലിയ സാഹസമാണ്. കൃഷിയെന്ന ആ വലിയ സാഹസം.

Categories
Article History

Pyramidsന്‍റെ ഉത്ഭവം

ആദ്യകാല നൈൽ സംസ്കാരം വളരുവാൻ കാരണം നദിയുടെ തീരത്ത്‌ അടിയുന്ന ഫലഭൂയിഷ്ഠമായ sediments ആയിരുന്നു. ഇവ ആ പ്രദേശത്തെ കൃഷിയുത്പാദനം കൂട്ടുകയും വലിയ തോതിൽ ജനസംഖ്യാ വർദ്ധനവുണ്ടാക്കുകയും ചെയ്തു. അതോടെ അവിടം Egyptian dynastyകളുടെ തുടക്കമായി.

മരുഭൂമിയിൽ മരിച്ചു വീഴുന്ന മനുഷ്യർ natural ആയിട്ട്‌ ഈർപ്പം നഷ്ടപ്പെട്ട്‌ കേടുകൂടാതെ ഇരിക്കുന്നത്‌ ഇവർ ശ്രദ്ധിച്ചു. അങ്ങനെ, ആദ്യത്തെ രാജാക്കന്മാരെയെല്ലാം  മരുഭൂമിയിൽ ഒരു കുഴിയുണ്ടാക്കി മൂടി തങ്ങളുടെടെ പ്രിയപെട്ടവരുടെ മൃതശരീരം അടക്കം ചെയ്യുന്ന പ്രവണതയുണ്ടായി. ഇത് അവരുടെ മരണശേഷം ശരീരം പരമാവധി കേടുകുടാതെ സുക്ഷിക്കാന്‍ വേണ്ടി ആയിരുന്നു.

ഇതിനു രണ്ടു കുഴപ്പങ്ങൾ ഉണ്ടായിരുന്നു.
ഒന്ന്, എല്ലാ ശവ ശരീരങ്ങളും മമ്മികൾ ആകുന്നില്ലാ, അതുകൊണ്ട്‌ ഇവർ പെട്ടെന്നു ജീർണ്ണിക്കുന്ന അവയവങ്ങൾ മാറ്റുവാൻ തുടങ്ങി. ശേഷം ശരീരത്തെ തുണികൊണ്ട്‌ ചുറ്റുവാനും. ഇങ്ങനെ പല പല പരീക്ഷണങ്ങൾ കൊണ്ട്‌ ഇവർ പഠിക്കുക ആയിരിന്നു.
രണ്ട്‌, കള്ളന്മാർ രാജാവിനു സ്വർഗ്ഗത്തിൽ ആസ്വദിക്കുവാൻ വേണ്ടി കൂടെ കുഴിച്ചിടുന്ന ആഭരണങ്ങളും മറ്റു വസ്തുക്കളുമെല്ലാം കൊള്ളയടിച്ചിരിന്നു. ഇതിനെ തടയാൻ ശവക്കല്ലറക്ക്‌ മുകളിൽ ഇവർ വലിയ കല്ലുകൾ കൊണ്ട്‌ ഒരു നില കെട്ടിത്തുടങ്ങി.

പിന്നീട് ചിലർ ഇത്‌ കുറച്ചു കൂടി സുരക്ഷിതമാക്കാൻ 6 layers ആയിട്ട്‌ കല്ലുകൾ ഇടുവാൻ തുടങ്ങി. ഇങ്ങനെയാണ് ആദ്യത്തെ പിരമിടുകളുടെ തുടക്കം.

Djoser Step Pyramid
By Charlesjsharp – Own work, from Sharp Photography, sharpphotography, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=32434567

Djoser എന്ന രാജാവാണ് ആദ്യമായി 6 നിലയിൽ കല്ലുകൾ ഇട്ടത്‌. അത്‌ ഉണ്ടാക്കിയത്‌, വലിയ കല്ലുകൾ vertical ആയി വെയ്ക്കുന്നതിനു പകരം അൽപ്പം ചെരിച്ച്‌, പരസ്പരം താങ്ങിയാണ് ഒരോ നിലയും ഉണ്ടാക്കിയത്‌. ഇവ വളരേ crude ആയിട്ടായിരുന്നു നിർമ്മാണം. വലിയ ആറു പടികൾ ആയിട്ടാണൂ ഈ പിരമിടുകളെ കണ്ടാൽ തോന്നുക. എന്നാൽ 4500 വർഷങ്ങൾക്ക്‌ മുൻപ്‌ ആദ്യമായിട്ടാണു മനുഷ്യൻ ഇത്രയും ഉയരത്തിൽ ഒരു നിർമ്മിതിയുണ്ടാക്കുന്നത്. കൂടാതെ ഈ വെറും 6 platforms ആയിരുന്നു Step pyramids ആയിട്ടുണ്ടായിരുന്നത്.

പിന്നിട്‌ ആണു Sneferu എന്ന് രാജാവിന്റെ വരവു. ഈ രാജാവാണു പിരമിടുകളുടെ നിർമ്മാണത്തെ മറ്റൊരു തലത്തിൽ എത്തിച്ചത്‌.

Sneferu Bent Pyramid
By Ivrienen at English Wikipedia, CC BY 3.0, https://commons.wikimedia.org/w/index.php?curid=9136540

അദ്ദേഹം ആദ്യം നിർമ്മിച്ച പിരമിട്‌ അദ്ദേഹത്തിനു തന്നെ അത്ര പിടിച്ചില്ല.കാരണം അത്‌ മുൻഗാമികളെ പോലെ step pyramids ആയിരിന്നു. അതുകൊണ്ട്‌ അദ്ദേഹം വീണ്ടും ഒരെണ്ണം കൂടി നിർമ്മിച്ചു. താഴെ ചെരിഞ്ഞ vertical layers മുകളിൽ കെട്ടിയ നിലയിലും.ഇതിനു പുറമെ പിരമിടിന്റെ പ്രതലം smooth ആക്കുകയും ചെയ്തു. ഒരു കുഴപ്പം മാത്രം. ഇങ്ങനെ രണ്ടു മോഡൽ ആയ കാരണം ഈ പിരമിഡിനു താഴെയും മുകളിലും രണ്ടു ആകൃതി ആയിരുന്നു.

അങ്ങനെ അദ്ദേഹം മൂന്നാമതും ഒരു പിരമിഡ് പണിതു. ഇപ്രാവശ്യം രണ്ട്‌ വട്ടം പണിത അറിവ് വെച്ച്‌ ഇന്ന് കാണുന്ന് ഷേപ്പിൽ ഉള്ള ഒരു പിരമിടാണ് നിർമ്മിച്ചത്.

അതു കഴിഞ്ഞു വന്നതാണു Khufu.ഇദ്ദേഹം ആണു ഇന്ന് കാണുന്ന ഒരു വൻ പിരമിട്‌ പണിതത്‌.

Khufu-Pyramid
By Nina – Own work, CC BY 2.5, https://commons.wikimedia.org/w/index.php?curid=282496

4000 വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്രയും വലിയ ഒരു മനുഷ്യ നിർമ്മിത structure ഉണ്ടാക്കിയ ശേഷം പിന്നിട്‌ മനുഷ്യൻ ഇതിനെ കടത്തി വെട്ടിയത്‌ Paris Eiffel Towerൽ ആണു

തൊട്ടടുത്ത്‌ തന്നെ Khufuവിന്റെ മകൻ Khafre ഇതുപോലെ തന്നെ ഒരു പിരമിട്‌ പണിതു, ഇതിലും അൽപ്പം ചെറുത്‌.

ഇങ്ങനെ പടി പടിയായിട്ടാണു മനുഷ്യൻ പിരമിടുകൾ പണിയാൻ പഠിച്ചത്‌. അല്ലാതെ aliens എന്നൊക്കെ പറയുമ്പോൾ നമ്മൾ ശരിക്കും നമ്മുടെ പൂർവികർക്ക്‌ വിലകൊടുക്കുന്നില്ലാ എന്നതാണ് വസ്തുത. പല പല തെറ്റുകളിൽ നിന്നാണു ഈ technology അവർ പഠിച്ചത്‌. ആ തെറ്റുകൾ ഇന്നും ഈജിപ്ഷ്യൻ മരുഭൂമിയിൽ കാണാം. Khafreയുടെ വൻ പിരമിഡിനു പോലും മുകളിൽ തെറ്റുകൾ ഉണ്ട്‌. നാലു വശങ്ങളും കൂടുന്നിടത്ത്‌ എല്ലാ വശങ്ങളും ഒന്നിച്ച്‌ ആയില്ല. അതിനാൽ അവ അൽപ്പം വളച്ച്‌ ഒന്നിച്ചാക്കുകയായിരിന്നു.

തെറ്റുകളിൽ നിന്ന് പഠിച്ച മനുഷ്യർ പിന്നീട് പിരമിഡുകൾ നല്ല രീതിയിൽ നിർമ്മിക്കാൻ തുടങ്ങി. ഇന്ന് ഈ പിരമിഡുകൾ മനുഷ്യന്റെ ആദിമ സംസ്കാരത്തിന്റെ പ്രതീകങ്ങൾ ആണു.