Articles

ഡൈനോസോറുകൾ എവിടെയാണ് ജീവിച്ചിരുന്നത്?

ഡൈനോസോറുകൾ എവിടെയാണ് ജീവിച്ചിരുന്നത്?

ഡൈനോസോറുകളെകുറിച്ച് സർവ്വ സാധാരണമായ ഒരു ചോദ്യം ഉണ്ട്; ഡൈനോസോറുകൾ ഭൂമിയിൽ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്? ഡൈനോസോറുകൾ ഭൂമിയിൽ വളരെയധികം കാലം ജീവിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ അവയുടെ ചരിത്രം വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഡൈനോസോറുകൾ ഭൂമി വാണിരുന്ന കാലത്തെ മൂന്നായി വിഭജിക്കാം. Late Triassic period : 23 കോടി മുതൽ 20 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ Jurassic period : 20 കോടി മുതൽ 14.5 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ Cretaceous period: 14.5കോടി…

Read More Read More

മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നലുണ്ടാകുന്നത് ?

മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നലുണ്ടാകുന്നത് ?

സാക്കോ ചാൻ👱 : മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നലുണ്ടാകുന്നത് ? മിയോ ചാൻ👲 :സാക്കോ ,കൃത്യമായി പറഞ്ഞാൽ അല്ല.അത് വിശദീകരിക്കേണ്ട വിഷയമാണ്. സാക്കോ ചാൻ👱: എളുപ്പത്തിൽ പറഞ്ഞ,ചെലപ്പോൾ എനിക്ക് മനസിലാവും.😂 മിയോ ചാൻ👲 : ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ എന്ന ശാസ്ത്രജ്ഞനാണ് ഇടിമിന്നൽ വൈദ്യുത പ്രതിഭാസമാണെന്നു കണ്ടെത്തിയത്. സാക്കോ ചാൻ👱 : അതെങ്ങനെയ ഇടിമിന്നൽ വൈദ്യുതിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ? മിയോ ചാൻ👲 : അന്തരീക്ഷത്തിൽ ജലബാഷ്പങ്ങൾ കൂടിചേർന്നാണ് മേഘങ്ങൾ ഉണ്ടാകുന്നത്.പക്ഷെ അവ നമ്മൾ കാണുന്നത് പോലെ ’പാറക്കല്ല് പോലെ ’…

Read More Read More

ശരീരത്തില്‍ നിന്ന സ്ഥിതവൈദ്യുതി

ശരീരത്തില്‍ നിന്ന സ്ഥിതവൈദ്യുതി

ഗള്‍ഫുകാർ ഇടക്ക് പറയുന്ന ഒരു സംഗതി ഉണ്ട്. അവർക്ക് കറന്റ് ഇല്ലാതെ ഷോക്കടിക്കുന്ന കാര്യം. ആരെയെങ്കിലും തൊടുമ്പോൾ ഷോക്കടിക്കുന്ന അനുഭവമുണ്ടോ? നിങ്ങളുടെ കൈയിൽ നിന്ന് തനിയെ സ്പാർക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?. വരണ്ടതും തണുപ്പുള്ളതും ആയ കാലാവസ്ഥയിൽ അല്ലെങ്കിൽ ശീതീകരിച്ച റൂമിൽ നിങ്ങൾക്ക് ഏതെങ്കിലും വസ്തുവിലോ വേറെയേതെങ്കിലും ആളുകളെയോ സ്പർശിചപ്പോൾ ഷോക്കടിച്ചു അറിയാതെ കൈവലിക്കേണ്ടി വന്നിട്ടുണ്ടോ? എന്താവും കാരണം അതിനു മുമ്പ് കുറച്ച് അടിസ്ഥാന രസതന്ത്രം അറിഞ്ഞിരിക്കണം. ആറ്റത്തിനെ പറ്റി നിങ്ങൾ കേട്ടിരിക്കുമല്ലോ ഒരു പദാർഥത്തിന്റെ അടിസ്ഥാന കണം ആയിട്ടാണ്…

Read More Read More

മണ്ണില്ലാതെ പൊന്നു വിളയിക്കാം

മണ്ണില്ലാതെ പൊന്നു വിളയിക്കാം

ഭക്ഷണം ഏതൊരു ജീവിയുടെയും അടിസ്ഥാന ആവശ്യമാണ്. ബുദ്ധിയുള്ള, ബുദ്ധി മാത്രമുള്ള മനുഷ്യൻ അതിനൊരു എളുപ്പവഴി കണ്ടെത്തി – കൃഷി. മനുഷ്യർക്ക് ഭക്ഷ്യയോഗ്യമായ/ഉപയോഗപ്രദമായ സസ്യജാലങ്ങളെ പ്രകൃതിയുടെ സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് മാറ്റിനിർത്തി സംരക്ഷിച്ചു വളർത്തുന്നതിനെ സാമാന്യമായി വിളിക്കുന്നതാണ് കൃഷി. ആ കൃഷിക്ക് കുറഞ്ഞത് 10,000 വർഷങ്ങളുടെ കഥകൾ പറയാനുണ്ടാവും. വിവിധ ഭാഷകളുടെ, സംസ്കാരങ്ങളുടെ, മതങ്ങളുടെ, ബലികളുടെ ഒടുവിൽ സയൻസിന്റെയും കഥകൾ. ഒടുവിലെ സയൻസാണ് ഈ ലേഖനത്തിന്റെ ആധാരം. ഒരുപക്ഷെ മനുഷ്യകുലം ആദ്യമായി അവന്റെ അന്നത്തെ അറിവ് വെച്ച് ഏറ്റവും…

Read More Read More

പ്ലാസ്റ്റിക്ക്‌ പഴങ്ങൾ

പ്ലാസ്റ്റിക്ക്‌ പഴങ്ങൾ

കുറച്ച്‌ നാളുകളായി പ്ലാസ്റ്റിക്ക്‌ വ്യാജ പഴങ്ങൾ എന്ന പേരിൽ videos ഇറങ്ങുന്നു. മിക്കതും പ്ലാസ്റ്റിക്ക്‌ എന്തെന്ന് അറിയാതെയും, പ്ലാസ്റ്റികിനെക്കുറിച്ചുള്ള നമ്മുടെ ഭയത്തെ ദുരുപയോഗപ്പെടുത്തി വീടുകളിൽ വൈറൽ ആക്കുവാനും വേണ്ടിയൊക്കെയാണ് ഇതിറക്കുന്നത്‌. ഏതൊരു ഫലം (fruit) എടുത്താലും അതിന്റെ മാംസളമായ ഭാഗത്തിനു ചുറ്റും ഒരു പുറന്തോട് ഉണ്ടാകും. ഈ പുറന്തോടിനെ exocarp എന്നാണ് പറയുക. ഇതുണ്ടാകുന്നത്‌ മിക്കപ്പോഴും കട്ടിയുള്ള cellulose , paraffin wax എന്നിവ കൊണ്ടാണ്. ഫലത്തിന്റെ അകത്തുള്ള ജലാംശം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഫലങ്ങളുടെ മാതൃസസ്യം ഈ…

Read More Read More

ഉപ്പ്, ജീവന്റെ സത്ത്

ഉപ്പ്, ജീവന്റെ സത്ത്

ഉപ്പ്‌ ജീവന്റെ അവിഭാജ്യഘടകം ആണു. എന്നാൽ ഉപ്പിനെ കുറിച്ച്‌ ഒരു വ്യാജ മെസ്സേജ്‌ ഈ അടുത്ത്‌ whatsappൽ കണ്ടു. താഴെ ആ മെസ്സേജ്‌ കൊടുത്തിട്ടുണ്ട്‌. <HOAX START> X————————————————————————————————–X നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ? പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്‌. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം…

Read More Read More

ജൈവകൃഷിയുടെ തുടക്കം

ജൈവകൃഷിയുടെ തുടക്കം

ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്‌. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത്‌ ഒരു കൗതുകത്തിനല്ല, മറിച്ച്‌ അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്. നമ്മൾ മനുഷ്യർ ആദിമ കാലത്ത്‌ വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട്‌‌ മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ…

Read More Read More

കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം

കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം

അതിജീവനം കാലഗണനയിലൂടെ കാലഗണനയുടെ ആവിശ്യകത മനുഷ്യനെ സ്വാധീനിച്ചു തുടങ്ങിയതിന്റെ ചരിത്രത്തിന് മനുഷ്യസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തേടിനടന്നവർ കൊയ്ത്തുകാരായപ്പോൾ വാസം, ജീവിതോപാധികളുടെ ശേഖരണം, കൃഷിയും പ്രകൃതിപ്രതിഭാസങ്ങളുമായുള്ള ബന്ധം ഇവയെല്ലാം കാലനിഷ്ഠമായ ജീവിതരീതിയ്ക്കു പ്രാധാന്യം കൽപ്പിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചു. ഭാഷയുടെ ആവിർഭാവവും എഴുതപ്പെടാനുതകുന്ന തരത്തിലോട്ടുള്ള പുരോഗതിയും കാലഗണന രേഖപ്പെടുത്തി വെയ്ക്കാൻ മനുഷ്യനെ സഹായിചു. കാലത്തിന്റെ അളവുകോലുകൾ സൂര്യന്റെ ഉദയാസ്തമയങ്ങളിലൂടെ രാത്രിയും പകലും ചേരുന്ന ഒരു ദിവസത്തിൽ തുടങ്ങി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിചു കൊണ്ട് മാസവും ഋതുക്കളുടെയും പ്രതിഭാസങ്ങളുടെയും അടിസ്ഥാനത്തിൽ വർഷവും…

Read More Read More

ഡാർവ്വിന്‍റെ കണ്ണുകൾ

ഡാർവ്വിന്‍റെ കണ്ണുകൾ

“ ഞാൻ സമ്മതിക്കുന്നു, കണ്ണുകൾ natural selection വഴി പരിണമിച്ചു എന്നത്‌ ഏറ്റവും വലിയ മണ്ടത്തരം ആണെന്ന്…” ചാൾസ് ഡാർവ്വിന്‍റെ ഈ വാക്കുകൾ misquote ചെയ്യാത്ത പരിണാമവിരോധികളായ മതവിശ്വാസികൾ വിരളമാണ്. അവർ ഈ വാചകത്തിൽ വെച്ചു തന്നെ ചുരുക്കുന്നതിൽ ഒരു കാര്യം ഉണ്ട്‌. Darwin പറഞ്ഞത്‌ പൂർണ്ണരൂപത്തിൽ ഉദ്ധരിച്ചാൽ അവർ ഉദ്ദേശിക്കുന്ന കാര്യം സാധിക്കില്ലാ എന്നതു തന്നെ. “…..ഇത്രയ്ക്കും സങ്കീർണ്ണമായ, കണ്ണുകൾ പോലുള്ള ഒരു അവയവം പ്രകൃതി നിർദ്ധാരണം വഴി ഉണ്ടാകുന്നത്‌ മനുഷ്യഭാവനക്ക്‌ അതീതമായി തോന്നാം. എങ്കിലും…

Read More Read More