Categories
Article Evolution Geology History Nature

ഡൈനോസോറുകൾ എവിടെയാണ് ജീവിച്ചിരുന്നത്?

ഡൈനോസോറുകളെകുറിച്ച് സർവ്വ സാധാരണമായ ഒരു ചോദ്യം ഉണ്ട്;
ഡൈനോസോറുകൾ ഭൂമിയിൽ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്?

ഡൈനോസോറുകൾ ഭൂമിയിൽ വളരെയധികം കാലം ജീവിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ അവയുടെ ചരിത്രം വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഡൈനോസോറുകൾ ഭൂമി വാണിരുന്ന കാലത്തെ മൂന്നായി വിഭജിക്കാം.

Late Triassic period : 23 കോടി മുതൽ 20 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ

Triassic Map
Triassic Map

Jurassic period : 20 കോടി മുതൽ 14.5 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ

Cretaceous period: 14.5കോടി മുതൽ 6.6 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ.

ഭൂമിയുടെ ഏതു ഭാഗത്താണ് ഇവ ജീവിച്ചിരുന്നത് എന്ന് ചോദിച്ചാൽ, അതിനു ലളിതമായ ഉത്തരം Pangaea വിഘടിച്ചുണ്ടായ Gwandwanalandലും Laurasiaയിലും ആണു ജീവിച്ചിരുന്നത്‌ എന്ന് ചുരുക്ക‌ രൂപത്തിൽ പറയാം.

അൽപ്പം കൂടി വ്യക്തമാക്കുവാൻ ഈ വസ്തുത കൂടുതൽ വിശദീകരിക്കേണ്ടതുണ്ട്.

Jurassic Map
Jurassic Map

ഭൂമിയുടെ Geographic ഇന്നത്തേതു പോലെ ആയിരുന്നില്ല എല്ലാ കാലത്തും.  ഒരോ tectonic plate ആയിട്ടാണ് ഭൂമിയുടെ ഉപരിതലം രൂപം കൊണ്ടത്‌. ഇവയെല്ലാം ആദ്യം ഒരൊറ്റ വൻകരയായിരിന്നു. ആ വൻകരയെ Pangaea എന്ന് വിളിക്കാം. 25 കോടി വർഷങ്ങൾക്ക്‌ മുൻപായിരിന്നു ഇത്‌. (Permian period)

അതിനു ശേഷം ഈ വൻകര വിഘടിച്ച്‌ Gondwanalandആയും Laurasia ആയിട്ട്‌ Triassic കാലത്ത്‌ രൂപം കൊണ്ടു. അപ്പോഴാണ് ഉരഗങ്ങൾ എന്ന ജീവിവർഗ്ഗം വിവിധ dinosaurs species ആയി രൂപം കൊള്ളുന്നത്.

അപ്പോൾ, ഡൈനോസോറുകൾ ഈ ഭാഗങ്ങളിൽ എല്ലാം ഉണ്ടായിരിന്നു. പിന്നിട്‌ ഈ

Cretaceous Map
Cretaceous Map

വൻകരകൾ പരസ്പരം വിഘടിച്ച്‌ വേർപ്പെട്ടു. അവ അകന്നകന്നു പോയി ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, അന്റാർട്ടിക്ക എന്നിങ്ങനെ ഇന്ന് കാണുന്നതു പോലെ ഭൂമിയുടെ വിവിധ വൻകരകൾ ആയി മാറി.

മറ്റൊരു ചോദ്യം, ഡൈനോസോറുകൾക്കെല്ലാം തന്നെ പൂർണ്ണമായും വംശനാശം സംഭവിച്ചോ എന്നതാണ്.

ഉത്തരം, നശിച്ചില്ല എന്ന് തന്നെയാണ്.
കാരണം, അവ ഇന്നും നമ്മുടെ ഇടയിൽ നമുക്കൊപ്പം ജീവിക്കുന്നു. അവ നമ്മുടെ ചുറ്റും പറക്കുന്നു, നമ്മുടെ തീന്മേശയിൽ പോലും സ്ഥാനം പിടിച്ചിരിക്കുന്നു.

അതെ, പക്ഷികൾ dinosaurs ൽ നിന്നു speciation സംഭവിച്ചുണ്ടായ ജീവികൾ ആണ്.

ചില Dinosaur കളുടെ ശരീരത്തിലെ രോമങ്ങൾ തൂവലുകൾ ആയി പരിണമിക്കുകയും അവ വ്യത്യസ്ഥ സ്പീഷീസുകൾ ആവുകയും ചെയ്തു. കാലക്രമേണ ഈ തൂവലുകൾ പറക്കുവാൻ സഹായകമായി.

Vergavis Iaai
Vergavis Iaai

ഭൂമിയിലെ Major extinction നു കാരണമായ Yucatán Peninsula യിലെ പ്രസിദ്ധമായ ഉൽക്ക

പതനത്തിനും വളരെ മുൻപ്‌ തന്നെ താറാവുകളെ പോലുള്ള പക്ഷികൾ ഭൂമിയിൽ പറന്നു നടന്നിരിന്നു. ആ പക്ഷിയുടെ പേരു വെഗാവിസ് ഇയായിയാ (Vegavis iaai) മറ്റു ദിനോസോറുകൾക്കു വംശനാശം സംഭവിച്ചപ്പോൾ, സസ്തനികളെ പോലെ പക്ഷികളും ആ ദുർഘട കാലം അതിജീവിച്ചു. ഇന്നവർ ആകാശവും കീഴടക്കി.

 

 

reference :

http://earthguide.ucsd.edu/eoc/teachers/t_tectonics/p_pangaea2.html

https://www.livescience.com/103-dinosaurs-mingled-cousins-ducks-chickens.html

 

Categories
Article Cancer Evolution Farming Food Medicine Nature Radiation

Cancer prevention – some facts

Stop Cancer

1) Most of the time – that is over 60 percent of the time – cancer happens due to purely random chance. There is no way to prevent this. And the longer one lives, the longer the chance of such random events. In fact, this is a purely statistical phenomenon. If a person has more cells – say a tall person compared to a short person – the taller person has a slightly higher risk of cancer. And therefore, cancer is more common as we get older as cells had longer time to acquire mutations, either randomly or from secondary causes

 

cancer-cell
cancer-cell

2) Cancer is almost never caused by a single mutation but due to multiple mutations. So-called “double hit hypothesis”. If one has a strong family history, they are born with certain important genes like BRCA already mutated, so higher risk of cancer which can also develop at an earlier age. (Note here: family history of cancer means they have close family members who developed cancer at an unusually early age. Having a mother who developed breast cancer at age 75 year is not a strong family history but having a mother who had breast cancer at age 45 is a strong family history). Heredity may play a role in about 5 percent of all cancers.

 

3) Among preventable causes of cancer: Unhealthy food habits, smoking, excess alcohol, exposure to virus, chemicals and excessive sun exposure are some of the most common causes and may contribute to up to 35 percent of all cancers. However, this is the only 35 percent one has any control, so it is crucial to modify these risk factors. Of the preventable causes tobacco smoking remains the single most important preventable cause of cancer. When tobacco is combined with excess amount of alcohol, the risk of cancer is multiplied.

 

Balanced Diet
Balanced Diet

4) Regarding diet and cancer:  No need to remember of a separate diet to prevent cancer – what is generally considered heart healthy is also good to prevent cancer – less processed food, less fat and empty carbs, avoid over cooking, increase fruits and vegetables and naturally coloured foods. A note of caution about fruits here: Avoid too much fruits as many of them have a high glycemic index.

 

5) Exercise. Moderate exercise is shown to decrease

Run
Run

recurrent risk of early stage breast and other cancers. By decreasing inflammation and improving insulin sensitivity of cells, moderate exercise could help especially against the so called “metabolic syndrome related” cancers. These include cancers of the breast, endometrium, prostate, ovary, colon, and esophagus. As obesity, type 2 diabetes and other life style related illnesses increase in a population, it is often associated with a corresponding increase in the incidence of these metabolic syndrome associated cancers also.

 

6) Many viruses are implicated as the cause of several common cancers (examples being Hepatitis B causing liver cancer, HPV causing oral and cervical cancers). If a vaccination is available against such virus – as is the case of Hepatitis B and HPV – it could be one of the steps to prevent cancer

 

7) We are learning increasingly on the role of immune surveillance in cancer as well as immune based therapies for cancer are now becoming common place. Diseases that depress immune system increase the risk of cancers. And there is now data that immune system could also be decreased by previously unacknowledged issues like constant stress, lack of adequate sleep and so on.

 

8) Common scare mongering about cancer caused by the likes of microwave, cell phones etc.: Very

DNA

Little if any actual data in humans. Use common sense but in general these are much less risky (if any risk at all) than known agents like over cooked meat and tobacco.

 

9) No Universal blood test for early detection of cancer is available yet. Good practice to see a doctor every 1-2 yearly for a complete physical examination and do appropriate screenings based on one’s age – like colonoscopy (or the new Cologuard testing) starting age 50.

 

If one has a strong family history of certain cancers – start screening 10 years prior to the family member’s age of onset (that is: if mother had breast cancer at age 45, daughter should start screening at age 35)

 

10) Blood based detection of cancer based on mutated DNA strands and aberrant proteins are already available for those who have a known diagnosis of cancer. However, this is not yet commercially available nor validated as a screening test.  But likely to become available in the next few years though whom and when to test are likely to remain controversial like existing screening tests (unnecessary worry from false positives, complications from unwanted imaging and biopsy etc.)

 

So, in short – there is no way to prevent all cancers as far as we know but we could modify life style to prevent nearly 1/3rd of all cancers. And one should also take a proactive approach to one’s health by doing available screening tests like colonoscopy, mammograms, and pap smear to detect some of the common cancers early at a stage when they can be fully cured.

 

 

Dr. Khaleel Ashraf

American Board Certified in Internal Medicine, Hematology and Oncology

Categories
Article Electronics Energy Nature Radiation Technology

മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നലുണ്ടാകുന്നത് ?

Lightning Over City
Lightning Over City

സാക്കോ ചാൻ👱 :
മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നലുണ്ടാകുന്നത് ?

മിയോ ചാൻ👲 :സാക്കോ ,കൃത്യമായി പറഞ്ഞാൽ അല്ല.അത് വിശദീകരിക്കേണ്ട വിഷയമാണ്.

സാക്കോ ചാൻ👱:
എളുപ്പത്തിൽ പറഞ്ഞ,ചെലപ്പോൾ എനിക്ക് മനസിലാവും.😂

മിയോ ചാൻ👲 :
ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ എന്ന ശാസ്ത്രജ്ഞനാണ് ഇടിമിന്നൽ വൈദ്യുത പ്രതിഭാസമാണെന്നു കണ്ടെത്തിയത്.

സാക്കോ ചാൻ👱 :
അതെങ്ങനെയ ഇടിമിന്നൽ വൈദ്യുതിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

മിയോ ചാൻ👲 :
അന്തരീക്ഷത്തിൽ ജലബാഷ്പങ്ങൾ കൂടിചേർന്നാണ് മേഘങ്ങൾ ഉണ്ടാകുന്നത്.പക്ഷെ അവ നമ്മൾ കാണുന്നത് പോലെ ’പാറക്കല്ല് പോലെ ’ ഉറച്ച ഘടനയല്ല.വാതങ്ങളുടെയും ,ജലബാഷ്പങ്ങളുടെയും ഒക്കെ കൂട്ടായ്മയായി കരുതാം (-15 ) മുതൽ (-25 )ഡിഗ്രി വരെ താഴ്ന്ന താപനിലയിൽ ഉള്ള തണുത്തു കുളിരുകയറിയ വായു മേഘത്തിനുള്ളിൽ മുകളിലോട്ടു ചലിക്കുന്നു.

സാക്കോ ചാൻ 👱:
അപ്പൊ മേഘങ്ങൾ കൂട്ടിയിടിക്കുന്നു എന്നാണല്ലോ ടോമോ ടീച്ചർ പഠിപ്പിച്ചത്.

മിയോ ചാൻ 👲:
അങ്ങനെയല്ല സാക്കോ,മേഘപാളികളിലെ അതിവേഗം മുകളിലോട്ടു ഉയരുന്ന വായുതന്മാത്രകളോടൊപ്പം വെള്ളം തണുത്തു ചെറുതും വലുതുമായ ഐസ് കട്ടകൾ ഉണ്ടാകുന്നു.ചെറിയ ഐസ് പരലുകള് (ഐസ് ക്രിസ്റ്റൽ ) മുകളിലോട്ടു പോകുന്നു.ഈ ഐസ് പരലുകൾ , graupel ആയിട്ട് ഉരസി നീങ്ങുന്നു.

സാക്കോ ചാൻ👱 :
അതെന്താണ് അവസാനം പറഞ്ഞ graupel ?

മിയോ ചാൻ 👲:
graupelഎന്നാൽ കോൺ flake പോലെയുള്ള ഐസിന്റെ കൊച്ചുപാളികൾ.മഞ്ഞുവീഴ്ചയുള്ളപ്പോൾ പറന്നു വീഴുന്ന-’ഫന ’സിനിമയിലൊക്കെ മഞ്ഞു പെയ്യുമ്പോൾ കാണിക്കുന്ന ചെറിയ ഐസ് പാളി-.ഏതാണ്ട് അത് തന്നെ .വലിപ്പം കൂടിയ ഐസ് കട്ട എന്ന് മനസിലാക്കിയാൽ മതി.

.സാക്കോ ചാൻ 👱:
എന്നട്ടെങ്ങനെയാ ,അത് ഉരസുമ്പോഴാണോ മിന്നലുണ്ടാകുന്നത്?

മിയോ ചാൻ👲 :
അതായതു സാക്കോ,മേഘത്തിന്റെ ഇലക്ട്രിഫികേഷനെ പറ്റി ശാസ്ത്രം ഇന്നും അന്വേഷണത്തിൽ തന്നെയാണ്.നേരത്തെ പറഞ്ഞ ഐസ് പരലുകളും ,graupelum തമ്മിൽ ഉരസുമ്പോൾ ഐസ് പരലുകൾക്കു ഇലെക്ട്രോണുകൾ നഷ്ടപ്പെടുന്നു.electron നഷ്ടപ്പെടുമ്പോൾ ഐസ് പരലുകൾ പോസിറ്റീവ് ചാർജ് കൈവരുന്നു.പക്ഷെ graupelukalkku നെഗറ്റീവ് ചാർജ് കൈവരുന്നു.

സാക്കോ ചാൻ👱 :
അതെന്താ അങ്ങനെ ?ചാർജ് ഉണ്ടാവുന്നത് എങ്ങനെയാ ?

മിയോ ചാൻ👲 :
electroninu നെഗറ്റീവ് ചാർജ് ആണെന്നറിയാലോ.ഐസ് പരലും graupel ഉം ഉരസുമ്പോൾ കുറെ electron നഷ്ടപ്പെടുന്നു.വേറൊരു തരത്തിൽ പറഞ്ഞാൽ ഐസ് പരലിന് നഷ്ടപ്പെടുന്ന ഇലെക്ട്രോണ് graupel നു നേട്ടമാണ്.എന്നുവെച്ചാൽ എത്ര ഇലക്ട്രോൺ ഐസ് പരലുകൾക്കു നഷ്ടപ്പെട്ടോ അത്രയും ഇലക്ട്രോൺ graupell നേടുന്നു.അപ്പോൾ അതിനു നെഗറ്റീവ് ചാർജ് കൈവരുന്നു.

സാക്കോ ചാൻ👱 :
മനസിലായി,ഭാരം കൂടിയ graupel മേഘത്തിന്റെ അടിഭാഗത്തേക്കും ,ഭാരം കുറഞ്ഞ ഐസ് പാളികൾ മുകളിലേക്കും പോകുന്നു,അല്ലെ ?

മിയോ ചാൻ👲 :
അത് തന്നെ.മേഘത്തിന്റെ കീഴ്ഭാഗത്തു നെഗറ്റീവ് ചാർജ് കൈവരുന്നു.മുകളിൽ പോസിറ്റീവും.

സാക്കോ ചാൻ👱 :
ഇനിയെന്താണ് നടക്കുക ?

മിയോ ചാൻ 👲:
കോടിക്കണക്കിനു ഇലെക്ട്രോണുകൾ മേഘത്തിന്റെ കീഴ്ഭാഗത്തു കുമിഞ്ഞു കൂടിയിരിക്കുന്നു.ഇത് ഭൂമിയിലേക്ക് വരാൻ ശ്രമിക്കും.

സാക്കോ ചാൻ👱 :
അതെന്തിനാണ് ഭൂമിയിലേക്ക് വരുന്നത് ?

മിയോ ചാൻ👲 :
ഇനി പറയുന്ന പ്രതിഭാസം വളരെ പ്രാധാന്യം അർഹിക്കുന്നു.നെഗറ്റീവ് ചാർജ് കൈവന്ന മേഘം ഭൂമിയിൽ പോസിറ്റീവ് ചാർജ് ഉളവാക്കുന്നു.അഥവാ ഒരു ചാർജ് ചെയ്യപ്പെട്ട വസ്തു മറ്റൊരു വസ്തുവിനെ വിപരീത ചാർജ് ഉളവാക്കുന്നു.ഇവിടെ മേഘം നെഗറ്റീവ് ചാർജ് ആയതു കൊണ്ട് ഭൂമിയിൽ അത് പോസിറ്റീവ് ചാർജ് ഉണ്ടാക്കുന്നു.മേഘത്തിന്റെ കീഴ്ഭാഗത്തെ ചാർജ് പോസിറ്റീവ് ആണെങ്കിൽ ഭൂമിയിൽ നെഗറ്റീവും.ആദ്യം പറഞ്ഞ രീതിയാണ് (മേഘം നെഗറ്റീവ് )കൂടുതലായി സംഭവിക്കുന്നത്.

സാക്കോ ചാൻ👱 :
അതിനു ഭൂമിയും മേഘവും യാതൊരു കണക്ഷനും ഇല്ലല്ലോ.പിന്നെങ്ങനെ ചാർജാവും ?

മിയോ ചാൻ👲 :
അതാണ് ഞാൻ പ്രതിഭാസം എന്ന് പറഞ്ഞത്.മേഘത്തിലെ ഉയർന്ന ചാർജ് ഭൂമിയിലെ വസ്തുവിനെ വിപരീത ദിശയിൽ ചാർജ് ചെയ്യിക്കുന്നു.ഇതിനെ ചാർജ് ഇൻഡക്ഷൻ എന്ന് പറയും .

സാക്കോ ചാൻ 👱:
ഇതെങ്ങനെ മിന്നലാവുന്നു ?

മിയോ ചാൻ👲 :
ഈ വലിയ ചാർജ് വ്യൂഹം ഭൂമിയിലേക്ക് സഞ്ചരിക്കാനുള്ള കച്ചിത്തുരുമ്പാണ് നേരത്തെ ഭൂമിയിൽ നടന്നത്.എന്നുവെച്ചാൽ മേഘത്തിന്റെ ചാർജിനു വിപരീത ചാർജിൽ ഭൂമി ചാർജ് ചെയ്യപ്പെട്ടത്.ഭൂമിക്കും മേഘത്തിനും ഇടയിലെ ഈ ഉയർന്ന പൊട്ടൻഷ്യൽ വ്യത്യാസം കാരണം അന്തരീക്ഷം അയോണീകരിക്കപ്പെടുന്നു.

സാക്കോ ചാൻ👱 : അയോണീകരിക്കപ്പെടുമ്പോ അന്തരീക്ഷത്തിനു എന്ത് മാറ്റമാണ് സംഭവിക്കുന്നത് ?

മിയോ ചാൻ👲 :
അയോണീകരിക്കപ്പെട്ട അന്തരീക്ഷം വൈദ്യുതിയെ (ഇലെക്ട്രോണിനെ )കടത്തിവിടാൻ പാകത്തിലായി.സാധാരണ ഗതിയിൽ അന്തരീക്ഷം വൈദ്യുതിയെ കടത്തിവിടാറില്ല.ഉണ്ടെങ്കിൽ നമ്മുടെ പവർ ലൈൻ ഒക്കെ പ്ലാസ്റ്റിക് കൊണ്ട് മൂടി വെക്കണമായിരുന്നു.

സാക്കോ ചാൻ👱 :
അപ്പോൾ മേഘവും ഭൂമിയും തമ്മിൽ ഒരു ലോഹക്കമ്പി കണക്ട് ചെയ്തത് പോലെയായി.അല്ലെ ?

മിയോ ചാൻ👲 :
അതെ.തന്നെയുമല്ല അതിഭീകരമാം വിധം ഇലക്ട്രോണുകൾ ഡിസ്ചാർജ് ചെയ്യും.അവസഞ്ചരിക്കുന്ന പാതയിലെ വലിയ താപം കാരണം വായു ചുട്ടുപഴുത്തു പ്രകാശം തരുന്നു.അതാണ് മിന്നൽ.വളരെ നൈമിഷികമായ നടക്കുന്ന പ്രവർത്തനമാണ്.കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ എല്ലാം നടന്നു കഴിയും.

സാക്കോ ചാൻ👱 :
അപ്പോൾ ഇടിനാദമോ?

മിയോ ചാൻ 👲:
ചൂടായ വായുപടലം ചുറ്റിലും അതിവേഗത്തിൽ സഞ്ചരിക്കുന്നു.അതിന്റെ അലയാണ് ഇടിനാദം.മിന്നലിന്റെ ദിശയിലൂടെ ഈ പ്രവർത്തനം തുടരുന്നു.അത് കൊണ്ട് ശബ്ദത്തിനു റോളിങ്ങ് എഫ്ഫക്റ്റ് കിട്ടുന്നു.

സാക്കോ ചാൻ 👱;
ചാണകത്തിൽ ഇടിവാൾ വീണാൽ സ്വർണ്ണമാകും എന്ന് പറയാറുണ്ടല്ലോ

മിയോ ചാൻ👲 :
പൊന്നു സാക്കോ,ഇടിവാൾ എന്ന് പറയുന്ന സാധനം ഒരു സാങ്കല്പികം മാത്രമാണ്.കത്തിയമരുന്ന വായു യൂപം വാളായോ,ഗോളമായോ തോന്നുന്നു എന്ന് മാത്രം.ഇതൊക്കെ സെക്കന്റിന്റെ ആയിരം അംശത്തിൽ നടക്കുന്ന പ്രവർത്തികളാ.പിന്നെങ്ങനെയാ ചാണകത്തിൽ ഇടുക !!ഇനി ചാണകത്തിൽ നേരെ ’വാൾ ’ വീണാലും ഒന്നും സംഭവിക്കാൻ പോണില്ല.

സാക്കോ ചാൻ 👱
:ഇത്രയേ ഉള്ളൂ !!
പിന്നെ മേഘത്തിൽ ഇപ്പോഴും നെഗറ്റീവ് ചാർജ് തന്നെയാവുമോ ?

മിയോ ചാൻ👲 :
ആവണമെന്നില്ല.ചില സാഹചര്യത്തിൽ മേഘത്തിന്റെ താഴ്ഭാഗത്തു പോസിറ്റീവും മുകൾ ഭാഗത്തു നെഗറ്റീവും കാണാറുണ്ട്.അപ്പോഴും മിന്നലിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾക്ക് മാറ്റമൊന്നുമില്ല.അനിസ്ചതത്വം നിറഞ്ഞ പ്രതിഭാസം ആയതു കൊണ്ട് പഠനം ഇപ്പോഴും പൂർത്തിയായിട്ടില്ല.

Lightning Fall
Lightning Fall

സാക്കോ ചാൻ👱 :
മിന്നലിന്റെ അപകടങ്ങൾ എമ്പാടും കേട്ടിട്ടുണ്ട് .എന്തെങ്കിലും ഉപകാരം ഇടിമിന്നല് കൊണ്ട് ഉണ്ടോ ?

മിയോ ചാൻ👲 :
അന്തരീക്ഷത്തിലെ നൈട്രജനെ സസ്യങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിൽ പരിവർത്തനം ചെയ്യുന്നതിന് മിന്നലിനു റോൾ ഉണ്ട്.

സാക്കോ ചാൻ👱:
മിന്നലെടുത്തു കുറച്ചു കഴിഞ്ഞാണല്ലോ ഇടി നാദം ഉണ്ടാകുന്നത് ?അതെന്താ ?

മിയോ ചാൻ 👲:
രണ്ടും ഏകദേശം ഒരേ സമയം നടക്കുന്നു.പക്ഷെ പ്രകാശത്തിനു വേഗത വളരെ കൂടിയതിനാൽ ആദ്യം മിന്നലും പിന്നെ ഇടിയും കേൾക്കുന്നു.

സാക്കോ ചാൻ👱 :
എന്തുമുന്കരുതൽ ആണ് എടുക്കേണ്ടത് ?

മിയോ ചാൻ👲 :
ഒറ്റപ്പെട്ടതും തുറസ്സായതുമായ സ്ഥലത്തു നിൽക്കാതിരിക്കുക.വലിയ മരത്തിന്റെ ചുവട്ടിൽ നിൽക്കാതിരിക്കുക.ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക ,ലോഹഭാഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക.കുന്നിൻമുകളിൽ(സമതലത്തിൽ നിന്നും ഉയർന്ന ഭാഗത്താണെങ്കിൽ) സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക .(ഒറ്റപ്പെട്ടതും ഉയർന്നതുമായ പ്രദേശത്തു നേരത്തെ പറഞ്ഞ പോലെ ചാർജ് induce ചെയ്യപ്പെടുകയും,മിന്നലിലേക്കു ’ലീഡർ ’ ആയി വർത്തിക്കുകയും ചെയ്യും.പല അധ്യാപകരും വേണ്ടത്ര മിന്നലിന്റെ ശാസ്ത്രത്തിൽ വലിയ ശ്രദ്ധ കൊടുക്കാത്തത്തിൽ ഈ പ്രതിഭാസം ചർച്ചയാവാറില്ല.എങ്കിലും നല്ലമാറ്റങ്ങൾ ഇപ്പോൾ ഉണ്ട്.

Mike and Sean
Sean and Mike

1975 ല്‍ സഹോദരങ്ങള്‍ ആയ മൈക്കും (18) ഷിനും (12) അമേരിക്കയില്‍ കേലിഫോര്നിയയിലെ മോരോ റോക്ക് എന്നാ വന്‍ ഗ്രാനൈറ്റ് കുന്ന് കയറുകയായിരിന്നു. അപ്പോള്‍ അവരുടെ മുടി പൊങ്ങി വരുന്നത് ശ്രദ്ധിച്ചത് . അപ്പോള്‍ എടുത്ത ഫോട്ടോയാണ് കൊടുത്തിട്ടുള്ളത്. അത് ഇടിമിന്നല്‍ ഏല്‍ക്കുന്നതിനു തൊട്ടുമുന്‍പാണെന്നു ഇവര്‍ അറിഞ്ഞില്ലാ.

ഇവര്‍ക്ക് ആ അപകടത്തില്‍ നിന്നും ജീവന്‍ തിരിച്ച് കിട്ടി. ഇവര്‍ ഇരുവര്‍ക്കും ഫോട്ടോ എടുത്ത ഇവരുടെ പെങ്ങള്‍ മേരിക്കും പൊള്ളല്‍ ഏല്‍ക്കേണ്ടിവന്നെങ്കിലും വലിയ ആപത്തൊന്നും സംഭവിച്ചില്ലാ.

ഇങ്ങനെ മുടി എഴുനേറ്റു നില്‍ക്കുന്നത് ഇടിമിന്നല്‍ വരാന്‍ സാധ്യത ഉണ്ടെന്നുള്ള മുന്നറിപ്പാണ്.

Categories
Article Electronics Energy Hoax Nuclear Radiation Technology

ശരീരത്തില്‍ നിന്ന സ്ഥിതവൈദ്യുതി

ഗള്‍ഫുകാർ ഇടക്ക് പറയുന്ന ഒരു സംഗതി ഉണ്ട്. അവർക്ക് കറന്റ് ഇല്ലാതെ ഷോക്കടിക്കുന്ന കാര്യം. ആരെയെങ്കിലും തൊടുമ്പോൾ ഷോക്കടിക്കുന്ന അനുഭവമുണ്ടോ?

Static Discharge
Static Discharge

നിങ്ങളുടെ കൈയിൽ നിന്ന് തനിയെ സ്പാർക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?. വരണ്ടതും തണുപ്പുള്ളതും ആയ കാലാവസ്ഥയിൽ അല്ലെങ്കിൽ ശീതീകരിച്ച റൂമിൽ നിങ്ങൾക്ക് ഏതെങ്കിലും വസ്തുവിലോ വേറെയേതെങ്കിലും ആളുകളെയോ സ്പർശിചപ്പോൾ ഷോക്കടിച്ചു അറിയാതെ കൈവലിക്കേണ്ടി വന്നിട്ടുണ്ടോ?

എന്താവും കാരണം അതിനു മുമ്പ് കുറച്ച് അടിസ്ഥാന രസതന്ത്രം അറിഞ്ഞിരിക്കണം.

ആറ്റത്തിനെ പറ്റി നിങ്ങൾ കേട്ടിരിക്കുമല്ലോ ഒരു പദാർഥത്തിന്റെ അടിസ്ഥാന കണം ആയിട്ടാണ് ആറ്റം പരിഗണിക്കപ്പെടുന്നത്. എന്നുവെച്ചാൽ ഈ അതിസൂക്ഷ്മമായ ഘടനയാണ് നമ്മൾ കാണുന്ന വസ്തുക്കളെല്ലാം തന്നെ നിർമ്മിച്ചിരിക്കുന്നത്. പലതരം ആറ്റങ്ങൾ .

ആറ്റത്തിന് ഒരു കേന്ദ്രമുണ്ട് ,ഇതിനെ സാങ്കേതികമായി ന്യൂക്ലിയസ് എന്ന് വിളിക്കുന്നു ന്യൂക്ലിയസിനകത്ത് പ്രോട്ടോണുകളും ന്യൂട്രോണുകളും കാണപ്പെടുന്നു. പേരുകേട്ടു വിരണ്ടുപോകേണ്ട വേണ്ട ആവശ്യമില്ല. ഇവരണ്ടും ആറ്റത്തിനി ഉള്ളിലെ അതിസൂക്ഷ്മ കണികകൾ ആണ് .ഇവയുടെ എണ്ണം പലവിധത്തിൽ ആറ്റങ്ങളിൽ കാണപെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ആറ്റവും ഒരു ഐഡന്റിറ്റി കൈവരിക്കുന്നത്.

Atom
Atom

ന്യൂക്ലിയസിന് പുറത്തായി വേറെയും ഒരാൾ കൂടിയുണ്ട് .ഇതിനു പറയുന്ന പേരാണ് ഇലക്ട്രോണ്.
ഇലക്ട്രോണ് നേരത്തെ പറഞ്ഞ പ്രോട്ടോണിയെയും ന്യൂട്രോണിനേയും പോലെയുള്ള സൂഷ്മ കണികയാണ് .
പക്ഷേ ഇലക്ട്രോണുകൾ ആറ്റത്തിനകത്തെ ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചിട്ടുണ്ട്.

ന്യൂക്ലിയസ് ചേട്ടനെ വലം വയ്ക്കാനും അതുപോലെ മറ്റ് ഇലക്ട്രോണുകളും ആയി സംയോജനത്തിൽ ഏർപ്പെടാനും സ്വാതന്ത്ര്യമുണ്ട് .ആറ്റത്തിന് പുറത്തുനിന്നുള്ള ഊർജ്ജ രൂപങ്ങളോട് എളുപ്പത്തിൽ ’കമ്പനി’ കൂടാൻ കഴിയും. അഥവാ ഇലക്ട്രോണിനെ ആറ്റത്തിന് പുറത്തേക്ക് സഞ്ചരിക്കാൻ ഒക്കെ സാധിക്കുമെന്ന് സാരം.

എന്നാൽ ന്യൂക്ലിയസിനകത്തെ പ്രോട്ടോണിനും ന്യൂട്രോണിനും ഇത്തരമൊരു സാഹചര്യം ഏറെക്കുറെ അപ്രാപ്യമാണ്. ഇനിയാണ് ഒരു സുപ്രധാന വസ്തുത പറയാനുള്ളത്
ആറ്റത്തിലെ

1)പ്രോട്ടോണിന് പോസിറ്റീവ് ഇലക്ട്രിക് ചാർജ് ഉണ്ട്
2)ന്യൂട്രോണിന് ചാർജ്‌ ഇല്ല
3)ഇലക്ട്രോണിന് നെഗറ്റീവ് ചാർജ്.

ന്യൂക്ലിയസിന്റെ നേർവിപരീത ചാർജ്‌ ആണ് ഇലക്ട്രോണിന് എന്നു സാരം.

ഇനിയാണ് കഥ, സാധാരണ ഗതിയിൽ ആറ്റത്തിലെ പ്രോട്ടോണിന്റെ തുല്യം ഇലക്ട്രോണുകൾ ആണ് ഉണ്ടാവുക.

ഉദാഹരണത്തിന് സ്വർണ്ണ ആറ്റത്തിലെ പ്രോട്ടോണുകൾ 79 എണ്ണം ആണ്, അത്ര തന്നെ ഇലക്ട്രോണുകളും ഉണ്ട്. അപ്പോൾ പ്രസ്തുത ആറ്റം ന്യൂട്രൽ ആണെന്ന് പറയാം.

എന്നാൽ ഇലക്ട്രോണിന് ചില ’പ്രിവിലെജുകൾ’ ഉണ്ടല്ലോ. അദ്ദേഹം അനുസരണയില്ലാത്ത കുട്ടിയാണ്. വല്ല കള്ളക്കാമുകൻ ഒക്കെ വന്നു വിളിച്ചാൽ ചാടിയങ്ങു പോകും. പ്രോട്ടോണ് ചേട്ടനെയൊന്നും ഗൗനിക്കില്ല. അതുപോലെ വേറെ വല്ല സ്ഥലത്തു നിന്നും ഊരു ചുറ്റി കയറിവരികയും ചെയ്യും. ആകെ പറഞ്ഞാൽ പ്രോട്ടോണ് ന്റെ അത്രയും ഇലക്ട്രോണ് ആറ്റത്തിൽ ഉണ്ടാകണം എന്നു യാതൊരു നിർബന്ധവുമില്ല എന്നു സാരം. ബാഹ്യമായ ഇടപെടൽ കൊണ്ട് ഇലക്ട്രോണിന്റ് എണ്ണത്തിൽ വ്യത്യാസം സംഭവിക്കുന്നു. ഇലക്ട്രോണ് നഷ്ടപ്പെട്ടാൽ പ്രസ്തുത ആറ്റം ഒരു നെഗറ്റീവ് ചാർജ് നഷ്ടപ്പെടുത്തി.

അവിടെ ഇലക്ട്രോണിനെ അപേക്ഷിച്ചു പ്രോട്ടോണിന്റ് എണ്ണം കൂടുതൽ ആയില്ലേ? 100 പ്രോട്ടോണും 100 ഇലക്ട്രോണും ഉള്ള ആറ്റം ഒരു ഇലക്ട്രോണ് നഷ്ടപ്പെടുത്തിയാൽ 99 ഇലക്ട്രോണും 100 പ്രോട്ടോണും ആവുന്നു. ആറ്റം ചർജുകളുടെ തുല്യ ബാലബലം എന്ന ന്യൂട്രൽ അവസ്ഥ മാറി പ്രോട്ടോണിന്റ് പോസിറ്റീവ് ചാർജ്‌ മുൻതൂക്കം കൈവരിക്കുന്നു.

അതുപോലെ 40 പ്രോട്ടോണും അത്രതന്നെ ഇലക്ട്രോണും ഉള്ളിടത് രണ്ടു ഇലെക്ട്രോണ് അധികമായാൽ പിന്നെ ഇലക്ട്രോണിന്റെ നെഗറ്റീവ് ചാർജിനാവും മുൻതൂക്കം. അഥവാ ചാർജിൽ ഒരു അസന്തുലിതത്വം കൈവരുന്നു.ഇത്രയും പിടികിട്ടിയല്ലോ.

ഇനി സ്ഥിതവൈദ്യുതിയിലേക്ക്.
____
നമ്മൾ കാണുന്ന പദാർത്ഥങ്ങൾ എല്ലാം ഇങ്ങനെ കോടിക്കണക്കിന് വ്യത്യസ്‌ത ആറ്റങ്ങളുടെ ആകെത്തുകയാണ്. നമ്മൾ നടക്കുമ്പോൾ, അന്തരീക്ഷത്തിൽ കൈവീശുമ്പോൾ, ബെഡ്ഷീറ്റിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ, തുണിത്തരങ്ങൾ iron ചെയ്യുമ്പോൾ, മുടിചീകുമ്പോൾ ഇങ്ങനെ അസംഖ്യ രീതികളിൽ ഇലക്ട്രോണുകൾ ഒരു വസ്തുവിന് നഷ്ടപ്പെടാനും മറ്റേ വസ്തുവിന് സ്വീകരുക്കാനും കാരണമാകും.

നേരത്തെ പറഞ്ഞതു പോലെ നഷ്ടപ്പെട്ട പ്രതലം പോസിറ്റീവ്, ലഭിച്ച പ്രതലം നെഗറ്റീവും ചാർജ് ആയിരിക്കും. ഈ പ്രതിഭാസത്തെ tribo electricity എന്നുവിളിക്കുന്നു.

ഇലക്ട്രോണുകളുടെ ’ഈ കുമിഞ്ഞുകൂടൽ’ അതുമല്ലെങ്കിൽ ’ഇലക്ട്രോണുകളുടെ നഷ്ടപ്പെടൽ’ ഒരു പ്രത്യേക ചർജിന് വലിയ മുൻതൂക്കം കൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു.

ഇങ്ങനെ കൂടി നിൽക്കുന്ന ചാർജ്‌ അവിടെ തന്നെ തുടരും. ചിലപ്പോ നമ്മുടെ കയ്യിലാവാം
, അതുമല്ലെങ്കിൽ കിടക്കയിൽ നിന്നു നമ്മുടെ ഉടലിൽ ആവാം, വേഗത്തിൽ പോകുന്ന കാറിൽ അതിന്റെ ബോഡിയിൽ ആകാം , ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കുന്ന കുട്ടിയിലാവാം….. കൂട്ടത്തിൽ പറയട്ടെ കേരളം പോലത്തെ ഉയർന്ന ആർദ്രത ഉള്ള സ്ഥലത്തു ഇങ്ങനെ ഉണ്ടാവുന്ന സ്റ്റാറ്റിക് ഇലക്ട്രിസിറ്റി തുലോം കുറവാണ്.

ആർദ്രത കുറഞ്ഞ അന്തരീക്ഷത്തിൽ ആണ്‌ ഇത് നന്നയി നടക്കുന്നത്. ധ്രുവങ്ങൾക്കു അടുത്ത പ്രദേശങ്ങളിൽ ഒക്കെ ഇതു നന്നായി നിരീക്ഷിക്കാൻ പറ്റും. അതുപോലെ ശീതീകരിച്ച റൂമിൽ പൊതുവെ ഹ്യൂമിഡിറ്റി ac യുടെ ഇടപെടൽ കൊണ്ട് കുറരഞ്ഞിരിക്കും. അതുകൊണ്ടു സ്റ്റാറ്റിക് ഇലക്ട്രിസിറ്റി യുമായി ബന്ധപ്പെട്ട പരീക്ഷണം നമ്മുടെ നാട്ടിൽ ചെയ്യമ്പോൾ ac റൂമിൽ നടത്തുന്നതയിരിക്കും നല്ല റിസൾട്ട്.

‘ഷോക്കടിപ്രശ്നം’ ഉള്ള ഗള്ഫുകാർ നാട്ടിൽ വരുമ്പോൾ ഷോക്കടി പ്രശ്നമില്ലാത്തത് നാട്ടിലെ ആർദ്രത ഉള്ളത് കൊണ്ടാണ്.

തിരിച്ചു വിഷയത്തിലേക്ക് വരാം, സ്വാഭാവികമായും ഇങ്ങനെ ഉണ്ടാകുന്ന സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അവിടെ തന്നെ നിൽക്കാൻ താത്പര്യപ്പെടുന്നില്ല. അവ ഇലക്ട്രോണിന് സഞ്ചാര യോഗ്യമായ(ചാലകം)ഒരു വസ്തുവുമായി അടുത്തു വരുമ്പോൾ അതിലേക്കു പോകുന്നു.

Static Discharge
Static Discharge

ഉദാഹരണത്തിന് നമ്മുടെ കയ്യിൽ ധാരാളം ഇലക്ട്രോണുകൾ ഇങ്ങനെ ഉണ്ടായിട്ടുണ്ടാവാം , ചാർജ് സാന്നിധ്യമുള്ള കയ്യുമായി വേറൊരാളെ തൊടുമ്പോൾ, അല്ലെങ്കിൽ വാതിലിന്റെ ലോഹ പിടിയിൽ കൈ വെക്കുമ്പോഴോ , ഇലക്ട്രോണിന്റ പെട്ടെന്നുള്ള ഡിസ്ചാർജ് അനുഭവപ്പെടുന്നു. ഇതു വൈദ്യുത പ്രവാഹമാണ്, പക്ഷെ വളരെ ചെറിയ സമയത്തേക്ക് മാത്രം. ഇതിനെ നമ്മുടെ നാഡീ സംവേദം ഒരു ഇലക്ട്രിക് ഷോക് ആയി രേഖപ്പെടുത്തും.

രാത്രികാലങ്ങളിൽ തലയിലൂടെ കമ്പിളി പുതപ്പിട്ടു വിരൽ കൊണ്ടു മേലോട്ടും താഴോട്ടും വരഞ്ഞാൽ ചെറിയ തീപ്പൊരി പാറുന്നത് കാണാം. കാണാത്തവർ ഉണ്ടെങ്കിൽ ശ്രമിച്ചു നോക്കുക, കേരളത്തിൽ ഇപ്പോൾ റിസൾട്ട് കാണാൻ പ്രയാസമാണ്. ആർദ്രത വളരെ കൂടിയ സീസണ് ആണ്. വീട്ടിൽ ac ഉണ്ടെങ്കിൽ എന്നെ ധ്യാനിച്ചു ഒന്നു ചെയ്ത് നോക്കൂ.

അതുപോലെ ചിലപ്പോഴൊക്കെ കൈതരിക്കുന്നതോടൊപ്പം ചെറിയ സ്പാർകും കാണാം. ഇതിന്റെ കാരണം ചാർജ് ചെയ്യപ്പെട്ട വസ്തു ചാർജ് ഇല്ലാത്ത വസ്തുവിൽ വിപരീത ചാർജ് ഉളവാക്കുന്നു. ഇതിനെ electrostatic induction എന്നു വിളിക്കുന്നു. Tribo electricity കാരണം നെഗറ്റീവ് ചാർജ് ആയ ഒരു പേന വേറൊരു പ്ളാസ്റ്റിക് ബോട്ടിലിന്റ് അടുത്തു വെക്കുമ്പോൾ പ്ലാസ്റ്റിക് ബോട്ടിലിൽ പേനയുടെ വിപരീത ചാർജ് (പോസിറ്റീവ്)induce ചെയ്യും. പേനയും ബോട്ടിലും തൊട്ടില്ലെങ്കിൽ പോലും അവയ്ക്കിടയിൽ ഇപ്പോൾ പോസിറ്റീവ്, നെഗറ്റീവ് charge കൈവന്നു. ഇതു ഇലക്ട്രിക് ഡിസ്ചാര്ജിന് കാരണം ആവുന്നു. ചെറിയ , ഒരുപക്ഷേ നമ്മുടെ കണ്ണിനു ശ്രദ്ധിക്കാൻ പറ്റാത്ത അത്രയും ചെറിയ സ്പാർക് ഉണ്ടാവും.

ഇതു മനസിലാവണമെങ്കിൽ ഒരു പോളിസ്റ്റർ തുണി ഇസ്തിരി ഇടുമ്പോൾ ഷർട്ടില്ലാതെ ശരരീരത്തിന്റെ അടുത്തു തൊട്ടു തൊട്ടില്ല എന്നു പറഞ്ഞു വെച്ചാൽ മതിയാകും. രോമങ്ങൾ ഒക്കെ എഴുന്നു നിന്നു, ചെറിയ എരിപിരി ശബ്ദത്തിൽ അവസാനിക്കും. ഇതിന്റെ ഒരു വലിയ വേർഷൻ ആണ് ഇടിമിന്നൽ ഉണ്ടാകുമ്പോൾ നടക്കുന്നത്.

മുകളിൽ പറഞ്ഞ പ്രതിഭാസം നമുക്ക് അറിയാതെ ഷോക്കടിപ്പിച്ചു പണി തരാറുണ്ട് എന്നു അറിയാമല്ലോ. ഒരു ഞെട്ടൽ എന്നതിലുപരി നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇതു സാരമായ കേടുപാടുകൾ ഒന്നുമുണ്ടാക്കുന്നില്ല എന്നതാണുസത്യം. പക്ഷെ പണി കിടക്കുന്നതു അവിടെയല്ല.. നമ്മൾ ഏതെങ്കിലുംഇലക്ട്രോണിക് ഉപകരണങ്ങൾ ഇവയൊന്നും ശ്രദ്ധിക്കാതെ repair ചെയ്താൽ ഒരുപക്ഷേ ഇലക്ട്രോ സ്റ്റാറ്റിക് ഡിസ്ചാർജ്(ESD) കൊണ്ട് ആ ഉപകരണത്തിലെ നിർണ്ണായക സർക്യൂട് സംവിധാനങ്ങൾ നശിപ്പിച്ചു കളഞ്ഞേക്കാം. നമ്മൾ പോലും ഒരു പക്ഷെ അതിന്റെ കാരണം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടു repair ചെയ്യുന്നതിനു മുമ്ബ് ഒരു exclusive ഏർത് contact ൽ കൈവെച്ചു തുടങ്ങിയാൽ നല്ലത്. ഓപ്പറേഷൻ തീയേറ്ററിൽ ഒക്കെ ഇതിന്റെ മുൻകരുതലുകൾ എടുക്കാറുണ്ട്(മ്മടെ നാട്ടിലെ പ്രോട്ടോകോൾ അറിയില്ല).

അതുപോലെ പെട്രോൾ പോലുള്ള എളുപ്പത്തിൽ കത്തുന്ന ഇന്ധനങ്ങൾ നിറച്ച ടാങ്കറിൽ ഒക്കെ സ്പർക്കിങ് ഒഴിവ്കകനുള്ള സംവിവിധാനാം ഉണ്ട് .

ഇതു മുഴുവൻ വായിച്ച സ്ഥിതിക്കു നിങ്ങൾ തന്നെ പറയൂ, ഇത്രയും unpredictable ആയതും, ചെറിയ സമയം കൊണ്ട് ഡിസ്ചാർജ് ആവുന്നതം ആയ സ്റ്റാറ്റിക് വൈദ്യുതി എന്ന ഇങ്ങനെയൊരു പ്രതിഭാസം കൊണ്ടു എങ്ങനെ ഒരു ഇലക്ട്രിക് ഉപകരണം പ്രവർത്തിക്കും, എങ്ങനെ എട്ടാം കലാസ്സുകാരൻ വൈദ്യുതി ഇല്ലാതെ കത്തിച്ചു എന്നു പറയപ്പെടുന്ന ബൾബ് കത്തിക്കും?

Boy Electricity Fakenews
Boy Electricity Fake news

ഒരു 500 രൂപ വിലയുള്ള ബാറ്ററി ഉൾപ്പെട്ട rechargeable LED ബൾബ്‌ ഉപയോഗിച്ചാണു ഇത്‌ പ്രകശിപ്പിച്ചത്‌. അതിൽ യാതൊന്നും അസ്വാഭാവികതയില്ലാ. ആർക്കും അതിന്റെ പിറകിൽ ഉള്ളാ earth കണക്ഷനിൽ തൊട്ട്‌ ഇതിനെ പ്രവർത്തിപ്പിക്കാം.

ഈ ചേനൽകാർക്ക്‌ അൽപ്പം ശ്രദ്ധിക്കാമായിരിന്നു ഇത്‌ വാർത്ത ആക്കുന്നതിനു മുൻപ്
ചിന്തിക്കുക!
മണ്ടത്തരങ്ങൾക്കു കുടപിടിക്കാതിരിക്കുക.

Categories
Article Farming Food History Nature Technology

മണ്ണില്ലാതെ പൊന്നു വിളയിക്കാം

ഭക്ഷണം ഏതൊരു ജീവിയുടെയും അടിസ്ഥാന ആവശ്യമാണ്. ബുദ്ധിയുള്ള, ബുദ്ധി മാത്രമുള്ള മനുഷ്യൻ അതിനൊരു എളുപ്പവഴി കണ്ടെത്തി – കൃഷി. മനുഷ്യർക്ക് ഭക്ഷ്യയോഗ്യമായ/ഉപയോഗപ്രദമായ സസ്യജാലങ്ങളെ പ്രകൃതിയുടെ സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് മാറ്റിനിർത്തി സംരക്ഷിച്ചു വളർത്തുന്നതിനെ സാമാന്യമായി വിളിക്കുന്നതാണ് കൃഷി. ആ കൃഷിക്ക് കുറഞ്ഞത് 10,000 വർഷങ്ങളുടെ കഥകൾ പറയാനുണ്ടാവും. വിവിധ ഭാഷകളുടെ, സംസ്കാരങ്ങളുടെ, മതങ്ങളുടെ, ബലികളുടെ ഒടുവിൽ സയൻസിന്റെയും കഥകൾ.

Soilless Farming
Soil-less Farming

ഒടുവിലെ സയൻസാണ് ഈ ലേഖനത്തിന്റെ ആധാരം. ഒരുപക്ഷെ മനുഷ്യകുലം ആദ്യമായി അവന്റെ അന്നത്തെ അറിവ് വെച്ച് ഏറ്റവും ശാസ്ത്രീയമായി കൈകാര്യം ചെയ്ത പ്രവർത്തികളിൽ ഒന്നായിരുന്നിരിക്കണം കൃഷി. പിന്നീട് വന്ന ആധുനികതയുടെ നൂറ്റാണ്ടുകളിൽ മറ്റെല്ലാ രംഗങ്ങളിലുമെന്ന പോലെ കൃഷിയിലും നമ്മൾ സാങ്കേതികമായി പുരോഗതി കൈവരിച്ചു.

നമ്മുടെ നാട്ടിലൊക്കെ ഇന്നും കാണുന്ന “ഒരു കന്ന് വാഴയ്ക്ക് രണ്ട് കൊട്ട ചാണകം” എന്ന പൊതു തത്ത്വത്തിൽ നിന്നും ആധുനിക കൃഷി ഏറെ മാറിയിരിക്കുന്നു. ഓരോ ചെടിക്കും വളരാൻ ആവശ്യമായ ഘടകങ്ങൾ ഇന്നത്തെ ശാസ്ത്രത്തിന് സൂക്ഷ്മമായി അറിയാനുള്ള കഴിവുണ്ട്. കമ്പ്യൂട്ടർ പോലുള്ള ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇന്നത്തെ കൃഷി.

ഇനി ചില കണക്കുകൾ.
2050ടെ ഭൂമിയിലെ ജനസംഖ്യ 1000 കോടിയോട് അടുക്കുമെന്ന് നിലവിലെ ജനപ്പെരുപ്പനിരക്ക് സൂചിപ്പിക്കുന്നു. ഭൂമിയിലെ മൊത്തം ജലസമ്പത്തിന്റെ ഏകദേശം 3% മാത്രമാണ് ശുദ്ധജലം. അതിന്റെ 68%ളം മഞ്ഞുമലകളും മറ്റുമായി ഇന്നത്തെ മനുഷ്യർക്ക് പ്രാപ്യമല്ലാതിരിക്കുന്നു. ബാക്കിയുള്ളതിൽ 30%ൽ അധികം ഭാഗം ഭൂഗർഭജലമായി നിൽക്കുന്നു. ബാക്കി കാണുന്ന 0.5% ആണ് നമ്മൾ ഭൂമിയുടെ ഉപരിതലത്തിൽ കാണുന്ന ശുദ്ധജലം. ഇതിനെ ആശ്രയിച്ചാണ് മനുഷ്യർ കൃഷി ചെയ്യുന്നതും കുളിക്കുന്നതും നിർമ്മാണപ്രവർത്തനങ്ങൾ ചെയ്യുന്നതും നമ്മളുൾപ്പെടെയുള്ള കോടിക്കണക്കിന് മൃഗങ്ങൾ വെള്ളം കുടിക്കുന്നതും മറ്റും. ഇനി, ഭൂമിയിൽ 29% കര ആയി നിൽക്കുന്നു. ഈ കരഭൂമിയിലെ 43% ആണ് മനുഷ്യവാസയോഗ്യമായിട്ടുള്ളത്. അതിൽ റോഡുകളും കെട്ടിടങ്ങളും കൃഷിയിടങ്ങളും പെടും. ഇത്രയും കണക്കിവിടെ പറഞ്ഞതെന്തെന്നാൽ, ജനസംഖ്യ കൂടിവരികയും ശുദ്ധജല സമ്പത്തിന്റെയും കരഭൂമിയുടെയും ലഭ്യത ആനുപാതികമായി കുറഞ്ഞ് വരികയും ചെയ്യുന്ന കാര്യം ഓർത്തിരിക്കാനാണ്. ഇത്തരമൊരു അവസ്ഥയിൽ ഇവയുടെ ഉപയോഗം കുറച്ച്, ഉല്പാദനക്ഷമമായ കൃഷിരീതി വികസിപ്പിക്കേണ്ടത് അടിയന്തരമായ ശ്രദ്ധ നൽകേണ്ട വിഷയമാണ്. ഇവിടെയാണ് ശാസ്ത്രീയവും നൂതനവുമായ കൃഷിരീതികൾ പ്രസക്തമാവുന്നത്.

ഏറ്റവും കൂടുതൽ കേൾക്കുന്നൊരു വാദമാണ് മണ്ണ് നശിച്ചാൽ കൃഷി തകർന്നു എന്ന്. മണ്ണിനെ ഒരു ദിവ്യ വസ്തുവിന്റെ പരിവേഷത്തിൽ നിർത്തുമ്പോൾ മണ്ണിലേക്ക് പുറത്തു നിന്ന് കൊടുക്കുന്ന വളങ്ങളും കീടനാശിനികളും അതിനെ ‘അശുദ്ധമാക്കുന്നു’ എന്ന ചിന്ത ചിലർക്കെങ്കിലും ഉണ്ട്. എന്നാൽ പതുക്കെയെങ്കിലും മണ്ണില്ലെങ്കിൽ കൃഷി ഇല്ല എന്ന സങ്കല്പം ഇന്നത്തെ കാലത്ത് അപ്രസക്തമായിക്കൊണ്ടിരിക്കുന്നു.

ചെടികൾക്ക് വളരാൻ എന്തിനാണ് മണ്ണ്? ചെടികളെ സംബന്ധിച്ച് അനുകൂല സാഹചര്യങ്ങൾ ഉണ്ടെങ്കിൽ വീണിടം വിഷ്ണുലോകമാണ്. വെള്ളം, വെളിച്ചം, ആവശ്യമായ പോഷകങ്ങൾ എന്നിവയാണ് ഈ അനുകൂല സാഹചര്യങ്ങൾ. അവ കൊടുക്കാൻ സാധിക്കുകയാണെങ്കിൽ ചെടികൾ മണ്ണില്ലാതെയും വളരും. ഇവയില്ലെങ്കിൽ മണ്ണുണ്ടായിട്ടും കാര്യമില്ല. മണ്ണിൽ നടത്തുന്ന കൃഷിയെ geoponics എന്ന് വിളിക്കുന്നു.

Soilless Farming
Soil-less Farming

അപ്പോൾ മണ്ണിനു വേണ്ട ഗുണങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. കൃഷിയോഗ്യമായ മണ്ണ് ജൈവസമ്പുഷ്ടമായിരിക്കണം. ആവശ്യമായ പോഷകങ്ങൾ ഉണ്ടായിരിക്കണം. വെള്ളം, വായു എന്നിവ കൃത്യമായ അളവിൽ വേരുകൾക്ക് ലഭ്യമാവുന്ന ഘടനയുള്ളതായിരിക്കണം എന്നതൊക്കെയാണ് അവയിൽ ചിലത്.

എന്തിനാണ് മണ്ണ് ജൈവസമ്പുഷ്ടമാകണമെന്ന് പറയുന്നതെന്ന് തീർച്ചയായും ചിലരിലെങ്കിലും കൗതുകമുണ്ടാക്കും. വെളിച്ചത്തിനു പുറമേ ചെടികൾ വളരാൻ 17ൽ അധികം പോഷകങ്ങൾ ആവശ്യമാണെന്ന് ഇന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യൻ വായിലൂടെ ഭക്ഷണം കഴിക്കുന്നു എന്നത് പോലെ ചെടികൾ അവയ്ക്ക് ആവശ്യമായ പോഷകങ്ങൾ വേരുകളിലൂടെയും ഇലകളിലൂടെയുമാണ് വലിച്ചെടുക്കുന്നത്. പോഷക സമ്പുഷ്ടമായ മണ്ണിൽ ഈ പോഷകങ്ങളത്രയും പല രൂപത്തിലായിരിക്കും ഉണ്ടാവുക. ഇതിനെ വിഘടിപ്പിച്ച് ചെടികളുടെ വേരുകൾക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കുകയാണ് മണ്ണിലെ സൂക്ഷ്മജീവികളുടെ ജോലി. അത് സൂക്ഷ്മജീവികൾ ചെടിയെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്യുന്നതല്ല; മറിച്ച് അവരുടെ വിസർജ്യങ്ങളായാണ് പല പോഷകങ്ങളും ആ രൂപത്തിൽ ചെടിയിൽ എത്തുന്നത്.

എല്ലാ ഗുണങ്ങളുമടങ്ങിയ മണ്ണ് സ്വാഭാവികമായി ലഭിക്കാൻ ബുദ്ധിമുട്ടുമാണ്. പക്ഷെ ജിയോപോണിക്സിൽ കൃഷി ചെയ്യുമ്പോൾ വിളവിലെന്ന പോലെ എല്ലാം ഏകദേശം മതിയെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ. ഒരു പ്രദേശത്തെ മണ്ണിൽ ചിലപ്പോൾ ഒരു ധാതു മാത്രമേ അധികം ഉണ്ടാവുകയുള്ളു. ഒരു കുട്ടിയെക്കൊണ്ട് ഒരുപാട് ഭക്ഷണം കഴിപ്പിച്ചാൽ അത് വളരുകയല്ല, മറിച്ച് രോഗിയാവുകയാണ് ചെയ്യുക; കൂട്ടത്തിൽ പത്തായത്തിലെ അരിയും തീരും. അത് പോലെ തന്നെയാണ് ചെടികളും – ആവശ്യമുള്ളത് ആവശ്യത്തിനു കൊടുക്കുകയാണ് വേണ്ടത്, അവിടെ ഏകദേശകണക്കുകൾ മതിയാവുകയില്ല. ഇപ്പോൾ കൃഷിക്ക് മുമ്പ് നടത്തുന്ന മണ്ണ്പരിശോധന വ്യാപകമാകുമ്പോൾ അറിയാതെയെങ്കിലും ചില തിരിച്ചറിവുകൾ കർഷകനുണ്ടാവുകയാണ്.

ഇന്ന് ഈ ധാതുക്കളെല്ലാം വിഘടിതരൂപത്തിൽ തന്നെ മണ്ണിന്റെ സഹായമില്ലാതെ കൃത്രിമമായി കൂടുതൽ മികച്ചതാക്കി ചെടികൾക്ക് നൽക്കാൻ സയൻസിന്റെ സഹായത്തോടെ സാധിക്കും. മണ്ണെന്നാൽ ചെടികളുടെ വേരുകൾക്ക് ഉറച്ച് നിൽക്കാനും അവയ്ക്ക് പോഷകങ്ങൾ വലിച്ചെടുക്കാനും സഹായിക്കുന്ന മീഡിയം മാത്രമാണിന്ന്. മണ്ണിലെ അപകടകാരികളായ അണുക്കൾ, അനാവശ്യ രാസവസ്തുക്കൾ, വെള്ളത്തിന്റെയും വായുവിന്റെയും ലഭ്യതയുടെ ഏറ്റക്കുറച്ചിൽ, തുടർച്ചയായി കൃഷി ചെയ്യുന്നതിലൂടെ സംഭവിക്കുന്ന പോഷകശോഷണം എന്നിവ മണ്ണിനെ കൃഷിക്കായി ആശ്രയിക്കുന്നതിന്റെ പ്രധാന പരിമിതികളാണ്. മണ്ണിനു പകരം കൂടുതൽ കാര്യക്ഷമമായ മീഡിയം ഇന്ന് ലഭ്യമാണ്. ഇത്തരം മീഡിയം വെച്ച് ചെയ്യുന്ന കൃഷിയെ soil-less culturing എന്ന് വിളിക്കുന്നു.

ജിയോപോണിക്സിനു പകരമുള്ള മണ്ണില്ലാ കൃഷികളിൽ നിലവിലെ പ്രധാനപ്പെട്ട മൂന്നെണ്ണമാണ് താഴെ കൊടുത്തിരിക്കുന്നത്.

1.Hydroponics
ഇന്ന് നമ്മുടെ നാട്ടിലും പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഒരു കൃഷിരീതിയാണിത്. Hydroponics എന്ന വാക്കിന്റെ അർഥം ജോലി ചെയ്യുന്ന ജലമെന്നാണ്. ആദ്യകാലങ്ങളിൽ തന്നെ മൃഗവിസർജ്യങ്ങളും മറ്റും ചെറിയ ജലശേഖരങ്ങളിലിട്ട് ആ വെള്ളം കൃഷിയിടങ്ങളിലേക്ക് തിരിച്ച് വിടുന്ന രീതി ഉണ്ടായിരുന്നു. അങ്ങിനെ വളരുന്ന ചെടികളുടെ വിളവ് അധികമാണെന്നും, വളം പ്രത്യേകിച്ച് വേറെ ഇടേണ്ടി വരുന്നതില്ലെന്നും പഴമക്കാരും ശ്രദ്ധിച്ചിരുന്നു.

Hydroponics
Hydroponics

ഹൈഡ്രോപോണിക്സിന്റെ ആദിമ രൂപം അതായിരിക്കെ, ഇന്ന് കൂടുതൽ പഠനങ്ങളിലൂടെ ഇതിനെ കുറച്ച്കൂടി മെച്ചപ്പെടുത്താൻ നമുക്കായി. ഇന്ന് ഹൈഡ്രോപോണിക്സിൽ ചെടികൾ വളർത്താൻ മണ്ണിന് പകരം മറ്റ് മീഡിയങ്ങളാണ് ഉപയോഗിക്കുന്നത്. വെള്ളം, പെർലൈറ്റ്, ഹൈഡ്രോടോൺ, റോക്ക് വൂൾ, ഗ്രേവൽ തുടങ്ങി രാസപരരമായി നിർജീവമായ മീഡിയം പലതും ഉപയോഗിക്കാറുണ്ട്. ചെടികളെ കൃത്യമായ അകലത്തിൽ മീഡിയം നിറച്ച പൈപ്പുകളിലോ വലിയ ഗ്രോബെഡുകളിലോ ആണ് വളർത്തുന്നത്. തണ്ടിനു മുകളിലേക്ക് വായുവിലായും, താഴെയുള്ള വേരുകൾ തുടർച്ചയായി വെള്ളമൊഴിക്കൊണ്ടിരിക്കുന്ന മീഡിയത്തിലുമായാണ് ചെടികൾ വളരുക. ഇതുമൂലം തുടർച്ചയായി വേരുകൾക്ക് വായു ലഭിക്കാനും വെള്ളം കെട്ടികിടന്നുള്ള വേരുചീയൽ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാവാതിരിക്കാനും സഹായിക്കുന്നു. കൂടാതെ ഗ്രോബെഡിൽ കൃത്യമായ അകലത്തിൽ വെറ്റ്/ഡ്രൈ സോണുകൾ ക്രമീകരിക്കുന്നു. വെളിച്ചം അകത്ത് കടക്കാത്ത വിധത്തിൽ പ്ലാസ്റ്റിക്കിലും മറ്റും രൂപകൽപ്പന ചെയ്ത ഗ്രോ ബെഡുകളിൽ ഫംഗസ് പോലുള്ള രോഗബാധകൾ കടന്നുവരികയില്ല.

മീഡിയത്തിലെ വേരുപടർപ്പിലൂടെ ഒഴുകുന്ന വെള്ളത്തിലൂടെ നിശ്ചിത അളവിലും സമയത്തിലും ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ടിരിക്കും. ഇതിനു വേണ്ടി വെള്ളത്തിൽ അലിയുന്ന പോഷകങ്ങൾ ലഭ്യമാണ്. ജലത്തിനോടൊപ്പം വളവും കൊടുക്കുന്ന രീതിയെ fertigation എന്ന് വിളിക്കുന്നു. വേരുകൾ വെറും ധാതുസമ്പുഷ്ടമായ വെള്ളത്തിൽ മാത്രം വളരുന്നതിനെ solution culture എന്ന് വിളിക്കുന്നു.

ചെടികൾ വളരുമ്പോൾ തണ്ടുകൾ ഭാരം കാരണം ഒടിഞ്ഞ് തൂങ്ങാതിരിക്കാൻ താങ്ങ് കൊടുക്കുക പതിവുണ്ട്. ക്ലോസ്ഡ് ഏരിയ ആയത് കാരണം പുറത്തുള്ള രോഗകീടങ്ങളെ പ്രതിരോധിക്കുകയും, പ്രതികൂല കാലവസ്ഥകൾക്കനുസൃതമായ മാറ്റങ്ങൾ ഉള്ളിലെ ചെടിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ വരുത്തുവാൻ സാധിക്കുകയും ചെയ്യാവുന്നതാണ്.
Nutrient Film Technique(NFT), Deep Water Culture(DWC) തുടങ്ങിയവ ഹൈഡ്രോപോണിക്സിൽ ചെടികൾ വളർത്താനുള്ള രീതികളിൽ ചിലതാണ്.

ഇത്തരത്തിൽ ഒരു നിയന്ത്രിത പരിസ്ഥിതിയിൽ ചെടികളെ വളർത്തുമ്പോൾ ചെടികൾക്ക് കൃത്യമായ അളവിൽ പോഷകങ്ങൾ ലഭിക്കുന്നതിലൂടെ ഉയർന്ന ഉല്പാദനക്ഷമത ഉറപ്പ് വരുത്തുക മാത്രമല്ല മണ്ണിലൂടെ പടരാൻ ഇടയുള്ള രോഗങ്ങളെ തടയാനും അത് സഹായിക്കുന്നു.

2. Aeroponics
പേര് സൂചിപ്പിക്കുന്ന പോലെ വായു ആണ് ഇവിടെ ജോലി ചെയ്യുന്നത്. വായു ആണ് ചെടികളുടെ വേര് വളരാൻ ഉള്ള മീഡിയം. വളരെ നിയന്ത്രിതമായ പരിസ്ഥിതിയിൽ വേരുകൾ വായുവിൽ നിർത്തിക്കൊണ്ടാണ് ഏറോപോണിക്സിൽ ചെടികളെ വളർത്തുക. ഈ വേരുകളിലേക്ക് പോഷക ലായനി വളരെ കനം കുറഞ്ഞ തുള്ളികളായ്

Aeroponics
Aeroponics

സ്പ്രേ ചെയ്യുന്നു. ഇതിലൂടെ വളങ്ങളുടെ ഉപയോഗം 60%വും വെള്ളത്തിന്റെ ഉപയോഗം 98%വും കീടനാശിനികളുടെ ഉപയോഗം 100%വും കുറയ്ക്കാൻ സാധിക്കുന്നു.

ഇപ്പോളിത് താരതമ്യേന ചിലവു കൂടിയ കൃഷിരീതിയായതിനാൽ വ്യാവസായികമായി

അധികമാരും പിന്തുടർന്ന് പോരുന്നില്ല. എന്നാൽ ബഹിരാകാശ രംഗത്ത് ഏറോപോണിക്സിന്റെ സാധ്യതകൾ മനസ്സിലാക്കി നാസയടക്കമുള്ളവർ ഇതിൽ കൂടുതൽ ഗവേഷണം നടത്തിവരുന്നു.

3.Aquaponics
നിലവിൽ ഏറ്റവും വേഗത്തിൽ ലോകമാകമാനം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന കൃഷിരീതിയാണ് അക്വപോണിക്സ്. സ്ഥല-വിഭവ ദൗർബല്യം നേരിടുന്നിടങ്ങളിൽ അക്വപോണിക്സിനു മറ്റ് കൃഷികൾക്കുമേൽ വിജയം കൈവരിക്കാനാവുന്നത് ആദ്യം സൂചിപ്പിച്ച സയൻസിന്റെ സഹായത്തോടെ, ജീവജാലങ്ങളുടെ പരസ്പരാശ്രയത്വം മുതലെടുത്തുകൊണ്ടാണ് എന്ന് സാമാന്യവൽകരിച്ച് പറയാനാകും. മത്സ്യങ്ങളെ വളർത്തൽ(Aquaculture)+Hydroponics =Aquaponics എന്ന് എളുപ്പത്തിൽ പറയാം.

Aquaponics
Aquaponics

Aquaculture അഥവാ മത്സ്യകൃഷി കാർഷിക പാരമ്പര്യമുള്ള നമുക്ക് അന്യമല്ല. കേരളത്തിൽ ശുദ്ധജല മത്സ്യത്തെയും കടൽ മത്സ്യത്തെയും കൃഷി ചെയ്തു വരുന്നുണ്ട്. ഇതിൽ ശുദ്ധജല മത്സ്യകൃഷി ആണ് അക്വപോണിക്സിന്റെ കാതൽ. 2 മീനിനെ വളർത്തുന്ന സ്ഥലത്ത് 100 മീനുകളെ വരെ വളർത്തുത്താനും അതിൽ നിന്ന് ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കാനും അക്വപോണിക്സിലൂടെ സാധിക്കും. ഇതെങ്ങിനെ സാധിക്കുന്നു എന്നറിയാൻ മീനുകളും ചെടികളും തമ്മിലുള്ള ബന്ധം മനസ്സിലായാൽ എളുപ്പമാവും.

Ph, താപനില, വെള്ളത്തിലെ ഓക്സിജൻ അളവ് തുടങ്ങി ഒരുപാട് ഘടകങ്ങൾ മീനുകളുടെ ജീവനു ഭീഷണി ആവാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്വന്തം വിസർജ്യമായ അമോണിയ മൂലമുണ്ടാകുന്ന അമോണിയം ടോക്സിസിറ്റി(>0.02mg/L). അപ്പോൾ മീനുകൾക്ക് ‘നിന്ന് തിരിയാൻ’ ഇടമില്ലാത്ത കുളങ്ങളിലെ ജലത്തിലടങ്ങിയ അമോണിയയുടെ ബാഹുല്യം ഊഹിക്കാവുന്നതേയുള്ളു. മീനുകൾ പുറംതള്ളുന്ന ഈ അമോണിയയെ, അമോണിയ കൂടുതലുള്ളിടങ്ങളിൽ സാധാരണമായി കാണുന്ന Nitrosomonas ബാക്റ്റീരിയകൾ മീനുകൾക്ക് അമോണിയയോളം അപകടകരമല്ലാത്ത nitrite ആക്കി മാറ്റുന്നു(<0.5mg/L). ഈ നൈട്രൈറ്റിനെ മറ്റൊരു ബാക്റ്റീരിയ ആയ nitrobactorകൾ നൈട്രജന്റെ തന്നെ മറ്റൊരു രൂപമായ nitrate ആക്കി മാറ്റുന്നു. ഇതിനെ മുഴുവനായി nitrification cycle എന്നാണ് വിളിക്കുന്നത്. ഈ ബാക്റ്റീരിയകൾക്കകത്ത് നടക്കുന്നത് തികച്ചും രാസപരമായ പ്രവർത്തനങ്ങളാണ്. നൈട്രേറ്റ് മീനുകൾക്ക് തുലോം ദോഷകരമല്ല(<50mg/L). ഇത് വരെ സംഭവിച്ചത് അക്വക്കൾച്ചറിൽ സാധാരണ നടന്നു വരുന്ന പ്രക്രിയയാണ്.

എന്നാൽ ഇങ്ങനെയുണ്ടായ നൈട്രേറ്റ് ചെടികൾക്ക് നല്ലൊരു വളം ആണ്. വേരുകൾക്ക് ആഗിരണം ചെയ്യാൻ ഉത്തമമായ രൂപമാണ് nitrate. അതിനാൽ ഈ നൈട്രേറ്റ് നിറഞ്ഞ വെള്ളം ചെടികൾ വളരുന്ന മണ്ണിതര മീഡിയത്തിലേക്ക് ഹൈഡ്രോപോണിക്സിലെന്ന പോലെ ഒഴുക്കി വിടുന്നു. ചെടികൾ അവയ്ക്കാവശ്യമായ നൈട്രജൻ അടക്കമുള്ള പോഷകങ്ങൾ വലിച്ചെടുത്തതിന് ശേഷം ബാക്കിയുള്ള, ഇപ്പോൾ ശുദ്ധമായ ജലം തിരിച്ച് മീനുകളുടെ കുളത്തിലേക്ക് തന്നെ വിടുന്നു. ഇതുമൂലം മത്സ്യകുളത്തിലെ വെള്ളം എപ്പോഴും ശുദ്ധമായിരിക്കുകയും ചെടികൾ യഥേഷ്ടം വളരുകയും ചെയ്യുന്നു. ഇതാണ് ചുരുക്കത്തിൽ അക്വപോണിക്സ്. ഇത് വഴി ചെടികൾക്ക് പ്രധാനമായി ലഭിക്കുന്ന വളം നൈട്രജൻ ആയതിനാൽ മറ്റ് പോഷകങ്ങൾ ഇലകളിൽ തളിക്കുകയാണ് ചെയ്യാറ്(foliar feeding). കീടനാശിനികളും അനുവദനീയമല്ലാത്ത വളങ്ങളും ചെടികളിൽ പ്രയോഗിച്ചാൽ ഗ്രോബെഡിലൂടെ അവ വെള്ളത്തിലെത്തി മീനുകൾ ഒന്നടങ്കം ചത്തുപോവാനുള്ള സാധ്യത കൂടുതലായതിനാൽ ഇതും ഒരു നിയന്ത്രിത പരിസ്ഥിതിയിലാണ് ചെയ്തുപോരുന്നത്.

Aquaponics Cycle
Aquaponics Cycle

നൈട്രിഫിക്കേഷൻ സൈക്കിൾ സാധാരണയായി പ്രകൃത്യാ തന്നെ കുളങ്ങളിലും അരുവികളിലുമെല്ലാം ഉണ്ടാവുന്നതാണ്. എന്നാൽ അതിസാന്ദ്രതാ കൃഷിയിൽ സൂക്ഷ്മനിയന്ത്രണം സാധ്യമാവുന്നതിനു കൃത്രിമമായ കുളങ്ങളാണ് ഉപയോഗിക്കാറ്. വളരെ ചെറിയ സ്ഥലത്ത് ഒരുപാട് മീനുകളെ വളർത്താൻ(1000 liters/fish to 10 liters/fish) ഈ ബാക്റ്റീരിയകളെ കൂടുതലായി പ്രത്യേകം ബയോ ഫിൽറ്ററുകൾ വെച്ച് കൾച്ചർ ചെയ്ത് എടുക്കേണ്ടതുണ്ട്. വെള്ളത്തിലെ മറ്റ് ഖരമാലിന്യങ്ങൾ നീക്കം ചെയ്യാൻ പലതരം മെക്കാനിക്കൽ ഫിൽറ്ററുകളും ഉപയോഗിക്കുന്നു. ചെടികൾ ഇല്ലാതെ മത്സ്യങ്ങളെ മാത്രം ഇങ്ങനെ വളർത്തുന്ന Recirculating Aquaculture System(RAS)ൽ ഈ നൈട്രേറ്റ് നിറഞ്ഞ വെള്ളത്തിനെ അൽപ്പാൽപ്പമായി ഒഴിവാക്കി കുളത്തിൽ പുതിയ വെള്ളം നിറയ്ക്കുകയോ de-nitrifiying ബയോ ഫിൽറ്റേർസിലൂടെ പൂർണ്ണമായി ശുദ്ധീകരിക്കുകയോ ചെയ്ത് വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുക.

നേരിയ വ്യതിയാനങ്ങൾ മീനുകളെ പ്രതികൂലമായി ബാധിക്കുന്നത് കാരണം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന കൃഷിരീതിയാണിത്. നേരത്തേ സൂചിപ്പിച്ച പോലെ നൈട്രജൻ നിറഞ്ഞ വളം പ്രധാനമായും എത്തിച്ചേരുന്നതിനാൽ ഇലക്കറികൾ ആണ് ഈ കൃഷിരീതിയിൽ സ്വാഭാവികമായി നല്ല വിളവു തരുന്ന വിളയിനം. എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന സപ്ലിമെന്റുകളുടെ സഹായത്തോടെ ഒട്ടുമിക്ക പച്ചക്കറികളും അക്വപോണിക്സിലൂടെ വളർത്തിയെടുക്കാവുന്നതാണ്. മീനുകൾ വസിക്കുന്ന കുളത്തിലെ വെള്ളം ഫിൽറ്ററുകളിലൂടെ തിരിച്ച് ആ കുളത്തിലേക്ക് തന്നെ എത്തിചേരുന്നതിനാൽ ജല ദൗർലഭ്യത അനുഭവിക്കുന്ന പ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമ്പ്രദായമാണ് അക്വപോണിക്സ്.

നിലവിലെ അക്വപോണിക്സ് ദിനംപ്രതി വളരുന്നുകൊണ്ടിരിക്കുന്നു. അക്വപോണിക്സ് എന്ന വാക്ക് വരുന്നത് 1970’കളിൽ ആണെങ്കിലും പുരാതന മെക്സിക്കോയിലെ chinampaകൾ അന്നത്തെ അക്വപോണിക്സ് ആയിരുന്നു. തായ് ലണ്ടിലും ഇന്തോനേഷ്യയിലും സമാന കൃഷിരീതികൾ ഉണ്ടായിരുന്നു. പാടങ്ങളിൽ വെള്ളമിറങ്ങുമ്പോൾ മീൻ വളർത്തിയ ഒരു പൊക്കാളിപാരമ്പര്യം നമുക്കും കാണുമായിരിക്കും.

മുകളിലെ കൃഷിരീതികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ട് കുറച്ചുകാലം ആയിട്ടേ ഉള്ളുവെങ്കിലും ലോകത്തിന്റെ പല ഭാഗത്തും വിവിധ പരീക്ഷണ ഗവേഷണങ്ങൾ ഈ രംഗങ്ങളിൽ നടന്നുകൊണ്ടിരുന്നു. അതിൽ മാതൃകയാക്കാവുന്ന ഒരു രാജ്യമാണ് നെതർലന്റ്സ്. നെതർലാന്റിനെക്കാൾ 79 മടങ്ങ് വലിയ രാജ്യമാണ് ഇൻഡ്യ. എന്നാൽ ഇത്ര ചെറിയ ഈ രാജ്യം ലോകത്തിലെ കാർഷിക കയറ്റുമതിയുടെ മൂല്യത്തിൽ 2ആം സ്ഥാനത്തു നിൽക്കുന്നു!

1944/45 കാലഘട്ടങ്ങളിൽ നാസികളുടെ അധിനിവേശത്തെ തുടർന്ന് നെതർലന്റ്സിൽ ഒരു ക്ഷാമം ഉണ്ടായി. ഏകദേശം 20,000ൽ അധികമാളുകൾ അതിൽ മരിക്കാനിടയായി. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് അവശ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വന്നു. പിന്നീട് വന്ന വർഷങ്ങളിൽ എണ്ണ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക നില സുരക്ഷിതമായതോടെ നെതർലന്റ്സ് കൃഷിയിൽ നൂതന പരീക്ഷണങ്ങൾ നടത്തിപ്പോന്നു. ഇന്ത്യയിൽ ഹരിതവിപ്ലവം തുടങ്ങിയ കാലത്തിനോടടുത്ത് തന്നെ ആയിരുന്നു അത്. പകുതി വിഭവങ്ങൾ ഉപയോഗിച്ച് കൊണ്ട് ഇരട്ടി ഉല്പാദനം എന്നതായിരുന്നു അന്ന് നെതർലാന്റ്സ്ന്റെ ലക്ഷ്യം.

ഇന്ന് നെതർലാന്റിലെ 80% കൃഷികളും ഗ്രീൻ ഹൗസുകളിൽ ആണ്. 24 മണിക്കൂറും വിവിധ യന്ത്ര സഹായങ്ങളോടെ പ്രവർത്തിക്കുന്ന അവയ്ക്ക് ആവശ്യമായ വൈദ്യുതിയ്ക്കായി അവർ ആശ്രയിക്കുന്നതാകട്ടെ സൗരോർജ്ജത്തിനെയും. കൃഷി പൂർണ്ണമായി യന്ത്രവൽകൃതമായി മാറിക്കഴിഞ്ഞതിനാൽ മനുഷ്യാധ്വാനത്തിനുള്ള ഭീമമായ ചിലവുകളെയും പ്രതിരോധിക്കാനായി. വൈദ്യുതിയുടെ ഉപയോഗത്തിലൂടെ കൃത്രിമമായ കാലാവസ്ഥ ഗ്രീൻഹൗസിനുള്ളിൽ സൃഷ്ടിച്ച് ഏത് വിളവും വർഷത്തിൽ 365 ദിവസവും സീസൺ നോക്കാതെ ഉല്പാദപ്പിക്കാനാകുന്നു. ചിലയിടങ്ങളിൽ LED പോലുള്ള വെളിച്ചം നൽകിക്കൊണ്ട്, സൂര്യന്റെ ആവശ്യം പോലുമില്ലാതെ കൃഷികൾ നടക്കുന്നു.

Netherland Farms
Netherlands Farms

അക്വപോണിക്സിലും മറ്റും ഇന്ന് വളരെ സാധാരണമായി ഉപയോഗിച്ചു വരുന്ന ഡച്ച് ബക്കറ്റ് സിസ്റ്റത്തിന് ആ പേരു വന്നത് അതാദ്യമായി പരീക്ഷിച്ചത് ഹോളണ്ടിലായതിനാലാണ്. ലോകത്തിലെ എല്ലാ കർഷകർക്കും ഉപകാരപ്രദമായ ഇത്തരം അനേകം കണ്ടുപിടുത്തങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായ നെതർലന്റ്സിലെ Wageningen University & Plant Research centre(WUR) ഇന്ന് ലോകത്തെ നൂറിലധികം രാജ്യങ്ങളിൽ കൃഷി മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഡച്ച് കൃഷിരീതികൾ സൗദി അറേബ്യ, കസാക്കിസ്ഥാൻ തുടങ്ങി ലോകമെങ്ങുമുള്ള രാജ്യങ്ങൾ പിന്തുടരുന്നു.

കൃഷി അറിവാണ്, അത് പടരുന്തോറും വികസിച്ചുകൊണ്ടിരിക്കും.
വളരുക, വളർത്തുക.

Categories
Article Cancer Farming Food Hoax Nature

പ്ലാസ്റ്റിക്ക്‌ പഴങ്ങൾ

കുറച്ച്‌ നാളുകളായി പ്ലാസ്റ്റിക്ക്‌ വ്യാജ പഴങ്ങൾ എന്ന പേരിൽ videos ഇറങ്ങുന്നു.

മിക്കതും പ്ലാസ്റ്റിക്ക്‌ എന്തെന്ന് അറിയാതെയും, പ്ലാസ്റ്റികിനെക്കുറിച്ചുള്ള നമ്മുടെ ഭയത്തെ ദുരുപയോഗപ്പെടുത്തി വീടുകളിൽ വൈറൽ ആക്കുവാനും വേണ്ടിയൊക്കെയാണ് ഇതിറക്കുന്നത്‌.

Fruit Anatomy
Fruit Anatomy

ഏതൊരു ഫലം (fruit) എടുത്താലും അതിന്റെ മാംസളമായ ഭാഗത്തിനു ചുറ്റും ഒരു പുറന്തോട് ഉണ്ടാകും. ഈ പുറന്തോടിനെ exocarp എന്നാണ് പറയുക. ഇതുണ്ടാകുന്നത്‌ മിക്കപ്പോഴും കട്ടിയുള്ള cellulose , paraffin wax എന്നിവ കൊണ്ടാണ്. ഫലത്തിന്റെ അകത്തുള്ള ജലാംശം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഫലങ്ങളുടെ മാതൃസസ്യം ഈ രീതിയിൽ ഒരു പുറന്തോട് ‘ഉണ്ടാക്കുവാൻ’ പരിണമിക്കപ്പെട്ടതാണ്.

ഈ paraffin wax ചില ഫലങ്ങളിൽ പ്രകടമായി കാണാം.

ഉദാ: blueberries.

ഇവയിൽ ഈ പുറംചട്ടയെ ബ്ലൂം എന്നാണ് പറയുക.

BlueBerry Bloom
BlueBerry Bloom

ചെടികൾ ഇവ സ്വയം ഉത്പാദിപ്പിക്കുന്നതാണ്. കാട്ടിൽ വളരുന്ന ചെടികളിൽപോലും ഈ സവിശേഷത കാണാൻ സാധിക്കും.ഫലങ്ങളിൽ നിന്ന് വേഗത്തിൽ ജലാംശം നഷ്ടപ്പെടുന്ന സമയം exocarp വേറിട്ട്‌ നിൽക്കും. ഈ വേറിട്ട് നിൽക്കുന്ന കട്ടിയുള്ള പുറന്തോടിനെ(exocarp) തന്നെയാണ് അറിവില്ലാതെ ചിലർ plastic എന്ന് വിളിക്കുന്നത്.

 

 

 

ഈ ചിത്രത്തിൽ കാണുന്നതാണു Blueberry Bloom.

ഇവിടെ കറുത്ത മുന്തിരിയുടെ മേൽ കാണുന്നതും ഈ bloom ആണ്.

Grapes Bloom
Grapes Bloom

 

ഈ മുന്തിരിയുടെ മുകളിൽ കാണുന്ന ബ്ലൂമും മുന്തിരി വള്ളിയിൽ സ്വയം ഉണ്ടാകുന്നതാണ്. അതായത്‌ തികച്ചും പ്രകൃതിദത്തം. പ്രകൃതിയുടെ പേക്കിംഗ്‌.

“നമ്മുടെ നാട്ടിലെ കടകളിൽ വില്പനക്കിരിക്കുന്ന മുന്തിരികളിൽ ഈച്ച വരാത്തത് മരുന്നു അടിച്ചത് കൊണ്ടാണോ?!”

കടകളിൽ എന്ന് മാത്രമല്ല, മുന്തിരികൾ pack ചെയ്യുമ്പോൾ, വളരുമ്പോൾ എല്ലാം അതിനു pesticides അടിക്കാറുണ്ട്. പുഴുക്കൾ, പ്രാണികൾ എന്നീ കീടങ്ങൾ അവയുടെ ഒപ്പം വന്നാൽ ദോഷം അത്‌ കഴിക്കുന്ന ജനങ്ങൾക്ക്‌ തന്നെയാണ്.

ഇനി edible wax…

Apple Wax
Apple Wax

ആപ്പിളിനും സ്വന്തമായി ഇങ്ങനെ ഒരു paraffin wax ചട്ട ഉണ്ടാക്കാൻ കഴിവുണ്ട്‌. എന്നാൽ ഇത്‌ വളരെ നേർത്ത ആവരണമായതിനാൽ അധിക കാലം ഒന്നും നിലനിൽക്കുന്നില്ല. ആപ്പിൾ മുറിച്ചു വെച്ചാൽ അറിയാം എത്ര പെട്ടെന്നാണതിന്റെ നിറം മങ്ങുന്നതെന്ന്. അതു മാത്രമല്ല, ഒന്ന് തട്ടിയാലോ ആപ്പിളിന്റെ അകത്തേക്ക്‌ വായു കടന്നാലോ ആ ഭാഗം പെട്ടെന്ന് കറുക്കുന്നതായും കാണാം. ഈ രീതിയിൽ oxidation സംഭവിക്കുന്നത് തടയാനാണ് വൻകിടയായി apple കൃഷി ചെയ്യുന്നവർ, ആപ്പിൾ process ചെയ്യുന്നതിന്റെ ഭാഗമായി edible wax എന്ന മെഴുക്ക്‌ അതിനു ചുറ്റും പുരട്ടുന്നത്‌. ഇത്‌ lipstick, makeup എന്നിവയിൽ കാണാൻ സാധിക്കുന്ന തികച്ചും സുരക്ഷിതമായ ഒരു മെഴുകാണ്. അതേ സമയം, ചൂടു വെള്ളത്തിൽ ഇട്ടാൽ ഈ wax പുറത്ത്‌ വരുകയും ചെയ്യും. അതായത്, wax കളയണമെങ്കിൽ ചൂട്‌ വെള്ളത്തിൽ ഇട്ട്‌ ആപ്പിൾ പുഴുങ്ങിയ ശേഷം കഴിക്കാം, അല്ലെങ്കിൽ വൃത്തിയായി കഴുകിയ ശേഷം.

കാര്യമായ വ്യത്യാസം ഒന്നും പക്ഷെ ഇക്കാര്യത്തിൽ ഇല്ല എന്നതാണ് വാസ്തവം. ഇത്രയും നാൾ നമ്മൾ മലയാളികൾ, പുട്ടും കടലയും സ്വാദിഷ്ടമായി കൂട്ടുമ്പോൾ കടലക്കറിയിൽ നിന്നും കിട്ടിയിരുന്ന ‘പച്ചമുളകിന്റെ തോൽ’ എന്നൊക്കെ പറഞ്ഞിരുന്ന സംഭവം ഒരു സുപ്രഭാതത്തിൽ plastic എന്ന് വിളിക്കുന്നതിനു പിന്നിൽ ഒരു തരം ഭയം ആണ് കാരണം.

Chill Plastic Hoax
Chill Plastic Hoax

ഉദാഹരണം: പച്ച മുളകിന്റെ exocarp മാറ്റി, അതിനെ പ്ലാസ്റ്റിക്ക്‌ എന്ന് വിളിച്ച്‌ ആളുകളെ ഭയപ്പെടുത്തിയ ഒരുവീഡിയോയിലെ ദ്രിശ്യമാണിത്

Watermelon Plastic Hoax
Watermelon Plastic Hoax

മറ്റോരു ഉദാഹരണം: തണ്ണിമത്തൻ തണുപ്പിച്ചു അതിന്റെ exocarp വേറിടീച്ച്‌, ആ exocarp പെയിന്റ്‌ പാടയായി ഇളകുന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന മറ്റോരു ഒരുവീഡിയോയിലെ ദ്രിശ്യമാണിത്.

 

Categories
Article Food Hoax Medicine Nature

ഉപ്പ്, ജീവന്റെ സത്ത്

ഉപ്പ്‌ ജീവന്റെ അവിഭാജ്യഘടകം ആണു. എന്നാൽ ഉപ്പിനെ കുറിച്ച്‌ ഒരു വ്യാജ മെസ്സേജ്‌ ഈ അടുത്ത്‌ whatsappൽ കണ്ടു.

Salt

താഴെ ആ മെസ്സേജ്‌ കൊടുത്തിട്ടുണ്ട്‌.

<HOAX START>
X————————————————————————————————–X

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?
പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്‌. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാന്‍ ഉപ്പ്‌ അനുവദിക്കില്ല. കൂടാതെ കടുപ്പമേറിയ ചെങ്കല്‍പാറകളെപ്പോലും ഉപ്പ്‌ ദ്രവിപ്പിക്കും. ശരീരത്തെയും തഥൈവ.
ഉപ്പ്‌ ശരീരത്തിന്‌ ആവശ്യമേയില്ല. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറംതള്ളുകയാണ്‌. വിയര്‍പ്പിലൂടെയാണിത്‌ കൂടുതലായി സാധിക്കുന്നത്‌. വിയര്‍പ്പിന്‌ ഉപ്പുരസം അനുഭവപ്പെടുന്നത്‌ ഉപ്പ്‌ രോമകൂപങ്ങള്‍ വഴി വിയര്‍പ്പിലൂടെ പുറംതള്ളപ്പെടുന്നതു കൊണ്ടാണ്‌. വിയര്‍പ്പ്‌ ഉണങ്ങിയാല്‍ ചര്‍മത്തില്‍ ഉപ്പ്‌ തരികള്‍ കാണാം. ശരീരത്തിന്‌ ആവശ്യമുണ്ടായിരുന്നുവെങ്കില്‍ ഉപ്പ്‌ ഇങ്ങനെ പുറംതള്ളപ്പെടുമായിരുന്നോ? ഇതിനു പുറമെ മൂത്രംവഴിയും ഉപ്പ്‌ നീക്കം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ്‌ മൂത്രത്തിന്‌ ഉപ്പുരസം. ഒരാളുടെ ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച്‌ വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഉപ്പുരസത്തിന്‌ ആനുപാതികമായ വ്യതിയാനം അനുഭവപ്പെടുന്നു.
ഉപ്പ്‌ ചെയ്യുന്ന ദോഷമെന്താണ്‌?
വസ്‌ത്രങ്ങളില്‍ എന്താണത്‌ ചെയ്യുന്നതെന്ന്‌ നാം കണ്ടുവല്ലോ. വസ്‌ത്രങ്ങളിലെ നിറങ്ങളെ ഇളകിപ്പോകാന്‍ അത്‌ അനുവദിക്കുന്നില്ല. അതേ സ്വഭാവം ശരീരത്തിലും കാണിക്കും. അതായത്‌ ശരീരത്തില്‍ അള്ളിപ്പിടിച്ചുനില്‌ക്കുന്ന വിഷ മാലിന്യങ്ങളും കറകളും ശരീരത്തില്‍ നിന്ന്‌ നീക്കം ചെയ്യപ്പെടാന്‍ ഉപ്പ്‌ അനുവദിക്കില്ല. ഉപ്പ്‌ ശരീരത്തില്‍ നിലനില്‌ക്കുവോളം മാലിന്യങ്ങളും അവിടെ കെട്ടിക്കിടക്കും. ഉപ്പ്‌ കഴിച്ചുകൊണ്ടിരിക്കെ രോഗം സുഖപ്പെടാന്‍ പ്രയാസമായിരിക്കുമെന്ന്‌ ചുരുക്കം. അതിനാല്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ച ശേഷമേ ഏതു മരുന്നും ചികിത്സയും ഫലപ്പെടുകയും ഉള്ളൂ. ഉപ്പോ ഉപ്പിനേക്കാള്‍ കടുപ്പമുള്ള മരുന്നോ കഴിച്ചാല്‍ രോഗം ഭേദപ്പെടുയല്ല രൂക്ഷമാവുകയാണ്‌ ചെയ്യുക.
പാമ്പ്‌, നീര്‍ക്കോലി, തേള്‍ തുടങ്ങിയ ജന്തുക്കള്‍ കടിച്ചാല്‍ ഉപ്പ്‌ ചേര്‍ക്കാത്ത ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കപ്പെടുന്നതിന്റെ പിന്നിലെ രഹസ്യം ഇതു തന്നെയാണ്‌. വിഷം വേഗത്തില്‍ ഇറങ്ങണമെങ്കില്‍ ഉപ്പ്‌ ശരീരത്തില്‍ ചെല്ലാതിരിക്കണം. ഉപ്പ്‌ ശരീരത്തിലേക്ക്‌ പ്രവേശിച്ചുകൊണ്ടിരുന്നാല്‍ അകത്തുപ്രവേശിച്ച വിഷം പുറംതള്ളപ്പെടാന്‍ പ്രയാസമായിരിക്കും.
ഉപ്പ്‌ ശരീരത്തെ ഇനിയും വല്ലാതെ ദ്രോഹിക്കുന്നുണ്ട്‌. മറ്റൊരു ഉദാഹരണത്തിലൂടെ ഇത്‌ വിശദീകരിക്കാം. പല ചരക്ക്‌ കടകളുടെ വരാന്തയില്‍ ഉപ്പ്‌ സൂക്ഷിച്ചുവെക്കുന്ന ഒരു മരപ്പത്തായം പരിചിതമാണല്ലോ. ഇത്‌ നില്‍ക്കുന്നിടത്ത് സിമന്റ്‌ തറയും കല്ലും ദ്രവിച്ചുപോകുന്നു. ഉപ്പിട്ടു വെക്കുന്ന പാത്രങ്ങളും അതെ. `ഉപ്പിട്ടു വെച്ച ചട്ടിപോലെ’ എന്നൊരു ചൊ ല്ല്‌ മലയാളത്തിലുണ്ടല്ലോ. പാറകള്‍ ദ്രവിച്ച്‌ മണ്ണായിത്തീരാന്‍ വേണ്ടി തെങ്ങിന്‍ തടങ്ങളിലും മറ്റും ഉപ്പ്‌ വിതറാറുണ്ട്‌. ഈ അനുഭവങ്ങളെ ല്ലാം മനുഷ്യന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്‌. ഉപ്പ്‌ തീറ്റി വഴി തന്റെ ശ രീരവും എളുപ്പത്തില്‍ ദ്രവിക്കുന്നു.
ഒഴിച്ചുകൂടാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ വളരെ മിതമായ തോതില്‍ അത്യാവശ്യത്തിന്‌ അല്‌പം ഉപ്പ്‌ കറികളിലോ മറ്റോ ചേര്‍ക്കാമെന്നല്ലാതെ, പച്ചക്ക്‌ തിന്നാവുന്ന ചച്ചക്കറികളിലും പഴങ്ങളില്‍പോലും ഉപ്പ്‌ ചേര്‍ത്ത്‌ കഴിക്കുന്നതും നാരങ്ങാ വെള്ളത്തില്‍ ഉപ്പ്‌ ചേര്‍ത്ത്‌ കഴിക്കുന്നതും ശരിയല്ല. ദാഹിക്കുമ്പോള്‍ ഉപ്പിട്ട വെള്ളം കുടിച്ചാല്‍ അകത്തെത്തിയ ഉപ്പിനെ ശരീരത്തില്‍ നിന്ന്‌ പുറംതള്ളാന്‍ വേണ്ടി ശരീരത്തിലെ ജലാംശം വലിച്ചെടുക്കപ്പെടുന്നു. അതോടെ ദാഹം ഇരട്ടിയായി വര്‍ധിക്കുന്നു. എന്തൊരു മണ്ടത്തരമാണ്‌ മനുഷ്യന്‍ ചെയ്‌തുകൂട്ടുന്നത്‌!
മനുഷ്യനല്ലാതെ ഏതെങ്കിലും ജീവി ദാഹിക്കുമ്പോള്‍ ഉപ്പിട്ട്‌ കുടിക്കുമോ? കപ്പല്‍ അപകടത്തില്‍ പെട്ടാല്‍ കടല്‍വെള്ളം കുടിച്ചു പോകാതിരിക്കാന്‍ യാത്രക്കാരെ ഉപദേശിക്കാറുണ്ടത്രെ. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴേക്കും ശരീരത്തിലെ ജലാം ശം തീര്‍ന്നുപോകാതിരിക്കാന്‍ വേ ണ്ടിയാണിത്‌. കടല്‍വെള്ളംവഴി അ കത്ത്‌കയറിയ ഉപ്പ്‌ നീക്കം ചെയ്യപ്പെടുന്നതിനുവേണ്ടി ശ രീരത്തി ലെ ജലാംശം ഉപയോഗപ്പെടുത്തുമ്പോള്‍ ആളുകള്‍ വേഗത്തില്‍ നിര്‍ ജലീകരണംമൂലം മൃത്യുവരിച്ചേക്കാം. `ഉപ്പു തിന്നവന്‍ വെള്ളം കു ടിക്കും’ എന്ന ചൊല്ല്‌ ഓര്‍ക്കുക.
ചുണ്ടുകള്‍ ഉണങ്ങി വരളുക, ചര്‍മം ചുളിയുക, ദാഹം തോന്നിക്കൊ ണ്ടിരിക്കുക, മുടി കൊഴിയുക, രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം അനുഭവപ്പെടുക (താഴ്‌ന്ന രക്തസ മ്മര്‍ദമുള്ളപ്പോള്‍ അല്‌പം ഉപ്പ്‌ കഴിച്ചാല്‍ രക്തസമ്മര്‍ദം ഉയരും, കാര ണം ഉപ്പിനെ പുറംതള്ളാന്‍ വേണ്ടി ശരീരധമനികള്‍ ശക്തിയില്‍ മര്‍ദം ഉപയോഗിച്ചതാണ്‌. തത്‌ക്കാലം ആശ്വാസമായെങ്കിലും ശരീരം പി ന്നീട്‌ തളര്‍ന്നുപോവും). അസ്വസ്ഥത, ശരീരമാകെ വേദന എന്നിവ ഉപ്പിന്റെ ആധിക്യം മൂലം അനുഭവപ്പെടുന്നു. കഴിക്കുന്ന ഉപ്പ്‌ മൂത്രത്തില്‍ കൂടി നീക്കം ചെയ്യപ്പെടാതെ ബാക്കി വന്നാല്‍ അതിന്റെ അംശങ്ങള്‍ അടിഞ്ഞുകൂടി കിഡ്‌നി യിലും മൂത്രസഞ്ചിയിലും പരലുക ളായി കിടക്കുന്നു. അതാണ്‌ `മൂത്രത്തിലെ കല്ല്‌.’
 ഉപ്പിന്റെ ദോഷം ഇത്രത്തോളമുണ്ടെങ്കില്‍ ഉപ്പിലിട്ടതിന്റെ സ്ഥിതി യും മറിച്ചാവില്ലായെന്ന്‌ നാം അറിയണം. അതിനാല്‍ ഉപ്പിലിട്ട യാതൊന്നും കഴിക്കാതിരിക്കുക. ഉപ്പിലിട്ട വസ്‌തുക്കളെ ദഹിപ്പിക്കാന്‍ ആമാശയത്തിന്‌ പ്രയാസമാണ്‌. അയഡയ്‌സ്‌ഡ്‌ ഉപ്പ്‌ ഉപയോഗിക്കണമെന്നത്‌ കുത്തക വ്യാപാരികളുടെ തട്ടിപ്പാണ്‌. ഭരണാധികാരികളും ആരോഗ്യ വകുപ്പും അതിന്‌ കൂട്ടുനില്‌ക്കുകയാണ്‌.
അയഡിന്‍ ചേര്‍ത്ത ഉപ്പ്‌ തീരെ ഉപയോഗിക്കാന്‍ പാടില്ല. അയഡിന്‍ സസ്യ ആഹാരത്തിലൂടെ കിട്ടേണ്ടതാണ്‌. രാസവസ്‌തുവായി ഉപയോഗിക്കുന്നത്‌ അപകടമാണ്‌. അസംഖ്യം രോഗങ്ങള്‍ അതുവഴി ഉണ്ടാകുമെന്ന്‌ വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നു. സന്താനോല്‌പാദനശേഷി നഷ്‌ടപ്പെടുക എന്നതാണ്‌ ഏറ്റവും ഗൗരവമേറിയ അപകടം.
 അയഡിന്‍ സ്ഥിരമായി ശരീരത്തില്‍ പ്രവേശിച്ചാല്‍ അസം ഖ്യം രോഗമുണ്ടാകുമെന്ന്‌ ആധികാരിക ഗ്രന്ഥങ്ങള്‍ പറയുന്നു. `മാര്‍ട്ടിന്‍ഡേര്‍-ദി കംപ്ലീറ്റ്‌ ഡ്രഗ്‌ റഫറന്‍സ്‌’- പബ്ലിഷ്‌ഡ്‌ ബൈ `ദി റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടന്‍’ എന്ന പുസ്‌തകമാണ്‌ രാസവസ്‌തുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലുള്ള അപകടങ്ങളെ സംബന്ധിച്ച്‌ ആധികാരിക ഗ്രന്ഥം. ഇതിന്റെ 1522, 1523 പേജുകളില്‍ അയഡിന്‍ ഉപയോഗം മൂലമാണ്‌, ഗോയിറ്റര്‍, തൈറോയിഡ്‌, രക്തസമ്മര്‍ദം, മനോരോഗം, സന്താനോല്‌പാദന ശേഷിക്കുറവ്‌ തുട ങ്ങി ഇരുപത്തേഴോളം രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്ന്‌ അക്ക മിട്ട്‌ പറയുന്നുണ്ട്‌. ഇത്രയും മാരകമായ അയഡിന്‍ ആളുകളെ തീറ്റിക്കുന്നവര്‍ മനുഷ്യന്റെ ആരോഗ്യംകൊണ്ട്‌ ബിസിനസ്സ്‌ ചെയ്യുകയാണ്‌…… !

X————————————————————————————————–X
<HOAX END>

ഈ HOAX സന്ദേശത്തിൽ അനവധി തെറ്റിദ്ധാരണകൾ നിരത്തിയിട്ടുണ്ട്‌. നമുക്ക് ഒരോന്നായിട്ട്‌ നോക്കാം.

  1. നിറങ്ങളും കറകളും വസ്ത്രങ്ങളിൽ നിന്ന് ഇളകിപ്പോകാതെ ഉപ്പ്‌ പിടിച്ച്‌ നിർത്തും, അപ്പോൾ ശരീരത്തിനകത്തും ഇത്പോലെ മാലിന്യങ്ങൾ പിടിച്ചു നിർത്തും എന്ന് പറഞ്ഞിരിക്കുന്നു.

സത്യത്തിൽ നേരെ തിരിച്ചാണ് വസ്തുത.

വിഷം ഭക്ഷണ മാർഗ്ഗം ഉള്ളിൽ ചെന്നാൽ, അത്‌ പെട്ടെന്നു കളയണമെങ്കിൽ ഏറ്റവും എളുപ്പമാർഗ്ഗം ഒരു ഗ്ലാസ്സിൽ ഒരു പിടി ഉപ്പിട്ട് കുടിക്കുക എന്നതാണ്.

ഉടൻ തന്നെ വയറ്റിൽ ഉള്ള സകല വിഷവും ഛർദ്ദിക്കാം. ഉപ്പ്‌ ലായനി emetogenic (vomiting അധവാ ഛർദ്ദി ഉണ്ടാക്കുവാനുള്ള കഴിവ്)  ആണ്.

  1. നമ്മുടെ ശരീരത്തിൽ, തലച്ചോറിൽ നിന്ന് വരുന്നതും പോകുന്നതും ആയ എല്ലാ സിഗ്നലുകളും Sodium ions വഴിയാണ്. ഈ സോഡിയം കിട്ടുന്നത്‌ Sodium Chloride എന്ന പദാർത്ഥം വഴിയും. ഈ പദാർത്ഥത്തിന്റെ മറ്റൊരു പേരാണു salt അഥവാ
    Sodium Ion Signalling
    Sodium Ion Signalling

    കറിയുപ്പ്‌.

ശരീരത്തിലെ പേശികൾ പ്രവർത്തിക്കണം എങ്കിൽ ഈ ഉപ്പ്‌ വേണം.

തലച്ചോറിന്റെ പ്രവർത്തനത്തിനു Sodium ions ആവിശ്യമാണ്.

ഹൃദയത്തിനു രക്തം പമ്പ്‌ ചെയ്യാൻ ഈ സോഡിയം കൂടിയെ മതിയാകൂ. ഹൃദയത്തിന്റെ മിടിപ്പ്‌ ഉണ്ടാക്കുന്ന electrical impulse സോഡിയം കാരണമാണ്.

അതുകൊണ്ട്‌ “ഉപ്പ്‌ ശരീരത്തിന് ആവശ്യമേ ഇല്ലാ” എന്ന് എഴുതിയ ആൾ ആരായാലും, അവർക്ക്‌ ബയോളജിയുടെ അടിസ്ഥാനം പോലും അറിയുകയില്ലാ എന്നതാണു സാരം.

  1. കൊച്ചു കുട്ടികൾക്ക്‌ ഉണ്ടാകാവുന്ന വയറിളക്കം വളരെ അപകടകരമാണെന്ന് നമ്മൾ സ്കൂളിൽ പഠിച്ചിട്ടുണ്ട്‌.
ORS Solution
ORS Solution

അതിനുള്ള ഏറ്റവും ആദ്യ പ്രതിവിധി പഠിച്ചത്‌ ORS solution കൊടുക്കാൻ ആണ് .

ORS എന്നാൽ Oral Rehydration Solution എന്നാണ്.

വയറിളകുമ്പോൾ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടും. ആ ജലത്തോടൊപ്പം ശരീരത്തിൽ നിന്ന് മിനെറൽസും നഷ്ടപ്പെട്ടു പോകാം. ഇത്‌ അപകടമാണ്.

ആ minerals തിരിച്ച്‌ കിട്ടാൻ ആണു ORS ലായനി നൽകുന്നത്‌.

ORS ലായനി ഉണ്ടാക്കുന്നത്‌ 6 ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ചാണ്.

ഇത്‌ മുഴുവനും കുടിപ്പിച്ചാൽ ആണു ആ നഷ്ടപെട്ടുപോയ minerals കിട്ടി ആ കൊച്ച്‌ കുട്ടി അപകടനില തരണം ചെയ്യുക.

ഉപ്പ്‌ അത്രത്തോളം അത്യാവശ്യം ആണ്.

  1. മനുഷ്യർ മാത്രമല്ല, കാട്ടിലുള്ള ജീവികൾ അടക്കം എല്ലാ ജീവികളും ഉപ്പിന്റെ സ്രോതസ്സ്‌ തേടിപ്പോകും.

ഉദാ: കാട്ടിലെ ആനകൾ ഉപ്പ്‌ കിട്ടാൻ വേണ്ടി ഉപ്പിന്റെ അംശമുള്ള കല്ലുകൾ നക്കും. കാട്ടുപോത്തുകൾ, മാനുകൾ എന്നിങ്ങനെ എല്ലാ വലിയ ജീവികളും ഈ സ്വഭാവം പ്രകടിപ്പിക്കും.

Peru Parrot Salt Licking
  പെറുവില്‍ ഉപ്പ് നുണയുന്ന Macaw തത്തകള്‍

ഇതിനെ പറയുന്നപേരാണു “salt lick അല്ലെങ്കിൽ mineral lick”.

വലിയ ക്ഷീര വ്യവസായങ്ങളിൽ പശുക്കൾക്ക്‌ നക്കുവാൻ ഉപ്പിന്റെ വലിയ പാറകൾ കൊണ്ട്‌ വെക്കും. ഈ ഉപ്പ്‌ പശുക്കൾക്ക്‌ കിട്ടിയില്ലെങ്കിൽ, അവയ്ക്ക് വിശപ്പ്‌ ഇല്ലാതാകും അങ്ങനെ അവയുടെ ഭാരം കുറയുകയുംചെയ്യും.

  1. നമ്മുടെ രാജ്യത്ത്‌ സ്വാതന്ത്ര്യം കിട്ടിയ കാലത്ത്‌ അയഡീൻ കുറവു മൂലമുണ്ടാകുന്ന ഗോയിറ്റർ എന്ന രോഗം വളരെ കൂടുതൽ ആയിരിന്നു.

ഇത്‌ ജനസംഖ്യയുടെ 40 ശതമാനത്തോളം ആളുകൾക്കുണ്ടായിരിന്നു.

അതിനെ തരണം ചെയ്യാൻ ആയിരുന്നു ഉപ്പ്‌ മാർഗ്ഗം അയഡീൻ നമ്മൾ കഴിക്കാൻ തുടങ്ങിയത്‌.

Iodine Case Study
Ref: https://www.ncbi.nlm.nih.gov/pmc/articles/PMC3818611/figure/F1/

ഇങ്ങനെ ചെയ്യാൻ തുടങ്ങി, 1968 ആയപ്പൊഴേക്കും അയഡീൻ കുറവു കൊണ്ടുള്ള അസുഖങ്ങൾ 5%-15% വരെ ആയി രാജ്യത്ത് കുറഞ്ഞു.

അയഡീൻ ഉള്ള ഉപ്പിന്റെ ഗുണം നമ്മൾ അങ്ങിനെ അനുഭവിച്ചവരാണ്.

ഇനി പറയാൻ പോകുന്നത്‌ അമിത ഉപ്പ്‌ കൊണ്ടുള്ള ദോഷങ്ങൾ ആണ്…

നടുക്കടലിൽ അകപ്പെട്ടുപോകുന്നവർ കടലിലെ ഉപ്പ്‌ വെള്ളം കുടിച്ച്‌‌ salt poisoning എന്ന അവസ്ഥയിൽ പെട്ടുപോകാറുണ്ട്.അമിതമായി soy sauce ഉപയോഗിച്ചാലും ഇത്‌ സംഭവിക്കാം

ഉപ്പ്‌ അമിതമായി കഴിയ്ക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ മാറുന്നു. ജലം/ജലതന്മാത്രകൾ കോശങ്ങളിൽ നിന്ന് പുറത്തേക്ക്‌ പോകുന്നു. ഇത്‌ നമ്മുടെ തലച്ചോറിൽ, ഹൈപോതലാമസിനെ ഉദ്ദീപിപ്പിക്കുകയും നമുക്ക് ദാഹം അനുഭവപ്പെടുകയും ചെയ്യുന്നു. ഉപ്പ്‌ തിന്നവൻ വെള്ളം കുടിക്കും എന്ന് പഴമൊഴി ഓർക്കുന്നുണ്ടല്ലൊ.

ഇതേ കാരണം കൊണ്ടാണ് നമ്മുടെ വിയർപ്പിലും ഉപ്പുള്ളത്‌.

ശരീരത്തിന്റെ താപം കുറക്കുവാൻ ആണല്ലൊ നമ്മൾ വിയർക്കുന്നത്‌. ഇങ്ങനെ വിയർക്കുമ്പോൾ ശുദ്ധമായ ജലം മാത്രമാണ് താപം കുറക്കുവാൻ ഉപയോഗികുന്നെതെങ്കിൽ, ശരീരത്തിൽ നിന്ന് ഇത്രയും ജലം പോകുമ്പോൾ അതിനു  ആനുപാതികമായി ഉപ്പ്‌ പോകുന്നില്ല. ഉപ്പിന്റെ അനുപാതം കൂടുകയും മുൻപ്‌ പറഞ്ഞ high pressure ഉണ്ടാകുകയുംചെയ്യും.

അതിനെ തരണം ചെയ്യാനാണ് നമ്മുടെ ശരീരം ജലത്തിനു ആനുപാതികമായി ഉപ്പും പുറന്തള്ളുന്നത്‌.

ഇങ്ങനെ ഉപ്പും ജലവും കലർന്നിട്ടാണു നാം വിയർപ്പ്‌ എന്ന് പറയുന്ന ലായനി കൊണ്ട്‌  താപം നിയന്ത്രിക്കുന്നത്.

ഇങ്ങനെ നീക്കം ചെയ്യുന്ന calcium oxalate, uric acid എന്നിവ കിഡ്നിയ്ക്കുള്ളിൽ പരസ്പരം

Lime Juice
Lime Juice

കൂട്ടിയോജിക്കാതിരിക്കാൻ ഒരു ദ്രാവകമുണ്ടാകും. ഈ ദ്രാവകത്തേക്കാൾ അധികം മേൽപ്പറഞ്ഞ waste ഉണ്ടാകുമ്പോൾ ആണ് ഇവ പരസ്പരം കൂട്ടിയോജിച്ച്‌ മൂത്രത്തിൽ കല്ലുകൾ ഉണ്ടാകുന്നത്‌.

അല്ലാതെ ഉപ്പ്കല്ലുകൾ അല്ല അവ.

ഉപ്പ്‌ നമ്മുടെ ശരീരത്തിൽ അത്യന്താപേക്ഷിതമാണ്. അത്‌ നമ്മൾ കഴിക്കുന്ന അളവ് കൂടുമ്പോൾ ആണ് കുഴപ്പങ്ങൾ ഉണ്ടാകുന്നത്‌.

ഉപ്പിട്ട സോഡ കുടിച്ചാൽ ശരീരത്തിലെ രക്തത്തിന്റെ നിറം ഒന്നും ഇളകി പോകില്ല.

Categories
Article Evolution History Nature

ജൈവകൃഷിയുടെ തുടക്കം

ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്‌. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത്‌ ഒരു കൗതുകത്തിനല്ല, മറിച്ച്‌ അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്.

നമ്മൾ മനുഷ്യർ ആദിമ കാലത്ത്‌ വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട്‌‌

മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ഒരു ഭക്ഷണ സ്രോതസ്സ് തീരുകയോ, ഇല്ലാതാവുകയോ ചെയ്താൽ മറ്റു മാർഗ്ഗങ്ങൾ വഴി ആ കുറവു നികത്തുവാൻ അവനു സാധിച്ചിരിന്നു. ഈ കഴിവുകൾ ആണു മനുഷ്യനെ Pleistocene എന്ന വൻ ഹിമയുഗം തരണം ചെയ്യാൻ സഹായിച്ചത്‌. ഈ വൻ ഹിമയുഗത്തിന്റെ അവസാനം മഞ്ഞുമലകൾ ഉരുകി ജലരൂപത്തിൽ ഒഴുകാനും തുടങ്ങിയപ്പൊൾ കൂടുതൽ വേട്ടക്കുള്ള അവസരങ്ങളും, ഭക്ഷണസ്രോതസ്സുകളും ആണ് സത്യത്തിൽ മനുഷ്യനു തുറന്നു കിട്ടിയത്‌.

അക്കാലങ്ങളിൽ മനുഷ്യർ ഭക്ഷണം കൂടുതൽ ഉള്ള സ്ഥലങ്ങൾ കണ്ടെത്തുമായിരുന്നു. എന്നിട്ട്‌, അവിടെ താത്കാലികമായി സുരക്ഷിതമായ വാസസ്ഥലം കെട്ടും. മിക്കതും ഗുഹകൾ പോലെയുള്ള അധികം ബാഹ്യശക്തികൾ ഇടപെടാത്ത, കാലാവസ്ഥ ബാധിക്കാത്ത സ്ഥലങ്ങൾ ആയിരിന്നു.

ഇതിന്റെ നേട്ടം ലഭിച്ചത്‌ archaeologistകൾക്ക്‌ ആണ്. ഇവർക്ക്‌ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ലഭിച്ച പാകംചെയ്ത ഭക്ഷണം, ആഹരിച്ച ജീവികളുടെ എല്ലുകൾ, മരിച്ചവരുടെ അടക്കം ചെയ്ത അസ്ഥികൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെ അവരുടെ ജീവിതരീതികളിലേക്ക്‌ വെളിച്ചം നൽകുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്‌.

ഇങ്ങനെ 15000 വർഷത്തോളം പഴക്കമുള്ള, ധാരാളം മൃഗങ്ങളും, ഭക്ഷ്യയോഗ്യമായ ധാന്യങ്ങളും, ഫലങ്ങളും ഒന്നിച്ച്‌ കണ്ടെത്തിയിരുന്ന ആദിമ സംസ്കാരങ്ങളുടെ

Fertile Crescent
Fertile Crescent

ഈറ്റില്ലമായിരുന്നു fertile crescent (ഫെർറ്റൈയിൽ ക്രിസെന്റ്‌) എന്ന ഭൂഭാഗം. ഈജിപ്തിലെ നൈൽ നദീതടം തൊട്ട്‌ ഇസ്രയേൽ വഴി ജോർദ്ദാൻ മുതൽ അങ്ങ്‌

 

ഇറാനിലെ ദക്ഷിണ കടൽതീരം വരെ ആയിരിന്നു ഈ ഫലഭൂയിഷ്ടമായ ഭൂമി വിസ്തൃതമായി കിടന്നിരുന്നത്. അവിടെ അനേകം കാട്ടുവർഗ്ഗങ്ങൾ ആയ ധാന്യങ്ങൾ വളർന്നിരിന്നു. ഇന്നത്തെ ഗോതമ്പിന്റെയും ബാർളിയുടെയും ആദിമരൂപം ഇവിടെയാണ് ഉണ്ടായിരുന്നത്‌.

ഇന്നത്തെ ജോർദ്ദാനിന്റെയും ഇസ്രയേലിന്റെയും ഇടയിൽ വസിച്ചിരുന്ന ഒരു ജനത ഉണ്ടായിരിന്നു. അവരെ ഇന്ന് നറ്റൂഫിയൻസ്‌ എന്നാണു വിളിക്കുന്നത്‌. അവർ ഈ fertile crescentൽ വിളഞ്ഞുനിൽക്കുന്ന ധാന്യങ്ങൾ ശേഖരിച്ചിരിന്നു. അവ മറ്റു ഭക്ഷണത്തോട്‌ കൂടെ നറ്റൂഫിയൻസ്‌ കഴിച്ചിരിന്നു. ഭക്ഷണം സുലഭമായിരുന്നതിനാൽ നറ്റൂഫിയൻസ് ഈ പ്രദേശത്ത്‌ ഉള്ള താമസം സ്ഥിരം ആക്കി. വിളവെടുപ്പ്‌ കാര്യക്ഷമമാക്കുവാൻ ഇവർ

Natufian Sickle
Natufian Sickle

ആദ്യത്തെ അരിവാൾ ഉണ്ടാക്കുവാൻ തുടങ്ങി. എല്ലുകൊണ്ടുള്ള പിടിയും മൂർച്ചയേറിയ കല്ലുകൊണ്ടുള്ള അഗ്രവും ആയിരിന്നു ഈ അരിവാളിനുണ്ടായിരുന്നത്. ഈ പ്രദേശത്ത വളരുന്ന ധാന്യങ്ങൾ വിളവെടുക്കാൻ വലിയ തോതിൽ ഈ അരിവാൾ സഹായിച്ചു. പ്രസ്തുത പ്രദേശത്തു് നിന്ന് കണ്ടെത്തിയ അരിവാളിൽ ഇത്തരം പുല്ലുകളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്‌.

ധാന്യങ്ങളുടെ ഗുണം എന്തെന്നാൽ, അവയിൽ ജലാശം കുറവായത്‌ കൊണ്ട്‌ വളരെ കാലം കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കും എന്നതാണ്. കൊയ്ത്തു കഴിഞ്ഞു കിട്ടിയ ധാന്യങ്ങൾ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത് ഭാവിയിൽ മറ്റു ഭക്ഷ്യസ്രോതസുകൾ കുറയുമ്പോൾ പട്ടിണിയനുഭവിക്കാതെ തന്നെ ജീവിക്കാൻ സഹായിച്ചു. അരിവാളിനു പുറമേ ധാന്യങ്ങൾ പൊടിക്കാൻ വലിയ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഇവർ ഉപയോഗിച്ചു. ഇത്തരം വലിയ കല്ലുകൾ കൊണ്ട്‌

Natufian Crusher
Natufian Crusher

യാത്ര ചെയ്യുക സാധ്യമല്ല. അങ്ങനെ നിശ്ചിതസ്ഥലങ്ങൾ അവർ സ്ഥിരതാമസം ആക്കിതുടങ്ങി. വർഷം മുഴുവനും കഴിക്കാനുള്ള ഭക്ഷണം ഇവർ സൂക്ഷിച്ചു വെച്ച്‌ കൊണ്ട് ഭാവി ഭക്ഷ്യസുരക്ഷിതമാക്കി. ശേഖരിച്ചു വെച്ച ധാന്യങ്ങളെല്ലാം ഇന്നത്തെ പോലൊരു രീതിയിൽ ആയിരുന്നില്ല. അവ പല പല ധാന്യങ്ങളുടെ ഒരു കൂട്ടം ആയിരിന്നു. ഇവ ഒരുമിച്, അരച്ചു പൊടിയാക്കി തീയുടെ മേൽ ചുട്ടെടുത്ത അപ്പങ്ങൾ ആക്കി നട്ടൂഫിയൻസ്‌ കഴിച്ചിരിന്നു. കൂടെ ആ പ്രദേശത്ത് വളർന്നിരുന്ന ഫലങ്ങൾ എല്ലാം ശേഖരിച്ചു അവർ വസിച്ചിരുന്ന പ്രദേശത്ത കൊണ്ട്‌ വന്ന് കഴിച്ചിരിന്നു.

ശേഷം വന്നിരുന്ന ധാന്യങ്ങൾ, ഫലങ്ങളുടെ കായ, വിത്തുകൾ, മൃഗങ്ങളുടെ എല്ലുകൾ, മറ്റു ഭക്ഷണ അവശിഷ്ടത്തോടൊപ്പം അവർ കളഞ്ഞിരിന്നു. ഇവയിൽ മിക്കതും വിത്തുകൾക്കും കായ്കൾക്കും വളരുവാൻ ഉള്ള വളമായി മാറി. ഇങ്ങനെ വളരുന്ന ധാന്യങ്ങൾ നറ്റൂഫിയൻസ്‌ ശ്രദ്ധിച്ചിരിന്നു. എന്നാൽ ഇവർ ഒരിക്കലും മനപ്പൂർവ്വമായി കൃഷി ചെയ്തിരുന്നില്ല. അതിന്റെ ആവശ്യം അവർക്ക്‌ അതുവരെ വന്നിരുന്നില്ലായെന്നുള്ളതു കൊണ്ട് തന്നെ.ആ പ്രദേശത്തെ മനുഷ്യർ ഒരോ കൂട്ടങ്ങൾ ആയിട്ടായിരിന്നു വസിച്ചിരുന്നത്‌. ഒരോ കൂട്ടങ്ങൾ പരസ്പരം കണ്ടുമുട്ടിയപ്പൊൾ ഭക്ഷണവും, ആയുധങ്ങളും, ഉപകരണങ്ങളുമെല്ലാം കൈമാറിയിരിന്നു. പ്രസ്തുത കാലഘട്ടത്തിലേതായി,  ഇപ്പറഞ്ഞ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കണ്ടെത്തിയ ഒരേ രൂപത്തിലുള്ള ആയുധങ്ങളും, ഉപകരണങ്ങളും ആണ് ഈ അനുമാനങ്ങൾക്ക് മുഖ്യതെളിവായിട്ടുള്ളത്.

ഈ സുവർണ്ണ കാലം ഏകദേശം 2500 വർഷം നിലനിന്നു. അതിനുശേഷം ആയിരുന്നു വീണ്ടും ഒരു ഹിമയുഗം വന്നത്‌. ജീവിതം വീണ്ടും ദുർഘടം ആയി. ശക്തമായ തണുപ്പ് വീണ്ടും വന്നതോടെ മണ്ണിൽ ഒന്നും മുളക്കാതെ ആയി. വളർന്നു വന്ന ചെടികൾ നശിക്കുവാനും തുടങ്ങി.

നറ്റൂഫിയൻസ്‌ വീണ്ടും വേട്ടയാടുന്നതിലേക്ക് വഴി മാറി . എന്നാൽ മൃഗങ്ങളും ഭക്ഷണവും കുറഞ്ഞപ്പൊൾ ആ പ്രദേശം വിട്ടുപോകാൻ ഇവർ നിർബന്ധിതരായി. ഈ അവസരത്തിൽ‌ മറ്റൊരു പ്രദേശം വാസയോഗ്യമായി കിട്ടി.

ഹിമയുഗത്തിൽ ഇന്നത്തെ ജോർദ്ദാനിന്റെ അതിർത്തിയിൽ ഉള്ള ഗലീലി (sea of Galilee)

Galilee Map
Galilee Map

എന്ന് തടാകത്തിന്റെ ജലനിരപ്പ്‌ കുറഞ്ഞു വന്നു.തത്ഫലമായി തടാകത്തിന്റെ ചുറ്റുമായി ഭലഭൂയിഷ്ടമായ മണ്ണ് ലഭ്യമാകാൻ അവസരമൊരുങ്ങി. എന്നാൽ ഈ പുതിയ

 

വിളഭൂമി‌ മുൻപ്

‌നറ്റൂഫിയാൻസിനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തം ആയിരിന്നു. ഭൂപ്രകൃതിയും ചെടികളും എല്ലാം തീർത്തും വ്യത്യസ്തം.

ഇനി നടക്കാൻ പോകുന്ന സംഭവം, മനുഷ്യ ചരിത്രത്തിൽ തന്നെ വളരെ വിരളമായ ഒന്നാണ്. മനുഷ്യർ ഇത്രയും നാൾ ചെയ്തതിൽ വെച്ച്‌ ഏറ്റവും വലിയ സാഹസം ആണു അന്നു ആ മനുഷ്യർ എടുത്തത്‌.

മുൻപ്‌ താമസിച്ച സ്ഥ്ലങ്ങളിലെ , കുപ്പയിൽ വീണ വിത്തുകളിൽ നിന്ന് വളർന്നു വന്ന ചെടികൾ നറ്റുഫിയൻസ്‌ ശ്രദ്ധിച്ചു പഠിച്ചതു മൂലം എങ്ങിനെയാണു‌ വിത്തു പാകേണ്ടത്‌‌ എന്ന് അറിയാൻ കഴിഞ്ഞു. മേൽ സൂചിപ്പിച്ച ആ പുതിയ തടാകത്തിന്റെ തീരത്ത്‌ ഭക്ഷണത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന ധാന്യങ്ങളിൽ നിന്നും ഒരു വലിയ പങ്ക്‌ ഈ മനുഷ്യർ ആദ്യമായി മണ്ണിൽ നടുന്നു. തങ്ങൾക്കു ചുറ്റുമുള്ള ഭൂമിയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ മാറ്റുന്നു.

അങ്ങനെ മനുഷ്യർ ആദ്യമായി കൃഷിയിലോട്ട്‌ കടക്കുന്നു.

തടാകത്തിന്റെ കരയിൽ ആ ഭലഭൂയിഷ്ടമായ മണ്ണിൽ കൃഷി അങ്ങനെ വിജയം കൈവരിക്കുന്നു. ഓരോ വിളവെടുപ്പിലും മനുഷ്യർ കൂടുതൽ ധാന്യങ്ങൾ ശേഖരിക്കുന്നു. അതിൽ നിന്നും ഏറ്റവും വലുതും, സ്വാദുള്ളതുമായ ധാന്യങ്ങൾ അടുത്ത കൃഷിക്ക്‌ ഉപയോഗിക്കുന്നു. ഈ പ്രക്രിയ തലമുറകളോളം പിന്തുടർന്ന് പോരുന്നു.

ആയിരം വർഷം മാത്രം നിലനിന്ന ആ ചെറിയ ഹിമയുഗത്തിനു ശേഷം ഭൂമി വീണ്ടും നല്ലകാലത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. പക്ഷെ കൃഷിയുടെ ഗുണങ്ങൾ കൈവരിച്ച ഈ ജനത തിരിച്ച്‌ വേട്ടയാടി നാടുകൾ തോറും കറങ്ങി നടക്കുന്ന ജീവിതരീതിയിലോട്ട്‌ പോകുന്നില്ല. ഒരു സമൃദ്ധമായ വിളവെടുപ്പിൽ നിന്നും കിട്ടുന്ന ധാന്യങ്ങൾ ഒരു കുടുംബത്തെ ഒരു വർഷം മുഴുവനും പോറ്റാനായുള്ള ഭക്ഷണം നൽകി. ഇടക്കു മാത്രം വേട്ടയാടിയാൽ മതിയായിരിന്നു ഈ ജനങ്ങൾക്ക്, ഭക്ഷ്യസുരക്ഷക്ക്‌ പുറമെ വേട്ടയാടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും അങ്ങനെ മോചനം ലഭിച്ചു.

ഭക്ഷണം കൂടിയപ്പൊൾ ജനങ്ങൾക്ക്‌ കൂടുതൽ കുട്ടികളെ നോക്കുവാനും, വലിയ കുടുംബങ്ങൾ നിലനിർത്തുവാനും സാധിച്ചു. മനുഷ്യരുടെ ആയുർദ്ദൈർഘ്യം കൂടിയപ്പോൾ  തലമുറകൾക്ക് ഒന്നിച്ചുള്ള പങ്കാളിതമായ അറിവുകൾ പകർന്നു നൽകുവാൻ സാധിച്ചു. ഇവ മനുഷ്യരുടെ സംസ്കാര വളർച്ചയ്ക്ക്‌ വേദി ഒരുക്കി. ഒരോ തലമുറ കടന്നു പോയപ്പൊൾ ഈ മനുഷ്യർ കൃഷി ചെയ്ത ഗോതമ്പിന്റെയും ബാർളിയുടെയും വലിപ്പം കൂടി വന്നു. ആദ്യമുണ്ടായിരുന്ന കാട്ടുവർഗ്ഗങ്ങളെ അപേക്ഷിച്ച് ഇവയിൽ പ്രകടമായ വ്യത്യാസം കാണാമായിരുന്നു.

ജൈവ കൃഷിയിലൂടെ മനുഷ്യർ ആദ്യമായി സങ്കരയിനം വിത്തുകൾ നിർമ്മിച്ചു, അറിയാതെ ആണെങ്കിലും അതിന്റെ ഫലം ഗുണം ചെയ്തു. അന്ന് ജീവിച്ചു മരിച്ച മനുഷ്യരുടെ അസ്ഥി മണ്ണിൽ നിന്നും ഇന്ന് കിട്ടുമ്പോൾ വേട്ടയാടി ഉണ്ടാകുന്ന പൊട്ടലും ഒടിവിനേക്കാളുമൊക്കെ പാടത്ത്‌ പണിയെടുത്ത്‌ ഉണ്ടായ തേയ്മാനങ്ങൾ ആണു കൂടുതലായും കാണാൻ കഴിയുന്നത്‌.

കൃഷി ഒരു വിജയം ആകുന്നത്‌ ഈ അവസരത്തിൽ മൃഗങ്ങളെ മേയ്ക്കാൻ തുടങ്ങിയപ്പോളാണ്. നായ മനുഷ്യരുടെ കൂടെ കൂടിയിട്ട്‌ അപ്പോഴേക്കും വളരേയധികം കാലം ആയിട്ടുണ്ടായിരിന്നു. എന്നാൽ ഈ കാലത്താണു ആടുകളെ മനുഷ്യർ ആദ്യമായി ഭക്ഷണത്തിനായി മെരുക്കുന്നത്‌. ഇവയ്ക്ക്‌ കൊയ്ത്തു കഴിഞ്ഞു കിട്ടുന്ന ഭക്ഷണം നൽകിയാൽ മതിയായിരുന്നു. ആടുകളുടെ വിസർജ്യം കൃഷിയ്ക്ക് വളരെയധികം ഉപയോഗപ്പെടുകയും ചെയ്തു. ആടുകൾ ഉള്ള കൃഷിയിടങ്ങളുടെ ധാന്യങ്ങൾ ശേഖരിക്കുന്ന അറകളുടെ വലിപ്പം ആടുകൾ ഇല്ലാത്ത കൃഷിയിടങ്ങളുടെ അറകളേക്കാൾ വളരെ ചെറുതായിരിന്നു.

കാലക്രമേണ ഈ ജൈവകൃഷി ലോകത്തെ മിക്ക സംസ്കാരങ്ങളും പഠിച്ചു. അവർ വ്യത്യസ്തങ്ങളായ ചെടികൾ ഇതേ രീതിയിൽ കൃഷി ചെയ്യാൻ തുടങ്ങി.

തലമുറകളോളം ഈ രീതിയിൽ കൃഷി ചെയ്ത ചെടികൾ വന്യമായി വളരുന്ന ചെടികളേക്കാൾ വളരെയധികം വ്യത്യസ്തമായി. ഇന്ന് നമ്മൾ കഴിക്കുന്ന മിക്ക പച്ചക്കറികളുടേയും  യഥാർത്ഥ കാട്ടുരൂപങ്ങൾ കണ്ടാൽ പരസ്പരം തീർത്തും തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ മാറ്റമുണ്ടായതായി കാണാൻ സാധിക്കും.

താഴെ ഉള്ള ഉദാഹരണങ്ങൾ നോക്കൂ…

Wheat Evolution
അന്ന് നറ്റൂഫിയൻസ്‌ കഴിച്ചിരുന്ന ഗോതമ്പിൽ നിന്നും നമ്മൾ ഇന്ന് കഴിക്കുന്ന ഗോതമ്പി ലേക്കെത്താൻ അനേകം വർഷങ്ങൾ എടുത്തു
Banana Evolution
വാഴപ്പഴം പഴയ രൂപവും ഇന്നത്തെ രൂപവും
Carrot Evolution
പ്രകൃതിയിൽ വളരുന്ന carrot ഇടത്ത്‌.
മനുഷ്യർ കൃഷിയിലൂടെ വികസിപ്പിച്ചെടുത്ത carrot വലത്ത്‌.
Corn Evolution
പെറുവിൽ പ്രകൃതിയിൽ ഉണ്ടായിരുന്ന പുരാതന ചോളം മനുഷ്യർ കൃഷിയിലൂടെ ഇന്നത്തെ രൂപമാക്കി.
Vegetable Evolution
Cabbage തൊട്ട്‌ Cauliflower വരെ ഉണ്ടായത്‌ ഈ കാട്ടുചെടിയിൽ നിന്നാണ്. ആ ചെടിയുടെ വിവിധ ഭാഗങ്ങൾ മാത്രം ശ്രദ്ധിച്ച്‌ കൃത്രിമമായി ഉണ്ടാക്കിയ വിവിധ ചെടികൾ ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകം ആയി.

ഇന്ന് നമ്മൾ കൃത്യമായി ഏതൊക്കെ വിളകൾക്ക് ഏതെല്ലാം ഗുണങ്ങൾ എങ്ങിനെയെല്ലാം വേണമെന്ന് നിശ്ചയിക്കുന്നു. അതിനുള്ള ശാസ്ത്രജ്ഞാനം മനുഷ്യൻ നേടിക്കഴിഞ്ഞു.

സർവ്വതിനും തുടക്കം കുറിച്ചത്‌ ജോർദ്ദാനിലെ തടാകത്തിന്റെ കരയിൽ നിന്നും അന്ന് നമ്മുടെ പൂർവ്വികർ ചെയ്യാൻ മുതിർന്ന ആ വലിയ സാഹസമാണ്. കൃഷിയെന്ന ആ വലിയ സാഹസം.

Categories
Article History Religion Technology

കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം

അതിജീവനം കാലഗണനയിലൂടെ

കാലഗണനയുടെ ആവിശ്യകത മനുഷ്യനെ സ്വാധീനിച്ചു തുടങ്ങിയതിന്റെ ചരിത്രത്തിന് മനുഷ്യസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തേടിനടന്നവർ കൊയ്ത്തുകാരായപ്പോൾ വാസം, ജീവിതോപാധികളുടെ ശേഖരണം, കൃഷിയും പ്രകൃതിപ്രതിഭാസങ്ങളുമായുള്ള ബന്ധം ഇവയെല്ലാം കാലനിഷ്ഠമായ ജീവിതരീതിയ്ക്കു പ്രാധാന്യം കൽപ്പിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചു. ഭാഷയുടെ ആവിർഭാവവും എഴുതപ്പെടാനുതകുന്ന തരത്തിലോട്ടുള്ള പുരോഗതിയും കാലഗണന രേഖപ്പെടുത്തി വെയ്ക്കാൻ മനുഷ്യനെ സഹായിചു. കാലത്തിന്റെ അളവുകോലുകൾ സൂര്യന്റെ ഉദയാസ്തമയങ്ങളിലൂടെ രാത്രിയും പകലും ചേരുന്ന ഒരു ദിവസത്തിൽ തുടങ്ങി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിചു കൊണ്ട് മാസവും ഋതുക്കളുടെയും പ്രതിഭാസങ്ങളുടെയും അടിസ്ഥാനത്തിൽ വർഷവും രേഖപ്പെടുത്തി.

Star Sky Calendarചരിത്രാതീത കാലത്തു തന്നെ കാലഗണന മനുഷ്യനെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം മുതൽ ഇന്നേക്ക് ഏകദേശം ആറായിരത്തോളം വർഷം മുൻപ് വരെയുള്ള എഴുതപ്പെടാത്ത കാലമാണ് പൊതുവിൽ ചരിത്രാതീത കാലമായി (Prehistoric) പറയപ്പെടുന്നത്. ശിലായുഗം, വെങ്കലയുഗം, അയോയുഗം എന്നിങ്ങനെയായി തരംതിരിക്കപ്പെട്ടതിൽ ശിലായുഗത്തിന്റെ ( Stone Age) അവസാനത്തോടെയാണ് മനുഷ്യൻ കൃഷിയിലേക്ക് കടക്കുന്നത്. കൃഷിയിലൂടെ സ്ഥിരവാസം ആരംഭിക്കുകയും ഋതുക്കൾക്കൊത്ത് വിളവിറക്കാനും മറ്റുമായി നിശ്ചിത കാലയളവെന്ന കണക്കുകൾ നിരീക്ഷിച്ചു തുടങ്ങുകയും ചെയ്തു. വെങ്കല യുഗ(Bronze Age) ത്തിന്റെ ആരംഭത്തിലാണ് മനുഷ്യൻ എഴുത്ത് ആരംഭിക്കുന്നത്. ഇതോടെ ഋതുക്കളുടെ വരവും പോക്കും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും, സൂര്യനും മറ്റ് നക്ഷത്രങ്ങളുടെ ആപേക്ഷികചലനങ്ങളുമൊക്കെ നിരീക്ഷണങ്ങളുടെ ഭാവനാതലത്തിൽ നിന്നും കൃത്യമായും റെക്കോഡീകരിക്കപ്പെടുന്നതിലേക്ക് വഴി തെളിച്ചു.

കലണ്ടറുകളുടെ ഉത്ഭവത്തിലേക്ക്

നിരീക്ഷണങ്ങൾക്ക് കടപ്പെട്ട അതിജീവനം.

പരിണാമചക്രം വഴി ബൗദ്ധികമായി വികാസം പ്രാപിച്ച ആധുനിക മനുഷ്യന്റെ ആദ്യകാല പൂർവ്വികരുടെ നിരീക്ഷണപാടവമായിരുന്നു അവരുടെ അതിജീവനത്തെ ഏറെ സഹായിച്ചിരുന്നത്. സ്ഥിരമായൊരു വാസം ഉണ്ടാകുന്നതിനു മുൻപ് വരെ കാട്ടിൽ അലഞ്ഞുതിരിഞ്ഞവന് ദിവസം ആഴ്ച വർഷം എന്നീ കണക്കല്ല, മറിച്ച് ഋതുക്കളാണ് ആഹാരം കൊണ്ടുവന്നിരുന്നത്. വേട്ടയ്ക്കൊപ്പം തന്നെ പ്രകൃതിയിൽ നിന്നും കിട്ടിയ കായ്കനികൾ വിശപ്പടക്കുന്നതിനൊപം ജീവനും നിലനിർത്തി. ചൂട്കാലം പഴുത്ത ഫലങ്ങൾ നൽകിയപ്പോൾ അതിശൈത്യങ്ങൾ ഭക്ഷണമേ ഇല്ലാതെയാക്കി.കാലം തിരിഞ്ഞ് വരുന്നതിനൊപ്പം വിശപ്പകറ്റാനുള്ളവയുടെ വരവും ബന്ധപ്പെട്ട് പോരുന്നു എന്നും മനസിലാക്കി. പോയ വഴികളിലെ പക്ഷി മൃഗാദികൾ ചില പ്രത്യേകകാലങ്ങളിൽ മാത്രം വന്നു പോകുന്നതായി കണ്ടു. ഋതുക്കൾക്കൊത്തുള്ള ജീവികളുടെ സഹവാസവും പര്യടനവും കൂടി നമ്മുടെ പൂർവ്വികർ നിരീക്ഷിചു.ഈ നിരീക്ഷണം ഇന്നൊരു വിനോദമായിത്തീർന്നിട്ടുണ്ടെങ്കിൽ ആദിമ മനുഷ്യന് ഇത് തന്റെ ജീവൻ നിലനിർത്താനുള്ള പ്രധാന ഉപാദികളിലൊന്നായിരുന്നു.

കൃഷിയുടെ ആരംഭം.

നദീതടങ്ങളും സ്ഥിരവാസവും കൃഷിക്കനുകൂലമായി തിരഞ്ഞെടുത്തപ്പോൾ Sumarian Starmap Farmingഭക്ഷ്യയോഗ്യമായവയിൽ ഏത് വിള ഏത് കാലത്ത് ഇറക്കണമെന്നും ജലസേചനാവിശ്യങ്ങൾക്കൊപ്പം നദി ഏത് കാലവസ്ഥയിൽ ശുഷ്കിക്കുകയും പുഷ്ടിക്കുകയും ചെയ്യുന്നുവെന്നും നിരീക്ഷിക്കൽ അത്യന്താപേക്ഷിതമായി മാറി. ഉത്പാദനം ലഭിക്കാത്ത കാലവസ്ഥയുടെ വരവിനെ കണക്കാക്കി ഭക്ഷണം ശേഖരിക്കാനും കണക്കുകൂട്ടി.

വൈവിധ്യം വിവിധ സംസ്കാരങ്ങളിലൂടെ…

ശിലായുഗങ്ങൾ ഭൂമിയിലെ നാനാഭാഗത്തും നാനാസമയങ്ങളിലായിരുന്ന പോലെ തന്നെ നാഗരികതയിലേക്കുള്ള വളർച്ചയും, സ്ഥലങ്ങളും സംസ്ക്കരങ്ങൾക്കുമൊപ്പം വിത്യസ്തനിരക്കിലായിരുന്നു.

പുരോഗമിക്കുന്നതിനൊപ്പം തന്നെ കാലം ഗണിക്കുന്നതിനും ഇങ്ങനെ പല സംസ്കാരങ്ങൾ തങ്ങൾക്കനുകൂലമായ സാഹചര്യങ്ങൾക്കനുസരിചുള്ള തനത് സമ്പ്രദായങ്ങൾ അവലംബിച്ചു.

ഭൂമിശാസ്ത്രപരമായ അന്തരമായിരുന്നു  വൈവിധ്യമായ സമ്പ്രദായങ്ങൾ നിലവിൽ വരാൻ മുഖ്യകാരണം. ഉദാഹരണമായി, ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിലുള്ളവരുടെ ദൃശ്യാനുഭവമല്ല ആകാശഗോളങ്ങളെ നിരീക്ഷിക്കുന്ന തിൽ ദക്ഷിണാർദ്ധഗോളത്തിലുണ്ടായിരുന്നവർക്ക്.

Northern Hemisphere ലെ Arctic മേഖലയോട് ചേർന്ന് ജീവിക്കുന്നവർക്ക് ദിനരാത്രങ്ങളുടെ

ദൈർഘ്യത്തിൽ ഭൂമദ്ധ്യരേഖയോടടുത്തുള്ളവരുമായി വ്യക്തമായ വിത്യാസമുണ്ട്. ഉദയാസ്തമയങ്ങൾ നിരീക്ഷിക്കുമ്പോൾ,

ഭൂമിയുടെ 23 1/2° ചരിവ് കൊണ്ട് ശൈത്യകാലത്ത് സൂര്യന്റെ സ്ഥാനം തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ ഉഷ്ണകാലത്ത് സൂര്യന്റെ സ്ഥാനം വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി കാണാം. ഈ സ്ഥാനമാറ്റം വിവിധ സംസ്കാരങ്ങൾ വീക്ഷിച്ചു.സ്ഥിരതാമസം തുടങ്ങിയവർ തങ്ങളുടെ ഗുഹകളിലൊ ആദ്യഗൃഹങ്ങളിലൊ സൂര്യന്റെ ഈ ചക്രവാളത്തിലെ സ്ഥാനമാറ്റം കുത്തിക്കുറിച്ചു

Stonehenge
by simonwakefield [CC BY 2.0 (http://creativecommons.org/licenses/by/2.0)], via Wikimedia Commons
വെച്ചു.

ഇത്തരം കുത്തിക്കുറിക്കലിൽ തുടങ്ങിയ കാര്യം ഭീമാകാരമായ കല്ലുകളടുക്കി‌വെച് സങ്കീർണ്ണമായ ജ്യാമിതികളെ അടിസ്ഥാനമാക്കി കാലം കണക്കു കൂട്ടാൻ പോന്നവണ്ണം സംസ്കാരങ്ങളെ കൂട്ടിക്കൊണ്ടുപോയി.

ഇംഗ്ലണ്ടിലെ Stonehenge പോലുള്ളവ ഇപ്പറഞ്ഞ നിർമ്മിതികൾക്കൊരുദാഹരണമാണ്.

 അറേബ്യയും സഹാറയും പിന്നിടുമ്പോൾ…

യൂറോപിൽ, സൂര്യനെ ആശ്രയിക്കാൻ പറ്റിയിരുന്നെങ്കിൽ മധ്യേഷ്യയിലെ അറേബ്യയിലേക്ക് വരുന്തോറും കാലം ഗണിക്കാൻ ചക്രവാളങ്ങളിൽ മൺൽകാറ്റുകളും മരുഭൂമിയിലെ മൺകൂനകളും തടസ്സമായി. രാത്രിയാകാശം കൈയ്യാളുന്ന ചന്ദ്രനെ ആശ്രയിക്കാൻ ഇത് അറബികളെ നിർബന്ധിതരാക്കി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ( Waxing and Waning) ക്കൊപ്പം മാസം കണക്കുകൂട്ടി ജീവിതവൃത്തികൾ മുന്നോട്ട് നീക്കി. ഇങ്ങനെ നിലവിൽ വന്ന  ചാന്ദ്രകലണ്ടറാണ് മതസാംസ്കാരികപരമായ കാര്യങ്ങൾക്ക് ഇസ്ലാം രാജ്യങ്ങൾ ഇന്നും ആശ്രയിക്കുന്നത്.

ചൂടിന്റെ കാഠിന്യമേറിയ സഹാറാ മരുത്തട്ടിലെ ഈജിപ്തുകാർ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. സൂര്യനും ഒപ്പം സഞ്ചരിക്കുന്ന നക്ഷത്രഗണങ്ങളെയും ചേർത്ത് സൂര്യനിൽ അധിഷ്ടിതമായ സൗരകലണ്ടറുകൾ രൂപപ്പെടുത്തി. പിന്നീട് ഗ്രീക്കൊ-റോമൻ നാഗരികതയിലേക്കും പേർഷ്യവഴി ഇൻഡ്യാ ഉപഭൂഖണ്ഡത്തിലും ഈ കലണ്ടർ രീതി കൈമാറ്റം ചെയ്യപ്പെട്ടു. ഇൻഡ്യയുടെ ഔദ്യോഗിക കലണ്ടറായ ശകവർഷ കലണ്ടറും എ.ഡി. 800 കളിൽ കേരളത്തിൽ നിലവിൽ വന്ന കൊല്ലവർഷരീതിയും സൗരകലണ്ടറുകളുടെ കിഴക്കൻ രൂപഭേദം മാത്രമാണ്.

നിരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ…കലണ്ടറും  സംസ്കാരങ്ങളും….

വാനനിരീക്ഷണം ആദിമസംസ്ക്കാരങ്ങളിൽ മിത്തുകൾക്കും ദൈവീകപരിവേഷങ്ങൾ പൂണ്ട കഥകൾക്കുമുള്ളൊരു ഭാവനാഭൂമികയായിട്ടുണ്ട്. ഭൂമിയെ അപേക്ഷിച്ച് സ്ഥിരമായി നിന്ന നക്ഷത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, തുടർച്ചയായി ആകാശത്തിലൂടെ സഞ്ചരിക്കുന്ന ആകാശരൂപങ്ങളെ ദൈവങ്ങളുടെ റോന്ത് ചുറ്റലായും അവയെ പ്രീണിപിക്കുന്നത് വഴി ഋതുക്കൾ ലഭിക്കുമെന്നും അവർ കരുതിപ്പോന്നു. സ്ഥിരമായ നക്ഷത്രഗണങ്ങളെ (Constellations) അപേക്ഷിച്ചുള്ള സൂര്യന്റെ ചലനം സൂര്യനിൽ അധിഷ്ടിതമായ മാസങ്ങളേയും രേഖപ്പെടുത്താൻ സഹായിച്ചു. അത്തരം നക്ഷത്രഗണങ്ങൾക്ക് ലോകത്തെ ഓരോ സംസ്കാരങ്ങളും ഓരോ രൂപങ്ങൾ ആരോപിചു. ഇത്തരം കരുതലുകളും ആരോപിതരൂപങ്ങളും അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ എളുപ്പത്തിൽ ജനകീയമായുള്ള കാലഗണനാരീതി കൈമാറാനും സൗകര്യമൊരുക്കി.

ഇന്നത്തെ ഇറാഖിന്റെ ഭാഗമായ, സംസ്കാരത്തിന്റെ പൗരാണിക തൊട്ടിലുകളിലൊന്നായ തെക്കൻ മെസൊപ്പൊട്ടോമിയയിലെ സുമേറിയൻ സംസ്കാരമാണ് ചരിത്രത്തിലെ ആദ്യകലണ്ടർ സംവിധാനം ആവിഷ്കരിച്ചുപയോഗിച്ചിട്ടുള്ളത്. ഏകദേശം 29.5 ദിവസം എടുത്തു കൊണ്ടുള്ള ചന്ദ്രന്റെ രൂപമാറ്റത്തിന്റെ ആവർത്തനചക്രമായിരുന്നു സുമേറിയൻ സംസ്കാരത്തിന്റെ കാലഗണനയ്ക്ക് അടിസ്ഥാനമായിരുന്നത്.

മഴയുടെ അനുഗ്രഹം തീണ്ടാത്ത, ആഫ്രിക്കൻ മരുപ്രദേശത്തെ നൈൽ നദിയുടെ ദാനമായി വളർന്നുവന്ന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ കാര്യം പറഞ്ഞുവല്ലൊ.മരുപ്രദേശമായതു കൊണ്ട് തന്നെ രാത്രിയാകാശം ചൂട്ടുവിളക്കുപോൽ അവിടുത്തെ ജനങ്ങളെ വഴിനടത്തിച്ചിരുന്നു. നൈൽ നദിയുടെ വെള്ളപ്പൊക്കം വിളിച്ചറിയിക്കുന്ന നക്ഷത്രമായിരുന്നു സിറിയസ് (Sirius).താരത്തിന്റെ ഉദയയവും നദിയിലെ വെള്ളപ്പൊക്കവും യാദൃശ്ചികമായി ഒത്തുവന്നത് കൊണ്ട് സിറിയസ് നക്ഷത്രത്തെ ദേവതയായും ഈജിപ്ഷ്യർ കണ്ടിരുന്നു. ഈജിപ്ഷ്യൻ സംസ്കാരം ആദ്യകാലങ്ങളിൽ ചന്ദ്രനെ കാലഗണനയ്ക്കായി ആശ്രയിച്ചിട്ടുണ്ടായിരുന്നെങ്കിലും നൈൽ നദിയുടെ ജലനിരപ്പിൽ ഉണ്ടാകുന്ന ഉയർച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും ആവർത്തനം ഏകദേശം വരുന്ന 360 ദിനങ്ങൾ കൂടിയാണെന്ന് മനസിലാക്കിയാണ് കാലം വാർഷികമായി രേഖപ്പെടുത്തി പോന്നത്.

ഏഷ്യയിൽ തന്നെ മറ്റ് പ്രധാന കലണ്ടർ സംവിധാനങ്ങളും സമാന്തരമായി പിന്നീട് വികസിചു വന്നിട്ടുണ്ട്. സംസ്കാരത്തിന്റെ ഈറ്റില്ലമായ ഇറാഖിൽ തന്നെ അസ്സിറിയൻ കലണ്ടറും ബാബിലോണിയൻ കലണ്ടറും ഏകദേശം ഒരേ കാലയളവിൽ രൂപപ്പെട്ടു വന്നതാണ്. പേർഷ്യൻ സാമ്രാജ്യം വികസിച്ചതിനൊപ്പം സൊരോസ്ട്രിയാൻ മതത്തിന്റെ ആചാരനുഷ്ടാനങ്ങളുടെ ഭാഗമായും തനതായ കലണ്ടർ നിലവിൽ വന്നു. സെമെറ്റിക് മതങ്ങളുടെ ആവിർഭാവം ഹീബ്രു കലണ്ടറിനും ശേഷം പൂർണ്ണമായും ചന്ദ്രനെ ആസ്പദമാക്കിയ ഇസ്ലാമിക് കലണ്ടറിനും വഴിവെച്ചു.അതുകൊണ്ട് തന്നെ തുടർന്ന് വന്ന ജൂലിയൻ- ഗ്രിഗേറിയസ് കലണ്ടറുകളിലുൾക്കൊണ്ട പരിഷ്കാരങ്ങൾക്കൊത്ത് പോകാൻ തക്ക മാറ്റം ഇസ്ലാമിക് കലണ്ടറിലുണ്ടായില്ല. ഋതുക്കളും ഇസ്ലാമിക് കലണ്ടറുമായി യാതൊരു കാലബന്ധവും ചേർത്തുവെക്കാനും ഉണ്ടായിരുന്നില്ല.

9 നൂറ്റാണ്ടുകളോളം, ഇന്നത്തെ ഇറാനും ചുറ്റുമുള്ള പ്രദേശത്തും നിലനിന്ന, ഉമർ ഖയ്യാം എന്ന 11 ആം നൂറ്റാണ്ടിലെ ബഹുമുഖപ്രതിഭയുടെ കീഴിൽ ആവിഷ്കരിച്ച ജലാലി കലണ്ടർ പൂർണ്ണമായും സൗരകലണ്ടർ ആയിരുന്നു. അധിദിനങ്ങൾ ഉൾപ്പെടുത്തിയുള്ള പരിഷ്കാരങ്ങൾ വഴി തികച്ചും കൃത്യമായ കലണ്ടറായിരുന്നു ഇത്.Desert Night sky

ചരിത്ര സ്മാരകങ്ങളും ജ്യോതിശാസ്ത്രബന്ധവും.

വാനനിരീക്ഷണവും സമയം രേഖപ്പെടുത്തലും പുരാതന സംസ്കാരങ്ങൾക്ക് എത്രത്തോളം അവിശ്യഘടകമായിരുന്നു എന്നതിനുള്ള ചില തെളിവുകൾ ചരിത്ര സ്മാരകങ്ങൾ വഴി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.

ഈ നിരീക്ഷണങ്ങളും ഇന്നത്തെ കാലവുമായിട്ടുള്ള പ്രധാനവിത്യാസം അന്ന് വൈദ്യുതീകരിച്ച പ്രകാശസ്രോതസ്സുകളൊന്നും ഇല്ലാ എന്നുള്ളതായിരുന്നു.

പ്രകാശമലിനീകരണം എന്ന അവസ്ഥയില്ല എന്ന് ചുരുക്കം.

അതുകൊണ്ട് തന്നെ രാത്രിയിലെ ആകാശനിരീക്ഷണങ്ങൾ തീർത്തും വ്യക്ത്വവും സ്വച്ഛവും ആയിരുന്നു. ആത്മീയമോ മതപരമോ ആയ കാരണങ്ങൾ കൊണ്ടും ആകാശരൂപങ്ങളെ ദർശിക്കാനായുള്ള ഒബ്സെർവേറ്ററികളുടെ ആദിമരൂപങ്ങൾക്ക് സമാനമായ നിർമ്മിതികൾ ചരിത്രത്തിൽ നിന്ന് കണ്ടെത്താനാകും.അവയിൽ പ്രധാനപ്പെട്ട ചിലത്:

Newgrange Ireland
Newgrange Ireland

അയർലണ്ടിലെ Newgrange ൽ B.C.3000 ത്തിനോടടുത്ത് പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന ഒരു ശവകുടീരത്തിന്റെ ഇടനാഴിയിലേക്ക് (passage tomb) ദക്ഷിണയനാന്തം(Winter Solstice) കണക്കാക്കി , അന്നേനാളുകളിൽ സുര്യപ്രകാശം  വന്ന് പതിക്കുന്നതായി കാണാം. ഇടനാഴിയുടെ പ്രധാനകവാടം വഴിയല്ല മറിച് പ്രധാന കവാടത്തിന്റെ തൊട്ടുമുകളിലെ ചതുരാകൃതിയിലുള്ള Opening വഴിയാണ് പ്രകാശം അകത്തുവരുന്നത്. ഈ കൃത്യതയ്ക്ക് ജ്യോതിശാസ്ത്രജ്ഞാനം അന്ന് അടിസ്ഥാനപരമായി ഉണ്ടായിരുന്നതായി തന്നെ അനുമാനിക്കാം.

Senenmut’s Tomb
Senenmut’s Tomb

ഈജിപ്തിലെ ഗിസ പീഠഭൂമിയിലെ പിരമിഡുകൾക്കും അവയുടെ ദിശയ്ക്കും വാനശാസ്ത്രവുമായുള്ള ബന്ധം ആരോപിക്കപ്പെട്ടിട്ടുണ്ട്.  അതുപോലെ തന്നെ ബി‌.സി. 15 ആം നൂറ്റാണ്ടിലെ നിർമ്മിതിയായ Deir el-Bahri യിലെ Senenmut’s Tomb ന്റെ  മുകൾതലത്ത് നക്ഷത്രഗണങ്ങളെ വൃത്താകൃതിയിൽ വരച് വെചതായി കാണാം. 24 ഭാഗങ്ങളാക്കിയ വൃത്തം 24 മണിക്കൂറിനെയാണ് സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെ സ്റ്റോൺ ഹെഞ്ച് ഉദാഹരണം പറഞ്ഞത് ഓർക്കുന്നുണ്ടല്ലൊ.ഏകദേശം 5000 ത്തോളം വർഷം പഴക്കമുള്ളതാണ് ഈ ഭീമമായ ശിലാനിർമ്മിതി.ഇതിന്റെ നിർമ്മാണോദ്ദേശ്യങ്ങൾ പൂർണ്ണമായും വ്യക്തമല്ലെങ്കിലും ജ്യോതിശാത്രത്തിലെ സൂര്യന്റെ അയനാന്തങ്ങ( Solstices)ളുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Kukulkan Pyramid
Kukulkan Pyramid

മെക്സിക്കോയിലെ മായൻ സംസ്കാരത്തിന്റെ ഭാഗമായ Chichen Itza യിലെ  El Castillo അഥവാ Kukulkan’ Pyramid ന് 4 വശത്തു നിന്നും 91 പടികളും ഒരു പടി platform ഉം ചേർത്ത് ആകെ 365 പടികളാണുള്ളത്.ഇത് ഒരു കലണ്ടർ വർഷമാണ് സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.ഇതിനു പുറമെ, Vernal Equinox ഉം Autumnal Equinox  ഉം യഥാക്രമം വരുന്ന മാർച് , സെപ്റ്റെമ്പർ മാസങ്ങളിൽ പ്രത്യേകതരം രൂപത്തിലായി പടികളിലേക്ക് നിഴൽ വീഴുന്നതും ഈ നിർമ്മിതിക്കു പിന്നിലെ ജ്യോതിശാസ്ത്രബന്ധം ദൃഢപ്പെടുത്തുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജസ്ഥാനിലെ രാജാ ജയ്സിങ് രണ്ടാമന്റെ നേതൃത്ത്വത്തിൽ നിർമ്മിച്ച ജന്തർ മന്തർ മന്തിരം ഭീമാകാരമായൊരു സൗരഘടികാരമാണ്.

പരിമിതികളിൽ നിന്നും പരിഷ്കാരങ്ങളിലേക്ക്..

ചാന്ദ്രമാസങ്ങളും സൗരവർഷവുമായുള്ള Lunisolar കലണ്ടറുകൾ അന്നത്തെക്കാലത്തെ ജീവിതരീതിയ്ക്ക് ഗുണകരമായെങ്കിലും ചില പരിമിതികളും അവയ്ക്കുണ്ടായിരുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് ഋതുക്കളുമായി ബന്ധമില്ലായെന്നുള്ളതായിരുന്നു പ്രധാന കാരണം. ഇത് പരിഹരിക്കാനായി അധിദിനങ്ങൾ/മാസങ്ങൾ ചേർക്കുന്ന Intercalation സംവിധാനങ്ങളും അന്ന് അവലംബിച്ചിരുന്നു. സീസണുകൾ ഒത്തുപോകുന്നുണ്ടായിരുന്നെങ്കിലും ദിനത്തോടനുബന്ധിച്ച കൃത്യത കൈവരിക്കാൻ ഈ സംവിധാനം കൊണ്ടും സാധിച്ചിരുന്നില്ല. Lunisolar രീതിയ്ക്ക് വിരാമം കുറിച്ചു കൊണ്ടാണ് റോമിൽ ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ കൊണ്ടുവരുന്നത്. ജൂലിയൻ കലണ്ടറിന്റെ പരിമിതികൾ നികത്തിക്കൊണ്ട് ഗ്രിഗേറിയൻ കലണ്ടറും ശേഷം നിലവിൽ വന്നു.

ജൂലിയൻ – ഗ്രിഗേറിയൻ കലണ്ടറുകൾ

കലണ്ടറുകളുടെ പിറവി ചരിത്രത്തിലെ വലിയ ഏടുകളായ സുമേറിയനും ഈജിപ്ഷ്യനുമൊക്കെ പിന്നിട്ട് വന്നു നിൽക്കുന്ന പ്രധാനപ്പെട്ട മൈൽക്കുറ്റികളാണ്

റോമൻ/ജൂലിയൻ കലണ്ടറും ഗ്രിഗേറിയൻ കലണ്ടറും.ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ നിരീക്ഷണത്തിൽ അധിഷ്ഠിതമായ ‘ലൂണാർ കലണ്ടറുകളും ചാന്ദ്രമാസവും സൗരവർഷവും ചേർന്ന സെമിലൂണാർ കലണ്ടറും സൗരമാസവും സൗരവർഷവും ചേർന്ന് പൂർണ്ണമായി സൂര്യന്റെ ചലനത്തെ ആസ്പദമാക്കിയ സൗരകലണ്ടറും നമ്മുടെ പൂർവ്വികർ വിവിധ സംസ്കാരങ്ങളിലായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടുവല്ലൊ. ആദിമ സംസ്കാരങ്ങളിൽ നിന്നുൾക്കൊണ്ട പാഠങ്ങളിലെ മൗലികമായ 10 മാസങ്ങളിൽ നിന്നു തുടങ്ങുകയും ശേഷം വന്ന ക്രമാനുഗതമായ  കൂട്ടിച്ചേർക്കലുകളുടേയും തിരുത്തലുകളുടേയും ഫലമായുണ്ടായതുമാണ് ഇന്ന് കാണുന്ന തരത്തിലുള്ള കലണ്ടർ.അവയിൽ തന്നെ ലോകവ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗേറിയൻ കലണ്ടറും ഒരു പ്രദേശത്തു മാത്രമായി ഉപയോഗിക്കപ്പെടുന്ന കൊല്ലവർഷം/മലയാള കലണ്ടർ പോലെയുള്ള കലണ്ടറുകളും ഉണ്ട്.

ഇന്ന് പൊതുവിൽ കണ്ടുവരുന്ന ഗ്രിഗേറിയൻ കലണ്ടറിന്റെ ആദിമരൂപമാണ് ജൂലിയസ് സീസറിന്റെ കാലത്ത് നിലവിൽ വന്ന ജൂലിയൻ കലണ്ടർ.അന്നുവരെ നിലവിലുണ്ടായിരുന്ന റോമൻ കലണ്ടർ സംവിധാനം പരിഷ്കരിച്ചു കൊണ്ടാണ് ജൂലിയൻ കലണ്ടർ 46 ബിസിയിൽ നിലവിൽ വന്നത്.

ജനുവരി 1 പുതുവർഷദിനമായി ജൂലിയസ് സീസറിന്റെ  റോമൻ റിപബ്ലിക്കൻ ഭരണകൂടം രേഖപ്പെടുത്തി.ജൂലിയൻ കലണ്ടറായിരുന്നു യൂറോപ്പിലെ രാജ്യങളിൽ ഭൂരിഭാഗവും പിന്തുടർന്നിരുന്നത്.അന്നത്തെ  ജ്യോതിശാസ്ത്ര ജ്ഞാനം വെച് കണക്കു കൂട്ടിയത് ഒരു വർഷം എന്നത് 365 കാൽ (365.25) ദിവസങ്ങൾ എന്നായിരുന്നു. വർഷത്തിൽ 365 ദിനങ്ങളും ശേഷം മുൻപ് പറഞ്ഞ കാൽ ദിവസത്തെ(6 മണിക്കൂർ) തുടർച്ചയായുള്ള നാലാം വർഷത്തിൽ ഒരൊറ്റ ദിനമായി ചേർത്ത് അധിവർഷമെന്ന(leap year) രീതിയിൽ പരിഷ്കരിച്ചുമായിരുന്നു ജൂലിയൻ കലണ്ടർ ചിട്ടപ്പെടുത്തിയിരുന്നത്.ഇന്നേക്ക് 2100 ഓളം വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു പരിഷ്കരിച്ച, സൗരകലണ്ടർ രൂപമായതിനാലാവാം ജൂലിയൻ കലണ്ടർ താരതമ്യേന മികച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.

എങ്കിലും ഈ കണക്കിനൊരു പ്രശ്നമുണ്ടായിരുന്നു.

ഒരു വർഷം എന്നത് 365.25 ദിനങ്ങളല്ല മറിച് കാൽ ദിവസത്തിനു 11.3 മിനിറ്റു കുറവുണ്ടെന്ന് ശേഷം മനസിലാക്കി.അതായത് 365 ദിവസവും 5 മണിക്കൂറും 49 മിനിറ്റും 12 സെകന്റ്സും (ഏകദേശം 365.2425 ദിനങ്ങൾ) ആണ് ഒരു വർഷം.ജൂലിയൻ കലണ്ടറിലെ ഈ വിത്യാസം അനുഭവപ്പെട്ടത് കൃസ്തീയ ആചാരങ്ങളുടെ ഋതുക്കളുമായി യോജിച്ചു കിടക്കുന്ന ആഘോഷങ്ങളിലായിരുന്നു.സീസണും കലണ്ടർ ദിനങ്ങളും കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് ഒത്തുപോകാതെയായി. ഈ ചെറിയ തിരുത്തിന്റെ അഭാവം നൂറ്റാണ്ടുകളുടെ ദൈർഘ്യത്തിൽ വലിയ പിഴവുകളുണ്ടാക്കുകയും ക്രൈസ്തവാചാരങ്ങളിലെ പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായ ഈസ്റ്റർ ദിനവും മാറി വരുന്നതായി മനസ്സിലാക്കി.

A.D 1582; ഗ്രിഗേറിയൻ കലണ്ടർ

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ള കലണ്ടറായ ഗ്രിഗേറിയൻ കലണ്ടർ സമാരംഭിച്ച വർഷമാണ് എ ഡി 1582.

ജൂലിയൻ കലണ്ടർ പ്രകാരം, ഒരു വർഷത്തിലെ 11.3 മിനിറ്റ് കുറവ് കണക്കിലെടുക്കാത്തത് മൂലം ഏകദേശം 128 വർഷം കൂടുമ്പൊൾ ‘ഒരു ദിവസം’  എന്ന രീതിയിൽ ജൂലിയൻ കലണ്ടറും ഗ്രിഗേറിയനും തമ്മിൽ വിത്യാസമുണ്ടായിരിക്കും. ബി.സി 46 ൽ നിന്നും എ.ഡി. 1582 വരെയുള്ള കാലയളവിൽ ഈ വിത്യാസം 10 ദിവസം വരെയായി ഉയർന്നു. അന്നത്തെ കാത്തലിക് അതോറിറ്റിയുടെ പോപ് ആയിരുന്ന

Christopher Clavius
Christopher Clavius

പോപ് ഗ്രിഗറി 13 ആമന്റെ നേതൃത്വത്തിൽ കലണ്ടർ സംവിധാനത്തിലെ ഈ പിഴവിനെ പരിഷ്കരിക്കാൻ ശ്രമമുണ്ടായി. തത്ഫലമായി Christopher Clavius എന്ന അസ്ട്രോണമറെ നിയമിക്കുകയും ഇദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും തിരുത്തലുകളും ചേർന്ന് നൂറ്റാണ്ടുകളോളം പഴക്കം ചെന്ന കലണ്ടർ സംവിധാനം തെറ്റുകുറ്റങ്ങൾ ആവതും ഒഴിവാക്കി പരിഷ്കരിച് പ്രസിദ്ധീകരിക്കപ്പെടുത്തുകയും ചെയ്തു.

1582ൽ ഒക്റ്റോബർ മാസം 4 ആം തിയതിയ്ക്കു ശേഷം ഒക്റ്റോബർ 15 ആക്കി തിരുത്തി അധികമായി വന്ന 10 ദിവസത്തെ ഒഴിവാക്കി. ഭാവിയിൽ ജൂലിയൻ കലണ്ടർ പിന്തുടരുന്തോറും വീണ്ടും പിഴവ് സംഭവിക്കാതിരിക്കുവാൻ മറ്റൊരു മാർഗ്ഗവും കൂടി അവലംബിച്ചു.ജൂലിയൻ കലണ്ടറിലെ രീതി പോലെ തന്നെ ഓരോ 4 ആം വർഷവും 366 ദിവസങ്ങളുള്ള അധിവർഷമാക്കുകയും എന്നാൽ, ഓരോ 400 വർഷങ്ങൾക്കിടയിൽ 3 ദിവസം ഒഴിവാക്കുകയും ചെയ്യുകയായിരുന്നു പിഴവ് തിരുത്തുന്നതിനുള്ള പോംവഴിയായി നിർദ്ദേശിക്കപ്പെട്ടത്.ഇതിൽ 400 വർഷങ്ങൾക്കിടയിൽ 3 ദിവസം ഒഴിവാക്കാനായി, ഓരോ നൂറ്റാണ്ടിലും 365 ദിനങ്ങൾ മാത്രമാക്കുകയും 400 കൊണ്ടു ഹരിക്കാൻ(divisible) പറ്റുന്ന നൂറ്റാണ്ടിൽ മാത്രം 366 ദിനങ്ങൾ ചേർക്കുകയും ചെയ്യുകയായിരുന്നു.

ജൂലിയൻ കലണ്ടർ ഇന്ന് ഗ്രിഗേറിയൻ കലണ്ടറിൽ നിന്നും 13 ദിവസങ്ങൾ പിന്നിലാണ്.

ജൂലിയനിൽ 128 വർഷം കൂടുമ്പോൾ ഒരു ദിവസം കൂടുന്നുണ്ടെങ്കിൽ, ഗ്രിഗേറിയനിൽ 3,030 വർഷത്തിൽ ഒരു ദിവസം എന്ന നിരക്കിലാണ് വിത്യാസമുണ്ടാകുന്നത്.അത്രത്തോളം താരതമ്യേന എറർ കറക്ഷൻ ഉണ്ടെന്നർത്ഥം.

ഗ്രിഗേറിയൻ പോപ് ഈ പരിഷ്കരണത്തിനു 1582 ൽ നേതൃത്വം നിന്നെങ്കിലും ലോകം മുഴുവൻ ഈ കലണ്ടർ ഇന്നുള്ളതു പോലെ എത്തിയതിൽ ശേഷം വ്യാപിക്കപ്പെട്ട സാമ്രാജ്യത്ത ശക്തികളുടെ പങ്ക് വളരെ വലുതായിരുന്നു.ഗ്രിഗേറിയൻ കലണ്ടർ റോമൻ കാത്തലിക് ഹെഡായ പോപിന്റെ അതോറിറ്റിയെ അംഗീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ മാത്രമെ ആദ്യം കണക്കിലെടുത്തിരുന്നുള്ളു.യൂറോപ്പിലെ തന്നെ കിഴക്കൻ രാജ്യങ്ങളിൽ ചിലത് 20 ആം നൂറ്റാണ്ടിലാണ് ഗ്രിഗേറിയൻ സിസ്റ്റം ഏർപ്പെടുത്തിയത് തന്നെ.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാര്യത്തിൽ, റോമൻ കാതലിക്കിൽ നിന്നും 16ആം നൂറ്റാണ്ടിൽ വ്യതിചലിച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് മാറിയ രാജ്യങളിലൊന്നായതിനാൽ തന്നെ ഗ്രിഗേറിയൻ സിസ്റ്റം ബ്രിട്ടൺ ഈ കാലത്ത് പിന്തുടർന്നിരുന്നില്ല.കൂടാതെ 12 ആം നൂറ്റാണ്ടിനു ശേഷമുള്ള ഇടക്കാലങ്ങളിൽ പുതുവർഷ ദിനമായി മാർച് 25 ആയിരുന്നു ഇംഗ്ലണ്ടിൽ ആചരിച്ചു വന്നത്.

ഡിസംബർ 25 നു യേശുവിന്റെ ജനനവും  9 മാസം പിന്നോട്ട് പോയി മാർച് 25  യേശുവിനെ മാതാവ് ഗർഭം ധരിക്കുന്നതും കണക്കിലെടുത്തായിരുന്നു ഈ മാറ്റം.

1752 ആയതോടു കൂടി ജൂലിയൻ കലണ്ടറും ഗ്രിഗേറിയനുമായുള്ള വിത്യാസം ഒരു ദിനവും കൂടി അധികരിച്ചു 11 ദിവസമായി.ഭാവിയിലും ഈ വിത്യാസം അധികരിക്കപ്പെടാതിരിക്കാനായി 1752 ആം വർഷത്തെ സെപ്റ്റംബറിലെ 2 ആം തീയതിയ്ക്കു ശേഷം സെപ്റ്റംബർ 14 ആക്കി ബ്രിട്ടീഷ് ഭരണകൂടം തിരുത്തി. അങ്ങനെ 18 ആം നൂറ്റാണ്ടോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്ത ശക്തിയായി മാറിയ ബ്രിട്ടീഷ് സാമ്രാജ്യം 1752 മുതൽ ഗ്രിഗേറിയൻ കലണ്ടർ ഔദ്യോഗികമായി സ്വീകരിചു.

അമേരിക്കൻ നാടുകളിലെ ഫ്രാൻസിന്റെയും സ്പെയിനിന്റെയും കീഴിലുള്ള പ്രദേശങ്ങൾ 1582 ൽ തന്നെ ഗ്രിഗേറിയൻ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ ( U.S.A) ആവിർഭാവത്തിനുശേഷം, 1867 ൽ റഷ്യയുടെ പക്കൽ നിന്നും വാങ്ങുന്നതോടെയാണ് അലാസ്കയിൽ ഈ സംവിധാനം കൊണ്ടുവരുന്നത്.

കിഴക്കൻ യൂറോപ്പും ഇന്നത്തെ തുർക്കിയുൾപ്പെടുന്ന ദേശം കൈയ്യാളിയ ഓട്ടോമാൻ സാമ്രാജ്യവും 1920 കളോടെ ഗ്രിഗേറിയൻ കലണ്ടർ ഔദ്യോഗികരിച്ചു.

1918 ലെ ഒക്റ്റോബർ വിപ്ലവത്തിന്റെ സമാപ്തിയോടെ റഷ്യയും കലണ്ടർ നവീകരിച്ചു.

ജൂലിയൻ കലണ്ടറുമായി ബന്ധമില്ലാതിരുന്ന ചൈന, കൊറിയ, ജപ്പാൻ എന്നീ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ നേരിട്ട് ഗ്രിഗേറിയൻ സിസ്റ്റം പിന്തുടരാനൊരുങ്ങുകയായിരുന്നു.

ഇസ്ലാമിക് കലണ്ടർ മതകാര്യങ്ങൾക്കു മാത്രം മാറ്റിവെച്ചു കൊണ്ട് സൗദി അറേബ്യയും 2016 ഓടെ ഗ്രിഗേറിയൻ കലണ്ടർ സിവിൽ കലണ്ടറായി എഴുതിച്ചേർത്തു.

ഇന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകളുടെ കുതിച്ചുചാട്ടത്തിനിടയിൽ നിൽക്കുമ്പോഴും കൈയിലെ സ്മാർട്ട്ഫോണിൽ അല്ലെങ്കിൽ ഓഫീസ് ടേബിളിൽ, വീട്ടുചുമരിൽ ഒക്കെയായി സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ന് കാണുന്ന കലണ്ടറിന് നമ്മുടെ സംസ്കാരത്തോളം തന്നെയുള്ള പഴക്കമുണ്ടെന്നത് ആശ്ചര്യജനകമായ കാര്യമാണ്. മിഡിൽ ഈസ്റ്റിലെ യൂഫ്രട്ടീസ് , ടൈഗ്രിസ് നദികൾ, ഈജ്പ്തിലെ നൈൽ നദി, ഇൻഡ്യാ ഉപഭൂഖണ്ഡത്തിലെ സിന്ധു നദി എന്നിങ്ങനെയായി സംസ്കാരത്തിന്റെ കളിത്തൊട്ടിലിൽ നിന്നും മാനവികവളർച്ചയ്ക്ക് കാലം കൂട്ടുപിടിച്ച് മുന്നോട്ടു പോകുന്നതിന്റെ ചരിത്രം പേറുന്ന ഒരു ചെറിയ ഏടാണ് ആ ചുമരുകളിൽ തൂങ്ങുന്നതെന്ന് വിസ്മയാവഹമായി കാണാൻ ഈ ലേഖനം സഹയിച്ചെന്ന് കരുതട്ടെ.

നന്ദി
Categories
Article Evolution Nature Uncategorized

ഡാർവ്വിന്‍റെ കണ്ണുകൾ

“ ഞാൻ സമ്മതിക്കുന്നു, കണ്ണുകൾ natural selection വഴി പരിണമിച്ചു എന്നത്‌ ഏറ്റവും വലിയ മണ്ടത്തരം ആണെന്ന്…”

ചാൾസ് ഡാർവ്വിന്‍റെ ഈ വാക്കുകൾ misquote ചെയ്യാത്ത പരിണാമവിരോധികളായ

Darwain Quote on Eye 1
Darwin’s Quote on Eye 1

മതവിശ്വാസികൾ വിരളമാണ്. അവർ ഈ വാചകത്തിൽ വെച്ചു തന്നെ ചുരുക്കുന്നതിൽ ഒരു കാര്യം ഉണ്ട്‌. Darwin പറഞ്ഞത്‌ പൂർണ്ണരൂപത്തിൽ ഉദ്ധരിച്ചാൽ അവർ ഉദ്ദേശിക്കുന്ന കാര്യം സാധിക്കില്ലാ എന്നതു തന്നെ.

“…..ഇത്രയ്ക്കും സങ്കീർണ്ണമായ, കണ്ണുകൾ പോലുള്ള ഒരു അവയവം പ്രകൃതി നിർദ്ധാരണം വഴി ഉണ്ടാകുന്നത്‌ മനുഷ്യഭാവനക്ക്‌ അതീതമായി തോന്നാം. എങ്കിലും പ്രകാശത്തിനു അനുസൃതമായി, സ്വയം മാറ്റങ്ങൾ ഉണ്ടാകുന്ന ഒരു നാടിയില്‍ നിന്നും പരിണമിച്ച്,‌ പ്രകാശത്തെ

Darwin Quote on Eye 2
Darwin’s Quote on Eye 2

മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പ്രത്യേക കഴിവുകൾ നേടിയ ഒരു അവയവമായി മാറുക എന്നത്‌ തികച്ചും സാധ്യമാണ്…”

കണ്ണുകളുടെ ഉത്ഭവം‌ എന്നാണ്?

കണ്ണുകൾ convergent evolutionന്റെ ഒരു തെളിവാണ്. പരസ്പരബന്ധം ഇല്ലാത്ത ജീവികൾ ഒരു പോലുള്ള പ്രശ്നത്തെ അതിജീവിക്കാൻ സ്വതന്ത്രമായി ഒരു പോലുള്ള മാർഗ്ഗം/ഉത്തരം കണ്ടെത്തുന്നതിനെയാണ് convergent evolution എന്ന് പറയുക.

Convergent evolutionനു മറ്റു ഉദാഹരണങ്ങൾ:

  • മനുഷ്യന്റെ വിരലടയാളം പോലെയാണു koala എന്ന ജീവിക്ക് വിരലടയാളം ഉള്ളത്‌.
  • Tasmanian Tiger and Wolf
    Tasmanian Tiger and Wolf

    Tasmanian Tiger എന്ന marsupial ജീവിക്കും (kangaroo കുടുംബം) ചെന്നായക്കും ഒരു പോലുള്ള അസ്ഥിഘടനയാണ്.

(കൂടുതൽ പരിണാമ ഉദാഹരണങ്ങൾ മറ്റൊരു ലേഖനത്തിൽ പറയാം)

 

convergent evolutionന്റെ നല്ലൊരുദാഹരണം ആയി, കണ്ണുകൾ സ്വതന്ത്രമായി കടൽജീവിയായ കണവയുടെ ജീവകുടുംബത്തിൽ ഉണ്ടായിട്ടുള്ളതിനെ പരിഗണിക്കാം. കൂടാതെ വിവിധ തരം കണ്ണുകൾ പല ജീവികളുടെ പരിണാമശാഖകളിലായി ഉത്ഭവിച്ചിട്ടുണ്ട്‌. എന്നാൽ ഇവയുടേതെല്ലാം (മനുഷ്യന്റേതടക്കം) പൊതുപൂർവ്വികനിൽ പ്രകാശത്തിനു അനുസൃതമായി പ്രതികരിക്കുന്ന പ്രൊട്ടീനുകൾ ഉണ്ടായിരിന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. അതായത്,‌ ഈ പൊതുപൂർവ്വികരുൾപ്പെടുന്ന സ്പീഷീസിൽ നിന്ന് പരിണമിച്ച എല്ലാ ജീവികളിലും പ്രകാശത്തെ തിരിച്ചറിയാനുള്ള കഴിവു ഒരോരോ രീതിയിൽ അതാതു ശാഖകളിലായി ഉത്ഭവിച്ചിട്ടുണ്ട് എന്ന്.

മനുഷ്യർ ഉൾപ്പെടുന്ന പരിണാമശിഖരത്തിൽ കണ്ണുകൾ വളരെയധികം മുൻപ്‌ തന്നെ പരിണമിച്ചു തുടങ്ങിയിരുന്നു. അതായത് സസ്തനികളുടെ (ഒട്ടുമിക്ക കരജീവികൾ ഉൾപ്പടെ) പൂർവ്വികർ കടലിൽ ജീവിക്കുന്ന ജീവി ആയിരുന്നപ്പൊൾ തന്നെ കണ്ണുകൾ വളരേ അധികം വ്യക്തമായി പരിണമിച്ചിരിന്നു.

മറ്റൊരു കാര്യം, കണ്ണിന്റെ ഇന്നത്തെ രീതിയിലുള്ള സവിശേഷതകൾ ഒരൊറ്റ ഘട്ടത്തിൽ അല്ല ഉണ്ടായത്‌ എന്നതാണ്.മറ്റൊരു രീതിയിൽ പറഞ്ഞാൽ, വെളിച്ചവും ഇരുട്ടും തിരിച്ചറിയാൻ ഉള്ള കഴിവ്‌, വെളിച്ചം വരുന്ന ദിശ, focus ചെയ്യാനുള്ള കഴിവു, നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, ഇവയെല്ലം ഒരുമിച്ചല്ല ഉണ്ടായത്‌.

ആദ്യത്തെ സവിശേഷതയായ ഇരുട്ടും വെളിച്ചവും തിരിച്ചറിയാനുള്ള കഴിവ്‌ ഉണ്ടായത്‌ 70-50 കോടി വർഷങ്ങൾക്ക്‌ മുൻപാണ്. (ref.1)

 

പകുതി കണ്ണു കൊണ്ട്‌ എന്തു നേട്ടം?

കണ്ണുകൾ ഘട്ടം ഘട്ടം ആയിട്ടാണു പരിണമിച്ചത്‌ എന്ന് സൂചിപ്പിച്ചുവല്ലൊ. ഇനി കണ്ണിന്റെ പരിണാമത്തിലെ ഒരോ ഘട്ടവും ഓരോന്നായി നമുക്ക്‌ പരിശോധിക്കാം. ഈ ഘട്ടങ്ങൾ ആ ജീവിക്ക്‌ എങ്ങിനെയാണു ഗുണകരം ആകുന്നത്‌ എന്നും നോക്കാം.

 

Stage 1

ഏറ്റവും ആദ്യമായി ഉണ്ടായ മാറ്റം ത്വക്കിൽ ആണ്. പ്രകാശമേൽക്കുമ്പോൾ അതിനു അനുസൃതമായി മാറ്റം സംഭവിക്കുന്ന ഒരു പ്രോട്ടീന്റെ ഉത്പാദനം ആയിരിന്നു ആ മാറ്റം.  ഒപ്സിൻ എന്നാണ് ആ പ്രോട്ടീന്റെ പേര്.മെലറ്റോണിൻ (ഉറക്കത്തെയും ഉണർവ്വിനെയും സഹായിക്കുന്ന ഹോർമോൺ) ഉണ്ടായ അതേ ജനിതക ഭാഗത്തു നിന്നാണ് ഈ ഒപ്സിനും വരുന്നത്‌. ആ ജനിതകത്തിൽ ഒരു duplication mutation സംഭവിക്കുമ്പോഴാണ് ഒപ്സിൻ ഉണ്ടാകുക.

ഇങ്ങനെ വെളിച്ചമേൽക്കുമ്പോൾ reaction സംഭവിക്കുന്ന പ്രോട്ടീൻ, ആ ജീവിയ്ക്ക്‌

Stage1 eye Euglena
Stage1 eye Euglena

വെളിച്ചവും ഇരുട്ടും മാത്രം തിരിച്ചറിയാനുള്ള കഴിവു നൽകി. ഈ കഴിവുള്ള കോശങ്ങളെ photosensitive cells എന്നാണു വിളിക്കുക.പ്രസ്തുത കോശങ്ങളിൽ നിന്ന് വരുന്ന signals നാഡികൾ വഴി തലച്ചോറിൽ എത്തുന്നു. Signalsന്റെ ശക്തിയനുസരിച്ച്‌ എത്രത്തോളം പ്രകാശം വരുന്നുണ്ട്‌ എന്ന് ആ ജീവിക്ക്‌ അറിയാൻ സാധിക്കും. ഇന്നും ഇപ്പറഞ്ഞ ആദ്യ ഘട്ടത്തിലുള്ള കണ്ണുകളുമായി ജീവിക്കുന്ന  ലളിതമായ ജീവികൾ ഉണ്ട്‌.

ഉദാഹരണത്തിനു യൂഗ്ലീന (Euglena) എന്ന microbe. ഇതിന്റെ ശരീരത്തിൽ ഒരു eyespot ഉണ്ട്‌. ഈ eyespot ഈ ജീവിയെ പ്രകാശം കൂടുതലുള്ള സ്ഥലം മനസ്സിലാക്കാൻ സഹായിക്കുന്നു. ഇങ്ങനെ തിരിച്ചറിയുന്ന പ്രകാശം ഉപയോഗിച്ചാണ് ഇവ photosynthesis നടത്തി ഭക്ഷണം സ്വയം ഉണ്ടാക്കുന്നത്‌. അതുവഴി, അതിജീവനം സാധ്യമാവുകയും ചെയ്യുന്നു.

 

Stage 2

ആദ്യ ഘട്ടത്തിൽ പ്രകാശം തിരിച്ചറിയാൻ പറ്റുമെങ്കിലും പ്രകാശം വരുന്ന ദിശ അറിയുക അത്ര എളുപ്പമല്ല. ഒരോ ഭാഗത്തേക്കും നീങ്ങി eyespotൽ വീഴുന്ന പ്രകാശത്തിന്റെ തീവ്രത കൂടുന്നതും കുറയുന്നതും നോക്കിയാണു ഈ ജീവികൾ സഞ്ചരിക്കുക. തുടർന്ന് പ്രകാശസ്രോതസ്സിന്റെ ദിശ മനസിലാക്കാൻ കഴിവുണ്ടായി എന്നതായിരുന്നു അടുത്ത മാറ്റം.

മുൻപ്‌ പറഞ്ഞ photosensitive കോശങ്ങൾ ഒരു കുഴിവുള്ള ഭാഗത്ത്‌ ഉണ്ടായപ്പൊൾ ആ ജീവിക്ക്‌ പ്രകാശത്തിന്റെ ദിശ മനസ്സിലാക്കാൻ സാധ്യമായി. ആ eye pitൽ (കൺകുഴിയിൽ) വീഴുന്ന വെളിച്ചം അതിന്റെ സ്രോതസ്സിനനുസരിച്ച്‌ ഒരു ഭാഗത്ത്‌

Stage2 eye Planarian
By Eduard Solà – Own work, CC BY-SA 3.0,
Stage2 eye Planarian

മാത്രമാണ് പതിക്കുക.

ഇങ്ങനെ പതിക്കുന്ന വെളിച്ചം ചില photosensitive കോശങ്ങളിൽ മാത്രം signals നൽകുന്നു. ഈ സിഗ്നലുകൾ തലച്ചോറിൽ എത്തുമ്പോൾ ആ ജീവിക്ക്‌ വെളിച്ചത്തിന്റെ ദിശയും മനസ്സിലാകുന്നു.

ഉദാഹരണത്തിന്, planarian (പ്ലെനേറിയൻ) എന്ന ഒരു പുഴുവർഗ്ഗത്തിൽ ഈ കണ്ണുകൾ കാണാം. ചില species ലെ planarianകൾക്ക്‌ രണ്ട്‌ കണ്ണുകൾ കാണും. ഇവ പ്രകാശത്തിന്റെ ദിശ മനസ്സിലാക്കാൻ സഹായിക്കുന്നു. പ്രകാശം വരുന്ന ദിശയിൽ നിന്ന് ഇത്‌ മറയുന്നു. അങ്ങനെ പുഴുവിനെ വേട്ടയാടുന്നവരിൽ നിന്ന് മാറി ഇരുട്ടുള്ള സ്ഥലം കണ്ടെത്തി ഒളിചുകൊണ്ട് അതിജീവിക്കാൻ ഈ eye pit സഹായകമാകുന്നു.

 

Stage 3

ദിശ മനസ്സിലാക്കാൻ സാധിച്ച ഈ കൺകുഴികളുടെ അഗ്രം അല്പം കൂടി ചേർന്നിരുന്നാൽ മുൻപിലുള്ള വസ്തുവിന്റെ പ്രതിബിംബം കണ്ണിനു പിറകിലെ photosensitive കോശത്തിലേക്ക് പതിക്കും. ഈ പ്രതിഭാസത്തിന് ഒരു ഉദാഹരണമാണ് തീയറ്ററിൽ നമ്മൾ കാണുന്ന സിനിമ.

കണ്ണിന്റെ ഉള്ളിലെ മേൽപ്പറഞ്ഞ കോശങ്ങളെ photoreceptors എന്നാണ് വിളിക്കുന്നത്.

Stage3 Eye Nautilus
Stage3 Eye Nautilus

വളരെ ചെറിയ ദ്വാരത്തിലൂടെയാണ് വെളിച്ചം കടത്തിവിടുന്നതെങ്കിൽ കണ്ണിനു പിറകിൽ ഉണ്ടാകുന്ന പ്രതിബിംബം വളരെ sharp ആയിരിക്കും. ഈ രീതിയിലുള്ള കണ്ണുകളെ pinhole eyes എന്നാണു പറയുക.

ഉദാഹരണമായി, നോട്ടിലസ്‌ (Nautilus) എന്ന കടൽജീവി. ഇവയുടെ കണ്ണുകൾ വളരെ ലളിതമാണ്. ഒരു ഗോളം. അതിന്റെ മുൻപിൽ നിന്നും പുറം ഭാഗത്തേക്കായി ഒരു സൂചിമുനയോളം വലിപ്പത്തിൽ ഒരു ദ്വാരം ഉണ്ട്‌. ആ ദ്വാരം വഴി പ്രകാശം ഗോളത്തിനുള്ളിലൂടെ മറുവശത്ത്‌ പതിക്കുന്നു. ദ്വാരത്തിനു പിന്നിലുള്ള വസ്തുക്കളുടെ പ്രതിബിംബം ആണ് ഗോളത്തിന്റെ ഉള്ളിൽ പതിയുക(ചിത്രം ശ്രദ്ധിക്കുക). പക്ഷെ, രൂപങ്ങൾ മനസ്സിലാക്കാൻ പറ്റുമെങ്കിലും വസ്തുവിന്റെ ദൂരം, വ്യക്തത എന്നീവ മനസ്സിലാക്കുവാൻ സാധിക്കില്ല.

 

Stage 4

അടുത്ത ഘട്ടത്തിലേക്കെത്തുമ്പോൾ, കണ്ണിലെ ചെറുദ്വാരത്തിലൂടെ പ്രകാശം എത്തുന്നതിനൊപ്പം ജലവും മറ്റു ചെറുകീടങ്ങളും കടക്കുവാൻ തുടങ്ങി. എന്നാൽ, ചെറു ദ്വാരത്തിനു മുകളിൽ ഒരു പ്രത്യേക ആവരണം കിട്ടിയ ജീവികൾക്ക്‌ ഈ ബുദ്ധിമുട്ടിനെ തീർത്തും അതിജീവിക്കാൻ സാധിച്ചിരുന്നു. ഈ മേൽപ്പാളികൾ പ്രകാശം കടത്തിവിടുന്നതായി. (കട്ടിയുള്ള ആവരണം കാഴ്ചയെ ബാധിച്ചവയിൽ അതിജീവിനം അസാധ്യമാവുകയും ചെയ്തു) സ്വാഭാവികമായി ഈ ആവരണത്തിനും മറ്റേതൊരു transparent വസ്തുവിനെ പോലെ ഒരു refractive index ഉണ്ട്‌. അത് മൂലം‌ കണ്ണിനു

Stage4 eye Slug
Stage4 eye Slug

പിറകിൽ പതിയുന്ന ചിത്രങ്ങൾക്ക്‌ വ്യക്തത കൈവരാൻ‌ തുടങ്ങി.

കണ്ണിനുള്ളിലെ ഭാഗം കൂടുതൽ തെളിഞ്ഞ ദ്രാവകം നിറഞ്ഞപ്പൊൾ മുമ്പത്തെ പോലെ infections, parasites വരാതെ നോക്കുവാനും സാധിച്ചു.

ഉദാഹരണത്തിന്, ഒച്ചിന്റെ കണ്ണുകൾ. ഇവ കൊമ്പുകൾ (tentacles) പോലെ തലയിൽ നിന്ന് തള്ളി നിൽക്കുന്നു. ഇവയുടെ അറ്റത്തായുള്ള പൊട്ട്‌, യഥാർത്ഥത്തിൽ അവയുടെ നേത്രങ്ങൾ തന്നാണ്. ഇവയെ simple eyes എന്ന് പറയും. ഇവക്ക്‌ മുന്നിലുള്ള വസ്തുക്കളെ കാണാൻ സാധിക്കുമെങ്കിലും അകലെ ഉള്ളവയെ focus ചെയ്യാൻ സാധിക്കില്ല.

 

Stage 5

മുൻപുള്ള ഘട്ടത്തിലെ പോരായ്മ തരണം ചെയ്യുന്നതാണ് ഈ ഘട്ടം. കണ്ണിനുള്ളിൽ വരുന്ന രശ്മികൾ sharp focus ചെയ്തു കണ്ണിനു പിറകിലുള്ള photoreceptorsൽ പതിക്കുവാൻ സഹായിക്കുന്ന lens ഉണ്ടായ ഘട്ടം ആണിത്‌. തൊട്ടു മുൻപ് പറഞ്ഞ കണ്ണിലെ ദ്വാരത്തിനു മുന്നിലുള്ള പാളികളിൽ കട്ടിയുള്ള ഒരു solid membrane ഉണ്ടാകുമ്പോഴാണ് അതൊരു lens‌ ആയി പ്രവർത്തിക്കുന്നത്‌. ഈ കട്ടിയുള്ള ലെൻസ്‌ ഉണ്ടാക്കാൻ ഉള്ള ജനിതകവ്യതിയാനം ആണ് six3/6 ജനിതകം.

ഉദാഹരണമായി, മേൽ പറഞ്ഞ Nautilusന്റെ കുടുംബത്തിൽ നിന്ന് തന്നെ പരിണമിച്ച lens ഉള്ള ഒരു ജീവിയെ നോക്കാം. നമുക്ക വളരേ പരിചിതമായ കണവയുടെ (squid) കണ്ണുകൾ ഇത്പോലെ ലെൻസ്‌ ഉള്ളവയാണ്. ലോകത്ത്‌ ഏറ്റവും വലിയ കണ്ണുകൾ

Stage5 eye Squid
Stage5 eye Squid

ഉള്ളത് colossal squid (കൊള്ളോസ്സൽ കണവ) എന്ന ജീവിവർഗ്ഗത്തിനാണ്. ഇത്രയും വലിയ കണ്ണുകൾ പ്രധാനമായും കടലിന്റെ അടിത്തട്ടിലുള്ള ഗർത്തങ്ങളിലെ ഇരുട്ടിലുള്ള കാഴ്ചയെ സഹായിക്കാനാണെങ്കിലും ഇരപിടിക്കാനും sperm whale എന്ന തിമിംഗല വർഗ്ഗത്തിന്റെ ഇരയാവാതിരിക്കാനും കണ്ണിന്റെ വലിപ്പം ഉപകാരപ്പെടുന്നു.അങ്ങനെ ഈ കണ്ണുകൾ ഇവയുടെ കടലിന്റെ അടിയിലെ അതിജീവനത്തിൽ വളരെ വലിയ പങ്കാണു വഹിക്കുന്നത്. കണ്ണുകളിൽ നിന്ന് വരുന്ന വിവരങ്ങൾ ശേഘരിക്കുവാനും, process ചെയ്യുവാനും, അതിനനുസരിച്ച്‌ പ്രവർത്തിക്കാനും തലച്ചോറിലെ ഒരു ഭാഗം (optic lobe) ക്രമേണ വികസിക്കുന്നു. (വികസിക്കാത്ത കണവകൾ sperm whaleനു ഭക്ഷണം ആകുകയും ചെയ്യുന്നു)

 

Stage 6

ഇന്ന് നിലവിലുള്ളതിൽ വെച് ഏറ്റവും കൂടുതലായി സവിശേഷകഴിവുകൾ പരിണമിച്ചു വികസനം പ്രാപിച്ചു വന്നതായ കണ്ണുകൾ ഉള്ള ജീവി Mantis Shrimp എന്ന

Stage6 eye Squid
Stage6 eye Squid

ചെമ്മീൻ വർഗ്ഗത്തിൽ പെട്ട ഒരു കടൽ ജീവിയാണ്. 16 തരം photoreceptors ഉണ്ട്‌ ഇവയുടെ

കണ്ണുകളിൽ. അതിനാൽ തന്നെ വളരേ കൂടുതൽ നിറങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കുന്നു. ഇവയ്ക്ക് പ്രാപ്യമായ electromagnetic spectrum വളരെ വലുതാണ്. ഒരോ കണ്ണിന്റെയും മൂന്ന് ഭാഗങൾ കൊണ്ട്‌ കാണുവാനും ഇവയ്ക്ക് സാധിക്കും. ഇതിനും പുറമേ ഒരോ കണ്ണും സ്വതന്ത്രമായി പ്രത്യേകം ദിശകളിലേക്ക് ചലിപ്പിക്കുവാനും ഈ സവിശേഷ ജീവിവർഗ്ഗത്തിനു കഴിയുന്നു.

 

മനുഷ്യനേത്രത്തിന്റെ പോരായ്മകൾ

മനുഷ്യന്റെ കണ്ണുകൾ മേൽപ്പറഞ്ഞവയിൽ അഞ്ചാം ഘട്ടത്തിൽ ആണ് വരിക. ശ്രദ്ധേയമായ ഒരു കാര്യം പൊതുവിലുള്ള ധാരണയ്ക്കു വിപരീതമാായി മനുഷ്യന്റെ കണ്ണിന് കുറേയധികം പരിമിതികൾ ഉണ്ടെന്നുള്ളതാണ്.അവയിൽ പ്രധാനപ്പെട്ട‌ ചിലത് പരിശോധിക്കാം.

1.കണ്ണിന്റെ ഉള്ളിൽ പൂർണ്ണമായും അന്ധതയുള്ള സ്ഥലം(blind spot) ഉണ്ട്‌. കണ്ണിലെ നാഡികൾ എല്ലാം തന്നെ

കണ്ണിന്റെ ഉള്ളിൽകൂടിയാണ് പോകുന്നത്‌. എന്നാൽ മനുഷ്യനേത്രങ്ങൾക്ക് ഏകദേശം സമാനമായി പരിണമിച്ചുവന്ന നീരാളി, കണവ പോലുള്ളവയുടെ കണ്ണിന്റെ ഉള്ളിൽ നാഡികൾ കണ്ണിന്റെ പിറകിലും ആണ്.ഈ “design പിഴവ്” കാരണം മനുഷ്യന്റെ കണ്ണിലെ നാഡികൾ കണ്ണിന്റെ ഉള്ളിലെ ഒരു സ്ഥലത്ത്‌ ഒരുമിച്ചു ചേർന്ന് പുറത്തു കൂടി തലച്ചോറിലോട്ട്‌ പോകുന്നു.

മനുഷ്യന്റെ കണ്ണുകളുടെ ഈ പരിമിധി കാരണം ഈ നാഡീവ്യൂഹത്തിൽ വീഴുന്ന

Blind Spot
Blind Spot

വെളിച്ചം നമുക്ക് അനുഭവേദ്യമാകില്ല. ഫലമോ പ്രസ്തുത പ്രകാശത്തിനു കാരണമായ വസ്തുവിനെയും കാണാൻ സാധിക്കില്ല. ഈ സ്ഥലത്തെ കണ്ണിലെ  blind spot എന്നാണു പറയുക.

ഒരു ക്യാമറയുടെ സെൻസറിനു മുന്നിലൂടെ കണക്ഷൻ കൊടുത്തതു പോലെയാണ് ഈ പിഴവ്. ഇരുകണ്ണുകളും ഒരുമിച്ച്‌ പ്രവർത്തിക്കുമ്പോൾ ഈ കുറവ്‌ തലച്ചോർ നികത്തുന്നതുമൂലം സാധാരണഗതിയിൽ നമ്മൾ തിരിച്ചറിയുന്നില്ലാ എന്നെ ഉള്ളു.

 

2.മനുഷ്യനു electromagnetic spectrumത്തിലെ വളരെ കുറച്ച്‌ ഭാഗങ്ങൾ മാത്രമെ

UltraViolet Flower
Flower under regular and UV llight

അനുഭവവേദ്യമായിട്ടുള്ളു. Ultra Violetൽ കാണുന്ന തേനീച്ചകളുടെ കണ്ണിൽ ലോകം വളരെ സുന്ദരം ആയിരിക്കും. കാരണം, ഒരോ പുഷ്പവും തേനീച്ചകളെ ആകർഷിക്കാൻ

വേണ്ടി മത്സരിച്ച്‌  ഭംഗി ഉള്ള ultra violet ഇതളുകൾ പ്രകൃതിനിർദ്ധാരണം മുഖേന മെനഞ്ഞെടുത്തിട്ടുണ്ട്. (പുഷ്പങ്ങൾ പൂക്കുന്നത്‌ മനുഷ്യർക്കു വേണ്ടി അല്ലെന്നർത്ഥം!)

 

3.മനുഷ്യന്റെ കണ്ണുകൾ പ്രവർത്തിക്കുവാൻ നല്ല രീതിയിൽ പ്രകാശം വേണം. ഇരുട്ടിൽ കാണാൻ സഹായിക്കുന്ന rod കോശങ്ങൾ നമ്മുടെ കണ്ണുകളിൽ താരതമ്യേന കുറവാണ്. ഒപ്പം തന്നെ നിറങ്ങൾ കാണുവാൻ സഹായിക്കുന്ന cones വെളിച്ചം കുറയുംബോൾ പ്രവർത്തിക്കുകയുമില്ല.

 

4.മനുഷ്യന്റെ കണ്ണുകൾക്ക്‌ കാഴച്ച ശക്തി പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളെ വെച്ചു നോക്കുമ്പോൾ തീർത്തും കുറവാണ്. പരുന്തിന് അവയുടെ കണ്ണുക‌ൾക്കു പിറകിൽ cone cells കൂടുതലുള്ള ഭാഗം ഉണ്ട്‌. ഇവയിൽ വീഴുന്ന പ്രകാശം ഇരകളെ‌ വളരെയധികം വ്യക്തമായി കാണുവാൻ പരുന്തിനെ സഹായിക്കുന്നു. പരുന്തുകൾ 3 കിലോമീറ്ററോളം അകലെയുള്ള മുയലിനെ പോലും സുവ്യക്തമായി കണ്ട് ഇരപിടിക്കാനുള്ള കാരണം ലളിതമല്ലെ.

 

5.ചില ഉരഗങ്ങളിലും, പക്ഷികളിലും, സ്രാവുകളിലും, ഒട്ടകങ്ങളിലും എല്ലാമായി കണ്ടുവരുന്ന ഒരു കൺപാടയുണ്ട്‌. ഈ പാട, ഈ ജീവികളുടെ കണ്ണിനെ, പുറത്തു നിന്ന് വരുന്ന ഹാനികരമായ പദാർത്ഥങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു. കൂടാതെ തീവ്രമായ സൂര്യപ്രകാശം, പൊടിപടലം എന്നിവയിൽ നിന്നുമൊക്കെ ഇവയുടെ കണ്ണിനെ രക്ഷിക്കുന്നു. മനുഷ്യനു ഇങ്ങനെയൊരു രക്ഷാപടലം ഇല്ല.

മണലാരണ്യത്തിലൂടെ സഞ്ചരിക്കുന്ന ഒട്ടകത്തിനു നമ്മളുടേതു പോലെ കൺപീലികൾക്കു പുറമെ ഒരു മൂന്നാം പാളി കൂടിയുണ്ട് താനും. (Nictitating membrane)

 

എന്തുകൊണ്ട്‌ രണ്ടു കണ്ണുകൾ? അതും പ്രസ്തുത സ്ഥാനങ്ങളിൽ?

എന്തുകൊണ്ട്‌ മനുഷ്യനു മൂന്ന് കണ്ണുകൾ ഉണ്ടായിക്കൂടാ എന്ന് ചോദിച്ചാൽ അതിനുത്തരം, 3D ആയി കാണുവാൻ ഒരു ജീവിക്ക്‌ മിനിമം രണ്ടു കണ്ണുകൾ മതി എന്നതാണ്.

Field of Vision
Field of Vision

ഇരതേടുന്ന ഒരു ജീവിക്ക്‌ കണ്ണുകൾ വേട്ടയ്ക്കു വേണ്ടി എപ്പോഴും മുന്നിലായിരിക്കും ഉണ്ടാവുക. എന്നാൽ ഇരകൾക്ക്,‌ കണ്ണുകൾ ശരീരത്തിന്റെ ഇരുവശവും വേണം.

പരിണാമപരമായി ഇങ്ങനെയാണ് ഇരപിടിക്കുന്ന ജീവികൾക്കും ഇരകൾക്കും അതിജീവനത്തിന്റെ പാഥയിൽ കണ്ണുകളുടെ സ്ഥാനം ഇന്നത്തെ രീതിയിൽ കൈവന്നത്.

മുൻഭാഗത്തോട്ടാണ് field of vision എങ്കിൽ അതിനെ binocular vision എന്നും, തല തിരിക്കാതെ തന്നെ തലയുടെ ഒരുവിധം എല്ലാ ഭാഗത്തേക്കും കാഴ്ച്ച എത്തുന്നുണ്ടെങ്കിൽ അതിനെ monocular vision എന്നും പറയും.

 

കൂടുതല്‍ പരിണാമ വിശേഷങ്ങളുമായി മറ്റൊരു ലേഘനം എഴുതുന്നുണ്ട്.

തുടരും….

 

References:

ref1: https://www.zmescience.com/medicine/genetic/evolution-of-vision-from-700-million-years/
ref2: https://www.nature.com/articles/srep01432
ref3: https://www.nationalgeographic.com/magazine/2016/02/evolution-of-eyes/